Friday, 13 February 2015

കമ്പനി നിയമം: വകുപ്പ് 319: ഓഹരികളും മറ്റും പ്രതിഫലമാകുമ്പോ ള്‍


ഓഹരികളും മറ്റും  പ്രതിഫലമാകുമ്പോ ള്‍

ഒരു കമ്പനി (കൈമാറുന്ന കമ്പനി) സ്വമേധയാ പിരിച്ചു വിടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളപ്പോള്‍, അഥവാ അതിനിടയില്‍, അതിന്‍റെ ബിസിനസ്‌ അഥവാ വസ്തുവകകള്‍, മുഴുവനായോ ഭാഗികമായോ മറ്റൊരു കമ്പനിക്ക്‌ (കൈമാറിയ കമ്പനി) കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ നിര്‍ദ്ദേശിച്ചിട്ടുള്ളപ്പോള്‍, കൈമാറുന്ന കമ്പനിയുടെ കമ്പനി ലിക്വിഡേറ്റ ര്‍, ഒരു പൊതുവായ അധികാരം അഥവാ ഏതെങ്കിലും പ്രത്യേക ക്രമത്തിന് ഒരധികാരം അദ്ദേഹത്തിനു നല്‍കിക്കൊണ്ട് കമ്പനിയുടെ ഒരു വിശേഷ പ്രമേയത്തിന്‍റെ അനുമതിയോടെ-

(a)    കൈമാറുന്ന കമ്പനിയുടെ അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനായി, കൈമാറിയ കമ്പനിയില്‍, ഓഹരികള്‍, പോളിസികള്‍, അഥവാ മറ്റു താല്‍പര്യം കൈമാറ്റത്തിലൂടെയോ വില്‍പനയിലൂടെയോ മുഴുവനായോ ഭാഗികമായോ പ്രതിഫലമായി കൈപ്പറ്റാം; അഥവാ

(b)   പണമോ ഓഹരികളോ പോളിസികളോ അഥവാ മറ്റു താല്‍പര്യമോ സ്വീകരിക്കുന്നതിന് പകരമായിട്ടോ അധികമായിട്ടോ കൈമാറിയ കമ്പനിയില്‍ ലാഭത്തി ല്‍ പങ്കെടുക്കാ ന്‍ അഥവാ മറ്റു നേട്ടം കൈമാറുന്ന കമ്പനിയുടെ അംഗങ്ങള്‍ക്ക് സ്വീകരിക്കാ ന്‍ മറ്റേതെങ്കിലും ക്രമത്തി ല്‍ ഏര്‍പ്പെടാം:

എന്നാല്‍ സുരക്ഷിത ഉത്തമര്‍ണരുടെ അനുമതിയില്ലാതെ അത്തരം ക്രമത്തില്‍ ഏര്‍പ്പെട്ടുകൂടാ.

[വ. 319 (1)]

ഈ വകുപ്പ് അനുസരിച്ചുള്ള ഏതെങ്കിലും കൈമാറ്റം, വില്‍പന അഥവാ മറ്റു ക്രമം, കൈമാറുന്ന കമ്പനിയുടെ അംഗങ്ങള്‍ക്ക് ബാധകമായിരിക്കും.

[വ. 319 (2)]

വിശേഷ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാത്ത കൈമാറുന്ന കമ്പനിയിലെ ഏതെങ്കിലും അംഗത്തിന്‌, വിശേഷ പ്രമേയം പാസ്സാക്കി ഏഴു ദിവസത്തിനുള്ളി ല്‍ കമ്പനി ലിക്വിഡേറ്റ റെ അഭിസംബോധന ചെയ്തുകൊണ്ട് അയാളുടെ വിസമ്മതം എഴുതി അറിയിച്ച്, കമ്പനിയുടെ റജിസ്റ്റേഡ് ഓഫീസില്‍ വെച്ചുകൊണ്ട് ലിക്വിഡേറ്റ റോട് ആവശ്യപ്പെടാം-

(a)     വിശേഷ പ്രമേയം നടപ്പാക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍; അഥവാ

(b)     റജിസ്റ്റേഡ് വാല്യുവറോ കരാറിലോ നിര്‍ണയിച്ച ഒരു വിലയ്ക്ക് അയാളുടെ താല്‍പര്യം വാങ്ങാ ന്‍.                  

[വ. 319 (3)]

അംഗത്തിന്‍റെ താല്‍പര്യം വാങ്ങുന്നത് കമ്പനി ലിക്വിഡേറ്റ ര്‍ തിരഞ്ഞെടുക്കുന്നെങ്കില്‍, ഒരു വിശേഷ പ്രമേയം തീരുമാനിക്കുന്ന
വിധത്തി
ല്‍ അദ്ദേഹം സ്വരൂപിച്ച വാങ്ങുന്ന തുക, കമ്പനി പിരിയുന്നതിന് മുന്‍പു കൊടുക്കണം.

[വ. 319 (4)]

#CompaniesAct

No comments:

Post a Comment