Friday, 13 February 2015

കമ്പനി നിയമം: വകുപ്പ് 322: തീരുമാനങ്ങള്‍ക്ക് ട്രിബ്യൂണലിന് അപേക്ഷ


തീരുമാനങ്ങള്‍ക്ക് ട്രിബ്യൂണലിന് അപേക്ഷ

കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറി അഥവാ ഉത്തമര്‍ണന് ട്രിബ്യൂണലിനോട് അപേക്ഷിക്കാം-

(a)    ഒരു കമ്പനിയുടെ പിരിച്ചു വിടലിന്‍റെ ഇടയി ല്‍ ഉയരുന്ന ഏതെങ്കിലും ചോദ്യത്തിന് തീരുമാനം; അഥവാ

(b)   കമ്പനി ട്രിബ്യൂണ ല്‍ വഴി പിരിച്ചു വിടുകയാണെങ്കി ല്‍, ട്രിബ്യൂണല്‍ പ്രയോഗിക്കുമായിരുന്ന എല്ലാ അഥവാ ഏതെങ്കിലും അധികാരം, ആഹ്വാനങ്ങള്‍ നടപ്പാക്കുന്നത്, നടപടികള്‍ സ്റ്റേ ചെയ്യുന്നത്, അഥവാ മറ്റേതെങ്കിലും കാര്യം എന്നിവയ്ക്ക് വേണ്ടി പ്രയോഗിക്കാന്‍.      

[വ. 322 (1)]

പിരിച്ചു വിടല്‍ തുടങ്ങിയ ശേഷം കമ്പനിയുടെ എസ്റ്റേറ്റ്‌ അഥവാ സ്വത്തുക്കള്‍ക്കെതിരെ നടപ്പാക്കിയ ഏതെങ്കിലും ജപ്തി, നിവര്‍ത്തി, നടപടി എന്നിവ അസ്ഥിരപ്പെടുത്താ ന്‍ ഒരു ഉത്തരവിന് കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ ഏതെങ്കിലും ഉത്തമര്‍ണന് അഥവാ കോണ്‍ട്രിബ്യൂട്ടറിക്ക് ട്രിബ്യൂണലിനോട് അപേക്ഷിക്കാം.

[വ. 322 (2)]

ചോദ്യം തീരുമാനിക്കുന്നത് അഥവാ ആവശ്യപ്പെട്ട അധികാരപ്രയോഗം അഥവാ അപേക്ഷിച്ച ഉത്തരവ് യുക്തവും നീതിയുമാണെന്ന് ഉ.വ.(1) അഥവാ (2) പ്രകാരമുള്ള ഒരു അപേക്ഷയില്‍ ട്രിബ്യൂണലിന് തൃപ്തിയായാ ല്‍, അതിനു യുക്തമെന്നു തോന്നുന്ന തരം നിബന്ധനകളിലും ഉപാധികളിലും അപേക്ഷ അനുവദിക്കും അഥവാ അപേക്ഷയി ല്‍ അതിനു യുക്തമെന്നു തോന്നുന്ന മറ്റു തരം ഉത്തരവിടും.

[വ. 322 (3)]

ഈ വകുപ്പ് പ്രകാരം തയ്യാറാക്കിയ പിരിച്ചു വിട ല്‍ നടപടികള്‍ സ്റ്റേ ചെയ്യുന്ന ഒരു ഉത്തരവിന്‍റെ ഒരു പകര്‍പ്പ്, കമ്പനി ഉടനെ തന്നെയോ അഥവാ നിര്‍ദ്ദേശിച്ച മറ്റു വിധത്തിലോ റജിസ്ട്രാര്‍ക്ക് അയയ്ച്ചുകൊടുക്കുകയും അദ്ദേഹം കമ്പനിയുമായി ബന്ധപ്പെട്ട് തന്‍റെ ബുക്കുകളില്‍ ഉത്തരവിന് ഒരു മിനിറ്റ് രേഖപ്പെടുത്തുകയും ചെയ്യും.

[വ. 322 (4)]

#CompaniesAct

No comments:

Post a Comment