Saturday, 7 February 2015

കമ്പനി നിയമം: കമ്പനി ലിക്വിഡേറ്റ ര്‍ക്ക് പ്രോഫെഷണല്‍ സഹായം


കമ്പനി ലിക്വിഡേറ്റ ര്‍ക്ക് പ്രോഫെഷണല്‍ സഹായം

ഈ നിയമപ്രകാരമുള്ള ഉത്തരവാദിത്വങ്ങളും ചുമതലകളും നിറവേറ്റാന്‍ കമ്പനി ലിക്വിഡേറ്റ ര്‍ക്ക്, ട്രിബ്യൂണലിന്‍റെ അനുമതിയോടെ, തന്നെ സഹായിക്കാന്‍, വേണ്ടപോലെ ഒന്നോ അതിലധികമോ ചാര്‍ട്ടേഡ് അക്കൌണ്ടന്റ്കളെയോ കമ്പനി സെക്രട്ടറികളെയോ കോസ്റ്റ് അക്കൌണ്ടന്റ്കളെയോ നിയമ പരിശീലകരെയോ മറ്റുതരം  പ്രോഫെഷണലുകളെയോ വേണ്ട നിബന്ധനകളിലും ഉപാധികളിലും നിയമിക്കാം.    

[വ. 291 (1)]

ഈ വകുപ്പ് പ്രകാരം നിയമിക്കപ്പെട്ട ഓരോ വ്യക്തിയും ഉടനെതന്നെ ട്രിബ്യൂണലിന് നിര്‍ദ്ദേശിച്ച ഫോമി ല്‍ അയാളുടെ നിയമനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഭിന്ന താല്‍പര്യം അഥവാ അസ്വതന്ത്രത വെളിപ്പെടുത്തണം.           

[വ. 291 (2)]

#CompaniesAct

No comments:

Post a Comment