Wednesday, 25 February 2015

കമ്പനി നിയമം: വകുപ്പ് 353: ലിക്വിഡേറ്റ റുടെ വീഴ്ചകള്‍


ലിക്വിഡേറ്റ റുടെ വീഴ്ചകള്‍

ഏതെങ്കിലും കമ്പനി ലിക്വിഡേറ്റ ര്‍, ഫയല്‍ ചെയ്യേണ്ട, സമര്‍പ്പിക്കേണ്ട, അഥവാ തയ്യാറാക്കേണ്ട ഏതെങ്കിലും റിട്ടേ ണ്‍, അക്കൗണ്ട്‌, അഥവാ മറ്റു പ്രമാണം, അഥവാ അദ്ദേഹം ഏതെങ്കിലും നിയമപ്രകാരം നല്‍കാ ന്‍ ആവശ്യപ്പെടുന്ന ഏതെങ്കിലും നോട്ടീസ് ഫയല്‍ ചെയ്യാന്‍, സമര്‍പ്പിക്കാന്‍, തയ്യാറാക്കാന്‍ അഥവാ നല്‍കാ ന്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍, അദ്ദേഹത്തോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു നോട്ടീസ് അദ്ദേഹത്തിനു സമര്‍പ്പിച്ച്‌ പതിന്നാലു ദിവസത്തിനുള്ളി ല്‍ വീഴ്ചക്ക് അറുതി വരുത്തുന്നതി ല്‍ വീണ്ടും വീഴ്ച വരുത്തിയാ ല്‍, ട്രിബ്യൂണല്‍, കമ്പനിയുടെ ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറിയോ ഉത്തമര്‍ണനോ അഥവാ റജിസ്ട്രാറോ അതിനു നല്‍കിയ ഒരു അപേക്ഷയില്‍, കമ്പനി ലിക്വിഡേറ്ററോട് ഉത്തരവില്‍ വ്യക്തമാക്കിയ തരം സമയത്തിനുള്ളില്‍  വീഴ്ച തിരുത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഒരു ഉത്തരവാകും.

[വ. 353 (1)]

അപേക്ഷയ്ക്കുള്ളതും സാന്ദര്‍ഭികവുമായ എല്ലാ ചിലവുകളും കമ്പനി ലിക്വിഡേറ്റ ര്‍ വഹിക്കണമെന്ന് ഉ.വ.(1) പ്രകാരമുള്ള ഏതെങ്കിലും  ഉത്തരവ് വ്യവസ്ഥ ചെയ്യാം.

[വ. 353 (2)]

മുന്‍പറഞ്ഞ തരം ഏതെങ്കിലും വീഴ്ചയ്ക്ക് ഒരു കമ്പനി ലിക്വിഡേറ്റ ര്‍ക്ക് പിഴ ചുമത്തുന്ന ഏതെങ്കിലും നിയമത്തിന്‍റെ പ്രവര്‍ത്തനത്തെ ഈ വകുപ്പിലുള്ള ഒന്നും കോട്ടം വരുത്തുന്നില്ല.

[വ. 353 (3)]

#CompaniesAct

No comments:

Post a Comment