Thursday, 26 February 2015

കമ്പനി നിയമം: വകുപ്പ് 355: സത്യവാങ്മൂലം ആര്‍ക്കു മുന്‍പില്‍?


സത്യവാങ്മൂലം ആര്‍ക്കു മുന്‍പില്‍?

ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ക്ക് വേണ്ടി അഥവാ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതിജ്ഞ ആവശ്യപ്പെടുന്ന ഏതെങ്കിലും സത്യവാങ്മൂലം-

(a) ഇന്ത്യയില്‍ സത്യവാങ്മൂലങ്ങ ള്‍ എടുക്കാനും സ്വീകരിക്കാനും നിയമപരമായി അധികാരമുള്ള ഏതെങ്കിലും കോടതി, ട്രിബ്യൂണല്‍, ജഡ്ജ്, അഥവാ വ്യക്തി മുന്‍പാകെ; കൂടാതെ

(b) മറ്റേതെങ്കിലും രാജ്യത്ത് സത്യവാങ്മൂലങ്ങ ള്‍ എടുക്കാനും സ്വീകരിക്കാനും ആ രാജ്യത്ത് നിയമപരമായി അധികാരമുള്ള ഏതെങ്കിലും കോടതി, ട്രിബ്യൂണല്‍, ജഡ്ജ്, അഥവാ വ്യക്തി മുന്‍പാകെ അഥവാ ഒരു ഇന്ത്യ ന്‍ ഡിപ്ലോമാറ്റിക് അഥവാ കോണ്‍സുലാ ര്‍ ഓഫീസ ര്‍ മുന്‍പാകെ.

[വ. 355 (1)]

ഈ അദ്ധ്യായത്തിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന അത്തരം ഏതെങ്കിലും സത്യവാങ്മൂലം അഥവാ മറ്റു പ്രമാണത്തോട് ചേര്‍ക്കുന്ന, അനുബന്ധിക്കുന്ന അഥവാ വരി ചേര്‍ക്കുന്ന ഏതെങ്കിലും അത്തരം കോടതി, ട്രിബ്യൂണ ല്‍, ജഡ്ജ്, വ്യക്തി, ഡിപ്ലോമാറ്റിക് അഥവാ കോണ്‍സുലാ ര്‍ ഓഫീസ ര്‍, എന്നിവരുടെ യഥാക്രമം സീ ല്‍, സ്റ്റാമ്പ്‌, അഥവാ ഒപ്പ് എന്നിവയ്ക്ക് ഇന്ത്യയി ല്‍ ജുഡിഷ്യ ല്‍ ആയി പ്രവര്‍ത്തിക്കുന്ന എല്ലാ ട്രിബ്യൂണലുകളും, ജഡ്ജ്, ജസ്റ്റിസ്‌, കമ്മിഷണര്‍, എന്നിവരും വ്യക്തികളും ജുഡിഷ്യ ല്‍ നോട്ടീസ് എടുക്കും.

[വ. 355 (2)]

#CompaniesAct

No comments:

Post a Comment