Tuesday, 3 February 2015

കമ്പനി നിയമം: പിരിച്ചുവിടല്‍ ഉത്തരവിന്‍റെ ഫലം


പിരിച്ചുവിടല്‍ ഉത്തരവിന്‍റെ ഫലം

ഒരു കമ്പനിയുടെ പിരിച്ചുവിടല്‍ ഉത്തരവ് കമ്പനിയുടെ എല്ലാ ഉത്തമര്‍ണര്‍ക്കും എല്ലാ കോണ്‍ട്രിബ്യൂട്ടറികള്‍ക്കും അനുകൂലമായി ഉത്തമര്‍ണരും കോണ്‍ട്രിബ്യൂട്ടറികളും ഒരുമിച്ച ഹര്‍ജിയി ല്‍ നല്‍കിയതുപോലെ തന്നെ പ്രവര്‍ത്തിക്കും.

[വ. 278]

പിരിച്ചുവിടല്‍ ഉത്തരവി ല്‍ വ്യവഹാരങ്ങള്‍ക്ക്‌ സ്റ്റേ

ഒരു പിരിച്ചുവിട ല്‍ ഉത്തരവ്  പാസ്സാക്കിയിട്ടുള്ളപ്പോഴോ ഒരു താത്കാലിക ലിക്വിഡേറ്റ റെ നിയമിച്ചിട്ടുള്ളപ്പോഴോ കമ്പനിയോ അതിനെതിരെയോ ട്രിബ്യൂണലിന്‍റെ കല്‍പനയില്ലാതെയും കൂടാതെ ട്രിബ്യൂണ ല്‍ ചുമത്തുന്ന നിബന്ധനകള്‍ക്ക് വിധേയമായും അല്ലാതെ മറ്റൊരു വ്യവഹാരമോ നിയമ നടപടിയോ തുടങ്ങിക്കൂടാ, അഥവാ പിരിച്ചു വിട ല്‍ ഉത്തരവിന്‍റെ ദിവസം നിര്‍ണയിക്കാ ന്‍ നില്‍ക്കുന്നെങ്കി ല്‍ തുടര്‍ന്നുകൂടാ  :

ഈ വകുപ്പ് പ്രകാരം കല്‍പന തേടിക്കൊണ്ട് ട്രിബ്യൂണലിനുള്ള ഏതെങ്കിലും അപേക്ഷ ട്രിബ്യൂണല്‍ അറുപതു ദിവസത്തിനുള്ളി ല്‍ തീരുമാനിക്കും.

[വ. 279 (1)]

സുപ്രീംകോടതിയിലോ ഒരു ഹൈക്കൊടതിയിലോ അപ്പീ ല്‍
നിര്‍ണയിക്കാ ന്‍ നില്‍ക്കുന്ന ഏതെങ്കിലും നടപടികള്‍ക്ക്
ഉപവകുപ്പ് (1) –ലുള്ള ഒന്നും ബാധകമാവില്ല.

[വ. 279 (2)]

#CompaniesAct

No comments:

Post a Comment