Friday, 6 February 2015

കമ്പനി നിയമം: വകുപ്പ് 289: പിരിച്ചുവിടലിനു സ്റ്റേ- ട്രിബ്യൂണലിന് അധികാരം


പിരിച്ചുവിടലിനു സ്റ്റേ: ട്രിബ്യൂണലിന് അധികാരം

ഒരു പിരിച്ചു വിട ല്‍ ഉത്തരവിന് ശേഷം ഏതു സമയത്തും പ്രോത്സാഹകന്‍റെയോ ഓഹരിയുടമകളുടെയോ അഥവാ ഉത്തമര്‍ണരുടെയോ അഥവാ മറ്റേതെങ്കിലും താല്‍പര്യമുള്ള വ്യക്തിയുടെയോ ഒരു അപേക്ഷയില്‍, ട്രിബ്യൂണല്‍, തൃപ്തിയായെങ്കില്‍, കമ്പനി പുനരുദ്ധരിക്കുന്നതിനും പുനരധിവാസത്തിനും ഒരവസരം നല്‍കേണ്ടത് നീതിയും ന്യായവുമാണെന്ന്, നടപടികള്‍ നിശ്ചിത സമയത്തേക്ക്, നൂറ്റി എണ്‍പത് ദിവസത്തി ല്‍ കൂടാതെ, സ്റ്റേ ചെയ്തുകൊണ്ട് അതിനു യുക്തമെന്നു തോന്നുന്ന നിബന്ധനകളിലും ഉപാധികളിലും ഉത്തരവിടും:

എന്നാല്‍, അപേക്ഷയോടൊപ്പം പുനരധിവാസത്തിനുള്ള ഒരു സ്കീമും ഉണ്ടെങ്കിലേ ട്രിബ്യൂണല്‍ ഈ ഉപവകുപ്പ് പ്രകാരമുള്ള ഒരു ഉത്തരവ് നല്‍കൂ.

[വ. 289 (1)]

ഉ.വ.(1) പ്രകാരമുള്ള ഒരു ഉത്തരവ് പാസ്സാക്കുമ്പോള്‍, ട്രിബ്യൂണല്‍, ചിലവുകള്‍ക്ക് അതിനു യുക്തമെന്നു പരിഗണിക്കുന്ന തരം സെക്യുരിറ്റി സമര്‍പ്പിക്കാ ന്‍ അപേക്ഷകനോട് ആവശ്യപ്പെടും.

[വ. 289 (2)]

ട്രിബ്യൂണല്‍ ഉ.വ.(1) പ്രകാരമുള്ള ഒരു ഉത്തരവ്
പാസ്സാക്കിയിട്ടുള്ളപ്പോ
ള്‍, കമ്പനിയുടെ പുനരുദ്ധാരണത്തിനുള്ള സ്കീമിന് അനുമതി പരിഗണിക്കുന്നതും  നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യായം പത്തൊമ്പതിലെ വ്യവസ്ഥക ള്‍ പിന്തുടരണം.

[വ. 289 (3)]

ഉ.വ.(1)-ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ ഒരു പിരിച്ചുവിട ല്‍ ഉത്തരവ് നടത്തിയ ശേഷം ഏതു സമയത്തും കമ്പനി ലിക്വിഡേറ്റ റുടെ ഒരു അപേക്ഷയില്‍ ട്രിബ്യൂണ ല്‍ പിരിച്ചു വിട ല്‍ നടപടികളോ അതിന്‍റെ ഏതെങ്കിലും ഭാഗമോ സ്റ്റേ ചെയ്യുന്നതിനുള്ള ഒരു ഉത്തരവ് നിശ്ചിത സമയത്തേക്കും അതിനു യുക്തമെന്നു തോന്നുന്ന നിബന്ധനകളിലും ഉപാധികളിലും നല്‍കാം.

[വ. 289 (4)]

ഈ വകുപ്പ് പ്രകാരമുള്ള ഒരു ഉത്തരവിടുന്നതിന് മുന്‍പ് ട്രിബ്യൂണ ല്‍, കമ്പനി ലിക്വിഡേറ്റ റോട്, അദ്ദേഹത്തിന്‍റെ അഭിപ്രായത്തി ല്‍ അപേക്ഷയ്ക്ക് സംഗതമായ ഏതെങ്കിലും വിവരങ്ങളുമായോ  കാര്യങ്ങളുമായോ ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാ ന്‍ ആവശ്യപ്പെടാം.

[വ. 289 (5)]

ഈ വകുപ്പ് പ്രകാരമുള്ള ഓരോ ഉത്തരവിന്‍റെയും ഒരു പകര്‍പ്പ് കമ്പനി ലിക്വിഡേറ്റ ര്‍ റജിസ്ട്രാര്‍ക്ക് അയയ്ച്ചുകൊടുക്കുകയും അദ്ദേഹം കമ്പനിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ ബുക്കുകളിലും രേഖകളിലും ഉത്തരവിന് ഒരു പ്രാമാണീകരണം നടത്തുകയും ചെയ്യും.

[വ. 289 (6)]

#CompaniesAct          

No comments:

Post a Comment