കമ്പനി
ലിക്വിഡേറ്റ ര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോ ള്‍
ട്രിബ്യൂണല്‍ ഒരു പിരിച്ചു വിട ല്‍ ഉത്തരവ് നല്‍കിയിട്ടുള്ളപ്പോ ള്‍ അഥവാ ഒരു കമ്പനി ലിക്വിഡേറ്റ റെ നിയമിച്ചിട്ടുള്ളപ്പോള്‍ അത്തരം
ലിക്വിഡേറ്റ ര്‍
ഉത്തരവിന് ശേഷം അറുപതു ദിവസത്തിനുള്ളി ല്‍ താഴെപ്പറയുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു
റിപ്പോര്‍ട്ട് ട്രിബ്യൂണലിന് സമര്‍പ്പിക്കണം:-
(a) കമ്പനിയുടെ
ആസ്തികളുടെ സ്വഭാവവും വിവരങ്ങളും അവയുടെ സ്ഥാനവും മൂല്യവും ഉള്‍പ്പെടെ, ഉണ്ടെങ്കി ല്‍
കൈവശവും ബാങ്കിലുമായി ബാക്കിയുള്ള പണം
പ്രത്യേകമായും, ഉണ്ടെങ്കില്‍ കമ്പനി കൈക്കൊള്ളുന്ന നെഗോഷ്യബി ള്‍
സെക്യുരിറ്റികളും.
ആസ്തികളുടെ
മൂല്യ നിര്‍ണയം ഈ ആവശ്യത്തിന് വേണ്ടി റജിസ്റ്റേഡ് വാല്യുവേര്‍സി ല്‍
നിന്നും നേടണം;
(b) ഇറക്കിയതും
വരിചേര്‍ത്തതും പണമടച്ചുതീര്‍ത്തതുമായ മൂലധനത്തുക;
(c) കമ്പനിയുടെ
നിലവിലുള്ളതും സന്ദിഗ്ധവുമായ ബാദ്ധ്യതക ള്‍,
അതിന്‍റെ ഉത്തമര്‍ണരുടെ പേരുക ള്‍,
വിലാസവും തൊഴിലും ഉള്‍പ്പെടെ, സുരക്ഷിതവും അരക്ഷിതവുമായ കടങ്ങളുടെ തുക പ്രത്യേകം
പറഞ്ഞ്, കൂടാതെ സുരക്ഷിത കടങ്ങളുടെ കാര്യത്തില്‍, നല്‍കിയ സെക്യുരിറ്റികളുടെ വിവരങ്ങ ള്‍,
അത് കമ്പനിയാണോ അതിന്‍റെ ഒരു ഓഫീസ ര്‍
ആണോ എന്ന്, അവയുടെ മൂല്യവും അവ നല്‍കിയ ദിവസവും;
(d) കമ്പനിക്ക്
കിട്ടാനുള്ള കടങ്ങള്‍, അവ തരാനുള്ള വ്യക്തികളുടെ പേരുകള്‍, വിലാസവും തൊഴിലും ഉള്‍പ്പെടെ,
അതില്‍ നിന്നും പിരിഞ്ഞുകിട്ടാ ന്‍
സാദ്ധ്യതയുള്ള തുകയും ;
(e) ഉണ്ടെങ്കില്‍,
കമ്പനി നീട്ടിയ ഗ്യാരണ്ടികള്‍;
(f) കോണ്‍ട്രിബ്യൂട്ടറികളുടെ
ലിസ്റ്റും ഉണ്ടെങ്കി ല്‍, അവരില്‍ നിന്നും കിട്ടാനുള്ള
തുകയും പണമടയ്ക്കാത്ത ആഹ്വാനങ്ങളുടെ വിവരങ്ങളും;
(g) ഉണ്ടെങ്കില്‍,
കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രേഡ് മാര്‍ക്കുകളുടെയും ബൌദ്ധിക സ്വത്തുക്കളുടെയും
വിവരങ്ങളും;
(h) ഉണ്ടെങ്കില്‍,
നിലവിലുള്ള കരാറുകളുടെയും ജോയിന്‍റ് വെഞ്ചറുകളുടെയും കൊളാബറെഷനുകളുടെയും വിവരങ്ങളും;
(i) ഉണ്ടെങ്കി ല്‍,
ഹോള്‍ഡിങ്ങ്, കൂടാതെ സബ്സിഡിയറി കമ്പനികളുടെ വിവരങ്ങള്‍;
(j) കമ്പനി
തന്നെയോ അതിനെതിരെയോ ഫയ ല്‍ ചെയ്ത നിയമ വ്യവഹാരങ്ങളുടെ
വിവരങ്ങ ള്‍; കൂടാതെ,
(k) ട്രിബ്യൂണല്‍
നിര്‍ദ്ദേശിക്കുന്നതോ അഥവാ കമ്പനി ലിക്വിഡേറ്റ ര്‍
ഉള്‍പ്പെടുത്തേണ്ടത് ആവശ്യമെന്നു പരിഗണിക്കുന്നതോ ആയ മറ്റേതു വിവരവും.
