Sunday, 15 February 2015

കമ്പനി നിയമം: വകുപ്പ് 329: കൈമാറ്റങ്ങ ള്‍ അസാധു


ഉത്തമവിശ്വാസത്തോടെയല്ലാത്ത കൈമാറ്റങ്ങ ള്‍ അസാധു

ഒരു കമ്പനി നടത്തിയ സ്ഥാവരമോ ജംഗമമോ ആയ ഏതെങ്കിലും വസ്തുവകകളുടെ കൈമാറ്റം, അഥവാ ചരക്കുകളുടെ ഏതെങ്കിലും സമര്‍പ്പണം, ഉത്തമമായ വിശ്വാസത്തിലും മൂല്ല്യമുള്ള പ്രതിഫലത്തിനും ഉള്ള അതിന്‍റെ സാധാരണ ബിസിനസ്സി ല്‍ അഥവാ വാങ്ങുന്നവര്‍ക്ക് വേണ്ടി അഥവാ ബാദ്ധ്യതപ്പെടുത്തുന്ന ഒരു കൈമാറ്റം അഥവാ
സമര്‍പ്പണമല്ലെങ്കി
ല്‍, ട്രിബ്യൂണലിന്‍റെ പിരിച്ചു വിടലിനുള്ള ഒരു ഹര്‍ജി അവതരിപ്പിക്കുന്നതിന് അഥവാ കമ്പനി സ്വമേധയാ പിരിച്ചു വിടുന്നതിനുള്ള ഒരു പ്രമേയം പാസ്സാക്കുന്നതിന് മുന്‍പ് ഒരു വര്‍ഷത്തിനുള്ളി ല്‍ നടത്തിയതാണെങ്കി ല്‍ കമ്പനി ലിക്വിഡേറ്റര്‍ക്കെതിരെ അസാധുവായിരിക്കും.    

[വ. 329]

ഉത്തമര്‍ണരുടെ ട്രസ്റ്റികള്‍ക്ക് കൈമാറ്റം അസാധു

ഒരു കമ്പനി അതിന്‍റെ എല്ലാ വസ്തുവകകളും അഥവാ ആസ്തികളും അതിന്‍റെ എല്ലാ ഉത്തമര്‍ണരുടെയും നന്മയ്ക്ക് വേണ്ടി ട്രസ്റ്റികള്‍ക്ക് ഏതെങ്കിലും കൈമാറ്റം അഥവാ ഭരമെല്‍പ്പിക്കുന്നത് അസാധുവായിരിക്കും.

[വ. 330]

#CompaniesAct

No comments:

Post a Comment