Thursday, 26 February 2015

കമ്പനി നിയമം: വകുപ്പ് 356: കമ്പനി പിരിഞ്ഞത് നിഷ്ഫലമാകുമ്പോള്‍


കമ്പനി പിരിഞ്ഞത് നിഷ്ഫലമാകുമ്പോള്‍

ഈ അദ്ധ്യായ പ്രകാരമോ വകുപ്പ് 232 അഥവാ മറ്റുവിധത്തിലോ ഒരു കമ്പനി പിരിച്ചു വിട്ടിരിക്കുമ്പോ ള്‍, പിരിച്ചു വിട്ട ദിവസത്തിനു ശേഷം രണ്ടു വര്‍ഷത്തിനുള്ളി ല്‍ ട്രിബ്യൂണ ല്‍ ഏതു സമയത്തും, കമ്പനിയുടെ കമ്പനി ലിക്വിഡേറ്ററുടെ അഥവാ താല്‍പര്യമുണ്ടെന്ന് ട്രിബ്യൂണലിന് വ്യക്തമാകുന്ന മറ്റേതെങ്കിലും വ്യക്തിയുടെ അപേക്ഷയി ല്‍, ട്രിബ്യൂണലിന് യുക്തമെന്നു തോന്നുന്ന നിബന്ധനകളിന്മേ ല്‍, പിരിച്ചു വിട്ടത് നിഷ്ഫലമെന്നു ഉത്തരവിടുകയും അപ്പോ ള്‍ കമ്പനി പിരിയാത്ത പോലെ നടപടികള്‍ എടുക്കുകയും ചെയ്യും.

[വ. 356 (1)]

ഉത്തരവിട്ട ശേഷം മുപ്പതു ദിവസത്തിനുള്ളില്‍ അഥവാ ട്രിബ്യൂണ ല്‍ അനുവദിക്കുന്ന കൂടിയ സമയത്തിനുള്ളി ല്‍, അത് റജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന റജിസ്ട്രാര്‍ക്ക് ഉത്തരവിന്‍റെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ് ഫയല്‍ ചെയ്യുന്നത്, ആരുടെ അപേക്ഷയിലാണോ ഉത്തരവിട്ടത് ആ കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ വ്യക്തിയുടെ ചുമതലയായിരിക്കും, കൂടാതെ കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ വ്യക്തി അങ്ങനെ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍, കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ വ്യക്തി വീഴ്ച തുടരുന്ന ഓരോ ദിവസവും പതിനായിരം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 356 (2)]

#CompaniesAct

No comments:

Post a Comment