[വ. 281 (1)]
കമ്പനി പ്രോത്സാഹനം നടത്തിയതും രൂപീകരിച്ചതുമായ വിധം കമ്പനി ലിക്വിഡേറ്റ ര്‍ തന്‍റെ റിപ്പോര്‍ട്ടി ല്‍ ഉള്‍പ്പെടുത്തും, കൂടാതെ തന്‍റെ
അഭിപ്രായത്തില്‍ ഏതെങ്കിലും വ്യക്തി അതിന്‍റെ പ്രോത്സാഹനത്തിലോ രൂപീകരണത്തിലോ അഥവാ
രൂപീകരണ ശേഷം കമ്പനിയുടെ ഏതെങ്കിലും ഓഫീസര്‍ കമ്പനിയുമായി ബന്ധപ്പെട്ടോ എന്തെങ്കിലും
വഞ്ചന നടത്തിയിട്ടുണ്ടോ എന്നും കൂടാതെ തന്‍റെ
അഭിപ്രായത്തി ല്‍
ട്രിബ്യൂണലിന്‍റെ ശ്രദ്ധയി ല്‍ കൊണ്ടുവരാ ന്‍ അഭിലഷണീയമായ മറ്റെന്തെങ്കിലും കാര്യങ്ങളും.
[വ. 281 (2)]
കമ്പനിയുടെ ബിസിനസ്സിന്‍റെ ആദായശേഷിക്കും തന്‍റെ അഭിപ്രായത്തി ല്‍ കമ്പനിയുടെ ആസ്തികളുടെ മൂല്യം
പരമാവധിയെത്തിക്കാനുള്ള നടപടികള്‍ക്കും കമ്പനി ലിക്വിഡേറ്റ ര്‍ ഒരു റിപ്പോര്‍ട്ട് കൂടി തയ്യാറാക്കും.
[വ. 281 (3)]
കമ്പനി ലിക്വിഡേറ്റ ര്‍,
അദ്ദേഹത്തിന് യുക്തമെന്നു തോന്നുന്നെങ്കി ല്‍ വീണ്ടും റിപ്പോര്‍ട്ടോ റിപ്പോര്‍ട്ടുകളോ തയ്യാറാക്കും.
[വ. 281 (4)]
കമ്പനിയുടെ ഒരു ഉത്തമര്‍ണനായോ ഒരു കോണ്‍ട്രിബ്യൂട്ടറിയായോ ആയി എഴുതി
സ്വയം വിവരിക്കുന്ന ഏതു വ്യക്തിക്കും അയാള്‍ക്ക് തന്നെയോ അയാളുടെ എജെന്റ് വഴിയോ ഏതു
നേരത്തും ഈ വകുപ്പ് പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാനും നിര്‍ദ്ദിഷ്ട
ഫീസ് അടച്ച് അതി ല്‍
നിന്നും പകര്‍പ്പുകളോ കുറിപ്പുകളോ എടുക്കാനും അവകാശമുണ്ട്.
[വ. 281 (5)]
#CompaniesAct
No comments:
Post a Comment