Sunday, 8 February 2015

കമ്പനി നിയമം: കമ്പനിയുടെ സ്വത്തുക്കളുണ്ടെന്നു സംശയിക്കുന്നവരെ വിളിപ്പിക്കും


കമ്പനിയുടെ സ്വത്തുക്കളുണ്ടെന്നു സംശയിക്കുന്നവരെ വിളിപ്പിക്കും

ഒരു താത്കാലിക ലിക്വിഡേറ്ററെ നിയമിച്ച ശേഷമോ ഒരു പിരിച്ചു
വിട
ല്‍ ഉത്തരവ് പാസ്സാക്കിയ ശേഷമോ ഏതെങ്കിലും സമയത്ത് ട്രിബ്യൂണലിന് കമ്പനിയുടെ ഏതെങ്കിലും ഓഫീസറെയോ കമ്പനിയുടെ ഏതെങ്കിലും വസ്തുവകക ള്‍ അഥവാ ബുക്കുക ള്‍ അഥവാ പേപ്പറുക ള്‍ തന്‍റെ കൈവശമുണ്ടെന്നു അറിയപ്പെടുന്ന അഥവാ സംശയിക്കപ്പെടുന്ന അഥവാ കമ്പനിക്ക്‌ കടപ്പെട്ടിരിക്കുന്നു എന്ന് അറിയപ്പെടുന്ന അഥവാ സംശയിക്കപ്പെടുന്ന വ്യക്തിയെയോ അഥവാ കമ്പനിയുടെ പ്രോത്സാഹനം, രൂപീകരണം, വ്യാപാരം, ഇടപാടുകള്‍, വസ്തുവകകള്‍, ബുക്കുകള്‍ അഥവാ പേപ്പറുകള്‍ അഥവാ കമ്പനിയുടെ കാര്യങ്ങ ള്‍, എന്നിവയെപ്പറ്റി വിവരം തരാന്‍ കഴിവുണ്ടെന്നു ട്രിബ്യൂണ ല്‍ വിചാരിക്കുന്ന ഏതെങ്കിലും വ്യക്തിയെ അതിനു മുന്‍പിലേക്ക് വിളിപ്പിക്കാം.

  [വ. 299 (1)]

ട്രിബ്യൂണല്‍ അങ്ങനെ വിളിപ്പിച്ച ഏതെങ്കിലും ഓഫീസറെ അഥവാ വ്യക്തിയെ മുന്‍പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് വാക്കാലോ അഥവാ  എഴുതിയ ചോദ്യാവലിയിലോ അഥവാ സത്യവാങ്മൂലത്തിലോ പ്രതിജ്ഞയില്‍ പരിശോധിക്കുകയും വാക്കിലെങ്കി ല്‍ അയാളുടെ ഉത്തരങ്ങള്‍ എഴുതിയെടുക്കുകയും അയാളോട് അവ ഒപ്പ് വെയ്ക്കാ ന്‍ ആവശ്യപ്പെടുകയും ചെയ്യും.

  [വ. 299 (2)]

ട്രിബ്യൂണല്‍ അങ്ങനെ വിളിപ്പിച്ച ഏതെങ്കിലും ഓഫീസ ര്‍ അഥവാ വ്യക്തിയോടു അയാളുടെ കസ്റ്റഡിയിലുള്ള അഥവാ അധികാരത്തിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട ബുക്കുകളും പേപ്പറുകളും ഹാജരാക്കാനും പക്ഷേ, അയാള്‍ ഹാജരാക്കിയ ബുക്കുകളിലും പേപ്പറുകളിലും അയാ ള്‍ എന്തെങ്കിലും ഈട് അവകാശപ്പെടുന്നെങ്കി ല്‍ ഹാജരാക്കുന്നത് ഈടിന് കോട്ടം തട്ടാതെയുമായിരിക്കും, കൂടാതെ ആ ഈടുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും തീരുമാനമുണ്ടാക്കാനുള്ള അധികാരം ട്രിബ്യൂണലിനായിരിക്കും.

  [വ. 299 (3)]

മറ്റു വ്യക്തികളുടെ കൈവശമുള്ള കമ്പനിയുടെ കടം അഥവാ വസ്തുവകകളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് അതിനു മുന്‍പാകെ ഫയ ല്‍ ചെയ്യാന്‍ ട്രിബ്യൂണ ല്‍ ലിക്വിഡേറ്ററോട് ആവശ്യപ്പെടും.

