കമ്പനി
ലിക്വിഡേറ്റ റുടെ റിപ്പോര്‍ട്ടി ല്‍ ട്രിബ്യൂണലിന്‍റെ നിര്‍ദ്ദേശങ്ങ ള്‍
കമ്പനി ലിക്വിഡേറ്റ റുടെ
റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ട്രിബ്യൂണ ല്‍ മുഴുവന്‍ നടപടികളും തീര്‍ക്കാനും കമ്പനി
പിരിയാനും ഒരു സമയ പരിധി നിശ്ചയിക്കും:
നടപടികളുടെ ഏതെങ്കിലും ദശയില്‍ അഥവാ കമ്പനി ലിക്വിഡേറ്റ ര്‍ അതിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടുക ള്‍ പരിശോധിക്കുമ്പോ ള്‍ കൂടാതെ കമ്പനി ലിക്വിഡേറ്റ റെയും ഉത്തമര്‍ണരെയും അഥവാ കോണ്‍ട്രിബ്യൂട്ടറികളെയും
അഥവാ മറ്റു താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയേയും കേട്ട ശേഷം നടപടികള്‍
തുടരുന്നത് നേട്ടമുണ്ടാക്കുന്നതോ പാഴ്ചിലവില്ലാത്തതോ അല്ലെന്നു അതിനു
അഭിപ്രായമുണ്ടെങ്കില്‍ ട്രിബ്യൂണ ല്‍ മുഴുവന്‍ നടപടികളും തീര്‍ക്കാനും കമ്പനി
പിരിയാനും ഉള്ള സമയ പരിധി പുതുക്കും.
[വ. 282 (1)]
കമ്പനി ലിക്വിഡേറ്റ ര്‍
അതിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടുക ള്‍ പരിശോധിക്കുമ്പോ ള്‍ കൂടാതെ കമ്പനി ലിക്വിഡേറ്റ റെയും ഉത്തമര്‍ണരെയും അഥവാ കോണ്‍ട്രിബ്യൂട്ടറികളെയും
അഥവാ മറ്റു താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയേയും കേട്ട ശേഷം ട്രിബ്യൂണ ല്‍ കമ്പനി തുടരുന്ന സ്ഥാപനമായിത്തന്നെ
വില്‍ക്കാനോ അതിന്‍റെ ആസ്തികളോ അവയുടെ ഭാഗമോ വില്‍ക്കാന്‍ ഉത്തരവിടാം:
ട്രിബ്യൂണ ല്‍
അതിനു യുക്തമെന്നു തോന്നുമ്പോ ള്‍ ട്രിബ്യൂണ ല്‍ തീരുമാനിക്കുന്നപോലെ കമ്പനിയുടെ ഉത്തമര്‍ണരും
പ്രോത്സാഹകരും ഓഫീസര്‍മാരും ഉള്‍ക്കൊള്ളുന്ന ഒരു വില്‍പന കമ്മിറ്റി ഈ വകുപ്പ്
പ്രകാരം വില്‍പനയി ല്‍
കമ്പനി ലിക്വിഡേറ്റ റെ
സഹായിക്കാന്‍ നിയമിക്കും.
[വ. 282 (2)]
കമ്പനിയുമായി ബന്ധപ്പെട്ട് ഒരു വഞ്ചന നടത്തിയിട്ടുണ്ടെന്ന് കമ്പനി ലിക്വിഡേറ്റ റില്‍ നിന്നോ കേന്ദ്ര ഗവ ര്‍ന്മേണ്ടില്‍ നിന്നോ അഥവാ മറ്റു
വ്യക്തിയില്‍ നിന്നോ ഒരു റിപ്പോര്‍ട്ട് കിട്ടിയാ ല്‍, പിരിച്ചുവിട ല്‍ നടപടികള്‍ക്ക് കോട്ടം തട്ടാതെ
ട്രിബ്യൂണ ല്‍
വകുപ്പ് 210 പ്രകാരം അന്വേഷണത്തിന് ഉത്തരവിടും, അത്തരം അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്
പരിഗണിച്ച് വകുപ്പ് 339 മുത ല്‍ 342 വരെ വകുപ്പുക ള്‍ പ്രകാരം ഉത്തരവ്
പാസ്സാക്കുകയും നിര്‍ദ്ദേശങ്ങ ള്‍ നല്‍കുകയും അഥവാ വഞ്ചന നടത്തിയതില്‍ ഉള്‍പ്പെട്ട
വ്യക്തികള്‍ക്കെതിരെ ഒരു ക്രിമിന ല്‍ പരാതി ഫയല്‍ ചെയ്യാ ന്‍ കമ്പനി ലിക്വിഡേറ്റ റോട് നിര്‍ദ്ദേശിക്കുകയും ചെയ്യും.
[വ. 282 (3)]
കമ്പനിയുടെ ആസ്തികളുടെ മൂല്യം സംരക്ഷിക്കാനും നിലനിര്‍ത്താനും അഥവാ
അധികരിക്കാനും ഉള്ള തരം നടപടികളും മുറകളും എടുക്കാ ന്‍ ട്രിബ്യൂണല്‍ ഉത്തരവിടാം.
[വ. 282 (4)]
ട്രിബ്യൂണല്‍
അതിനു യുക്തമെന്നു പരിഗണിക്കുന്ന തരം ഉത്തരവോ മറ്റു നിര്‍ദ്ദേശങ്ങളോ പാസ്സാക്കും.
[വ. 282 (5)]
#CompaniesAct
No comments:
Post a Comment