കമ്പനി
ലിക്വിഡേറ്റ റുടെ അധികാരങ്ങളും ചുമതലകളും
കമ്പനി ലിക്വിഡേറ്റര്‍, യഥാക്രമം കമ്പനിയോ ഉത്തമര്‍ണരോ സമയാസമയം
തീരുമാനിക്കുന്ന ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റും.
[വ. 314 (1)]
കമ്പനി ലിക്വിഡേറ്റര്‍ കോണ്‍ട്രിബ്യൂട്ടറികളുടെ ലിസ്റ്റ് തീര്‍പ്പാക്കും,
അതില്‍ കോണ്‍ട്രിബ്യൂട്ടറികളായി പേരുള്ള വ്യക്തികളുടെ ബാദ്ധ്യതയ്ക്ക് അത്
പ്രഥമദൃഷ്ട്യാ തെളിവാകും.
[വ. 314 (2)]
കമ്പനി ലിക്വിഡേറ്റര്‍, സാധാരണ അഥവാ വിശേഷ പ്രമേയം വഴി കമ്പനിയുടെ അനുമതി
നേടുന്നതിനായി ആവശ്യമുള്ളപ്പോ ള്‍ അഥവാ മറ്റേതെങ്കിലും ആവശ്യത്തിനായി അദ്ദേഹം
ആവശ്യമുണ്ടെന്നു പരിഗണിക്കുമ്പോള്‍, കമ്പനിയുടെ പൊതുയോഗങ്ങള്‍ വിളിക്കും.
[വ. 314 (3)]
കമ്പനി ലിക്വിഡേറ്റര്‍, നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും നിയതമായതും
വേണ്ടപോലെയും കണക്കു ബുക്കുക ള്‍ നിലനിര്‍ത്തും, അംഗങ്ങള്‍ക്കും ഉത്തമര്‍ണര്‍ക്കും
കേന്ദ്ര ഗവര്‍ന്മേണ്ട് അധികാരപ്പെടുത്തിയ ഏതെങ്കിലും ഓഫീസര്‍ക്കും അത്തരം കണക്കു
ബുക്കുക ള്‍ പരിശോധിക്കാം.
[വ. 314 (4)]
കമ്പനി ലിക്വിഡേറ്റര്‍ ത്രൈമാസികമായി കണക്കുകളുടെ വിവരണം നിര്‍ദ്ദേശിച്ച
ഫോമിലും വിധത്തിലും തയ്യാറാക്കുകയും അത്തരം കണക്കുകളുടെ വിവരണം വേണ്ടപോലെ ആഡിറ്റ്
ചെയ്തു ഓരോ ത്രൈമാസികം അവസാനിച്ചു മുപ്പതു ദിവസത്തിനുള്ളി ല്‍ റജിസ്ട്രാര്‍ക്ക് ഫയല്‍
ചെയ്യുകയും, വീഴ്ച വരുത്തിയാല്‍, കമ്പനി ലിക്വിഡേറ്റ ര്‍ക്ക് വീഴ്ച തുടരുന്ന ഓരോ
ദിവസവും അയ്യായിരം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടുകയും ചെയ്യും.
[വ. 314 (5)]
കമ്പനി ലിക്വിഡേറ്റര്‍ കമ്പനിയുടെ കടങ്ങള്‍ വീട്ടുകയും കോണ്‍ട്രിബ്യൂട്ടറിക ള്‍ തമ്മി ല്‍ അവരുടെ അവകാശങ്ങ ള്‍ ക്രമീകരിക്കുകയും ചെയ്യും.
[വ. 314 (6)]
കമ്പനി ലിക്വിഡേറ്റര്‍ തന്‍റെ ഉത്തരവാദിത്വങ്ങ ള്‍ നിറവേറ്റുന്നതി ല്‍ വേണ്ട ശ്രദ്ധയും ശുഷ്കാന്തിയും
കാണിക്കും.
[വ. 314 (7)]
ഉ.വ.(5) ഒഴികെയുള്ള ഈ വകുപ്പിലെ വ്യവസ്ഥക ള്‍ പാലിക്കുന്നതി ല്‍ കമ്പനി ലിക്വിഡേറ്റര്‍ വീഴ്ച
വരുത്തിയാ ല്‍
അയാ ള്‍ പത്തു ലക്ഷം രൂപാ
വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 314 (8)]
#CompaniesAct
No comments:
Post a Comment