Friday, 6 February 2015

കമ്പനി നിയമം: വകുപ്പ് 285: കോണ്‍ട്രിബ്യൂട്ടറികളുടെ ലിസ്റ്റ്


കോണ്‍ട്രിബ്യൂട്ടറികളുടെ ലിസ്റ്റ് തീര്‍ച്ചപ്പെടുത്തുന്നതും ആസ്തികളുടെ വിനിയോഗവും

ട്രിബ്യൂണലിന്‍റെ ഒരു പിരിച്ചു വിട ല്‍ ഉത്തരവ് പാസ്സാക്കിയ ശേഷം എത്രയും പെട്ടെന്നു തന്നെ ട്രിബ്യൂണല്‍ കോണ്‍ട്രിബ്യൂട്ടറികളുടെ ഒരു ലിസ്റ്റ് തീര്‍ച്ചയാക്കുകയും ഈ നിയമപ്രകാരം തിരുത്ത ല്‍ ആവശ്യമുള്ള എല്ലാ കേസുകളിലും അംഗങ്ങളുടെ റജിസ്റ്റര്‍ തിരുത്താ ന്‍ ഏര്‍പ്പാടാക്കുകയും കൂടാതെ കമ്പനിയുടെ ആസ്തിക ള്‍ അതിന്‍റെ ബാദ്ധ്യതക ള്‍ നിറവേറ്റാന്‍ വിനിയോഗിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്യും:

കോണ്‍ട്രിബ്യൂട്ടറികളോട് ആഹ്വാനം നടത്തുന്നതോ അവകാശങ്ങ ള്‍ ക്രമീകരിക്കുന്നതോ ആവശ്യമില്ലെന്നു ട്രിബ്യൂണലിനു വ്യക്തമായാല്‍ കോണ്‍ട്രിബ്യൂട്ടറികളുടെ ഒരു ലിസ്റ്റ് തീര്‍ച്ചപ്പെടുത്തുന്നത് ട്രിബ്യൂണ ല്‍ ഒഴിവാക്കും.

[വ. 285 (1)]

കോണ്‍ട്രിബ്യൂട്ടറികളുടെ ഒരു ലിസ്റ്റ് തീര്‍ച്ചപ്പെടുത്തുമ്പോ ള്‍ സ്വന്തം നിലയില്‍ കോണ്‍ട്രിബ്യൂട്ടറികളായവരെയും മറ്റുള്ളവരുടെ പ്രതിനിധികളായോ അഥവാ കടബാദ്ധ്യതയിലോ കോണ്‍ട്രിബ്യൂട്ടറികളായവരെയും ട്രിബ്യൂണ ല്‍ വേര്‍തിരിക്കും.

[വ. 285 (2)]

കോണ്‍ട്രിബ്യൂട്ടറികളുടെ ലിസ്റ്റ് തീര്‍ച്ചപ്പെടുത്തുമ്പോ ള്‍, പിരിച്ചുവിടലിന്‍റെ ചെല്ലും ചിലവും കടങ്ങളും ബാദ്ധ്യതകളും കൊടുക്കാനും  കോണ്‍ട്രിബ്യൂട്ടറികളുടെ അവകാശങ്ങ ള്‍ അവര്‍ തമ്മി ല്‍ ക്രമീകരിക്കുന്നതിനും മതിയായ ഒരു തുക കമ്പനിയുടെ ആസ്തികളോട് പങ്കുചേര്‍ക്കാ ന്‍ ബാദ്ധ്യതയുള്ള ഒരു അംഗമായ അഥവാ ആയിരുന്ന ഓരോ വ്യക്തിയേയും ട്രിബ്യൂണ ല്‍ ഉള്‍പ്പെടുത്തും, താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി:-

(a)    ഒരു അംഗം ആയിരുന്ന ഒരു വ്യക്തി, പിരിച്ചു വിടല്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ ഒരു വര്‍ഷമോ അതിലധികമോ
മു
ന്‍പായി ഒരു അംഗമല്ലാതായെങ്കി ല്‍ പങ്കു ചേര്‍ക്കാ ന്‍ ബാദ്ധ്യതയില്ല;

(b)   ഒരു അംഗം അല്ലാതായ ശേഷം കമ്പനി കരാറില്‍ ഏര്‍പ്പെട്ട ഏതെങ്കിലും കടത്തിനോ ബാദ്ധ്യതയ്ക്കോ ഒരു അംഗം ആയിരുന്ന ഒരു വ്യക്തിക്ക് പങ്കു ചേര്‍ക്കാ ന്‍ ബാദ്ധ്യതയില്ല;

(c)    നിലവിലുള്ള അംഗങ്ങള്‍ക്ക് ഈ നിയമപ്രകാരം അവരി ല്‍ നിന്നും ആവശ്യപ്പെടുന്ന പങ്കുക ള്‍ തൃപ്തി വരുത്താന്‍  കഴിവില്ലെന്ന് ട്രിബ്യൂണലിന് വ്യക്തമായാലല്ലാതെ ഒരു അംഗം ആയിരുന്ന ഒരു വ്യക്തിക്ക് പങ്കു ചേര്‍ക്കാ ന്‍ ബാദ്ധ്യതയില്ല;

(d)   ക്ലിപ്ത ഓഹരികളുള്ള ഒരു കമ്പനിയുടെ കാര്യത്തില്‍, ഓഹരികളില്‍ പണമടയ്ക്കാത്തതിന് അത്തരം അംഗമായി അയാള്‍ക്കുള്ള ബാദ്ധ്യതയി ല്‍ കവിഞ്ഞ തുകയ്ക്ക് ഒരു അംഗം ആയ അഥവാ ആയിരുന്ന ഒരു വ്യക്തിക്കും പങ്കു ചേര്‍ക്കാ ന്‍ ബാദ്ധ്യതയില്ല;

(e)   ഗ്യാരണ്ടിയില്‍ ക്ളിപ്തമാക്കിയ ഒരു കമ്പനിയുടെ കാര്യത്തില്‍, അത് പിരിച്ചു വിടുന്ന സന്ദര്‍ഭത്തി ല്‍ കമ്പനിയുടെ ആസ്തികളോട് പങ്കു ചേര്‍ക്കാ മെന്ന് അയാ ള്‍ ഉറപ്പു നല്‍കിയ തുകയി ല്‍ കവിഞ്ഞ് ഒരു അംഗം ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തിക്ക് പങ്കു ചേര്‍ക്കാ ന്‍ ബാദ്ധ്യതയില്ല, പക്ഷേ കമ്പനിക്ക്‌ ഒരു ഓഹരി മൂലധനം ഉണ്ടെങ്കില്‍, കമ്പനി ക്ലിപ്ത ഓഹരികളുള്ള ഒരു കമ്പനിയെന്ന പോലെ അയാള്‍ കൈക്കൊള്ളുന്ന ഏതെങ്കിലും ഓഹരികളില്‍ ഏതെങ്കിലും തുക അടയ്ക്കാത്തതിന് അത്തരം അംഗമായി അത്രയും പങ്കുചേര്‍ക്കാ ന്‍ ബാദ്ധ്യതയുണ്ട്.

[വ. 285 (3)]

#CompaniesAct

No comments:

Post a Comment