  [വ. 299 (4)]

ട്രിബ്യൂണ ല്‍ കണ്ടെത്തിയാല്‍-

(a)    ഒരു വ്യക്തി കമ്പനിയോട് കടപ്പെട്ടിരിക്കുന്നു: ട്രിബ്യൂണ ല്‍ അയാളോട് ട്രിബ്യൂണ ല്‍ യുക്തമെന്നു പരിഗണിക്കുന്ന സമയത്തും വിധത്തിലും താത്കാലിക ലിക്വിഡേറ്റര്‍ക്ക് അഥവാ യഥാക്രമം ലിക്വിഡേറ്റര്‍ക്ക് അയാള്‍ കടപ്പെട്ടിരിക്കുന്ന തുക അഥവാ അതിന്‍റെ ഏതെങ്കിലും ഭാഗം മുഴുവ ന്‍ തുകയ്ക്കും പൂര്‍ണ മുക്തിയോടെയോ അല്ലാതെയോ ട്രിബ്യൂണ ല്‍ യുക്തമെന്നു വിചാരിക്കുന്നപോലെ പരിശോധനയുടെ ചിലവുകളോടെയോ അല്ലാതെയോ കൊടുക്കാനുത്തരവിടും;

(b)   ഒരു വ്യക്തി കമ്പനിക്ക് അവകാശപ്പെട്ട ഏതെങ്കിലും വസ്തുവകകള്‍ കൈവശം വെയ്ക്കുന്നു:  ട്രിബ്യൂണ ല്‍ അയാളോട് ട്രിബ്യൂണ ല്‍ യുക്തമെന്നു പരിഗണിക്കുന്ന സമയത്തും വിധത്തിലും നിബന്ധനകളിലും താത്കാലിക ലിക്വിഡേറ്റര്‍ക്ക് അഥവാ യഥാക്രമം ലിക്വിഡേറ്റര്‍ക്ക് വസ്തുവകകളോ അതിന്‍റെ ഏതെങ്കിലും ഭാഗമോ എത്തിച്ചുകൊടുക്കാന്‍ ഉത്തരവിടും.

[വ. 299 (5)]

അങ്ങനെ വിളിപ്പിച്ച ഏതെങ്കിലും ഓഫീസ ര്‍ അഥവാ വ്യക്തി നിര്‍ദ്ദേശിച്ച സമയത്ത് മതിയായ ഒരു കാരണം കൂടാതെ ട്രിബ്യൂണ ല്‍ മുന്‍പാകെ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയാ ല്‍ ട്രിബ്യൂണല്‍ ഉചിതമായ ചിലവു ചുമത്തും.

[വ. 299 (6)]

 ഉ.വ.(5) പ്രകാരമുള്ള ഓരോ ഉത്തരവും സിവി ല്‍ നടപടി നിയമം, 1908 പ്രകാരം പണം കൊടുക്കുന്നതിന് അഥവാ വസ്തുവകക ള്‍ സമര്‍പ്പിക്കുന്നതിന് ക ല്‍പനയാകുന്ന അതേ വിധത്തി ല്‍ നിര്‍വഹിക്കപ്പെടണം.

  [വ. 299 (7)]

ഉ.വ.(5)-ലെ ഒരു ഉത്തരവ് പ്രകാരം പണം കൊടുക്കുന്ന അഥവാ വസ്തുവകകള്‍ സമര്‍പ്പിക്കുന്ന ഏതൊരു വ്യക്തിയും അത്തരം കൊടുക്കല്‍ അഥവാ സമര്‍പ്പിക്ക ല്‍ വഴി, അത്തരം ഉത്തരവില്‍ മറ്റു വിധത്തില്‍ നിര്‍ദ്ദേശിച്ചാലല്ലാതെ അത്തരം കടം അഥവാ വസ്തുവകകളുമായി ബന്ധപ്പെട്ട് എല്ലാവിധ ബാദ്ധ്യതകളി ല്‍ നിന്നും മുക്തരാക്കപ്പെടും.

[വ. 299 (7)]

#CompaniesAct

No comments:

Post a Comment