അദ്ധ്യായം ഇരുപത്തൊന്ന്
ഭാഗം I
ഈ നിയമത്തില്‍ റജിസ്റ്റ ര്‍ ചെയ്യാ ന്‍ അധികാരമുള്ള കമ്പനിക ള്‍
റജിസ്റ്റ ര്‍ ചെയ്യാ ന്‍ പ്രാപ്തിയുള്ള കമ്പനിക ള്‍
ഈ ഭാഗത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “കമ്പനി” എന്ന പദം ഈ ഭാഗം അനുസരിച്ച് റജിസ്ട്രെഷന്
അപേക്ഷിക്കുന്ന ഏതെങ്കിലും പാര്‍ട്ട്‌നര്‍ഷിപ് ഫേം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്‌നര്‍ഷിപ്,
കോ-ഓപ്പറെറ്റിവ് സൊസൈറ്റി, സൊസൈറ്റി, അഥവാ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം
രൂപീകരിച്ച മറ്റേതെങ്കിലും ബിസിനസ് സ്ഥാപനം ഉള്‍പ്പെടുന്നു.
[വ. 366 (1)]
ഈ വകുപ്പില്‍ ഉള്‍ക്കൊണ്ട വ്യവസ്ഥകള്‍ക്ക് വിധേയമായും ഒഴിവുകളോട് കൂടിയും, ഈ
നിയമം തുടങ്ങുന്നതിനു മുന്‍പോ അതിനു ശേഷമോ, ഈ നിയമം അല്ലാതെ പാര്‍ലമെന്റിലെ
ഏതെങ്കിലും നിയമം വഴിയോ, അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം, അഥവാ
നിയമാനുസൃതമായി വേണ്ടപോലെ രൂപീകരിക്കപ്പെട്ട, കൂടാതെ ഏഴോ അതിലധികമോ അംഗങ്ങള്‍ ഉള്ള,
രൂപീകൃതമായ ഏതെങ്കിലും കമ്പനി, ഒരു ബാദ്ധ്യതാപരിധിയില്ലാത്ത കമ്പനിയായോ അഥവാ ഒരു
ഓഹരികളാ ല്‍ ക്ളിപ്തപ്പെടുത്തിയ കമ്പനിയായോ അഥവാ ഒരു ഗ്യാരണ്ടിയില്‍ ക്ളിപ്തപ്പെടുത്തിയ കമ്പനിയായോ, നിര്‍ദ്ദേശിച്ച വിധത്തില്‍, ഈ നിയമപ്രകാരം റജിസ്റ്റ ര്‍ ചെയ്യാം, കമ്പനി പിരിച്ചു വിടാനുള്ള ഒരു ലക്ഷ്യത്തോടെയാണ് അത് നടത്തിയതെന്ന കാരണം കൊണ്ട് മാത്രം റജിസ്ട്രെഷ ന്‍ അസാധുവാകില്ല:
ഓഹരികളാ ല്‍ ക്ളിപ്തപ്പെടുത്തിയ കമ്പനിയായോ അഥവാ ഒരു ഗ്യാരണ്ടിയില്‍ ക്ളിപ്തപ്പെടുത്തിയ കമ്പനിയായോ, നിര്‍ദ്ദേശിച്ച വിധത്തില്‍, ഈ നിയമപ്രകാരം റജിസ്റ്റ ര്‍ ചെയ്യാം, കമ്പനി പിരിച്ചു വിടാനുള്ള ഒരു ലക്ഷ്യത്തോടെയാണ് അത് നടത്തിയതെന്ന കാരണം കൊണ്ട് മാത്രം റജിസ്ട്രെഷ ന്‍ അസാധുവാകില്ല:
എന്നാല്‍-
(i) ഇന്ത്യന്‍ കമ്പനീസ്
ആക്ട്, 1882 അഥവാ ഇന്ത്യ ന്‍
കമ്പനീസ് ആക്ട്, 1913 അഥവാ കമ്പനീസ് ആക്ട്, 1956 പ്രകാരം റജിസ്റ്റ ര്‍ ചെയ്ത ഒരു
കമ്പനി ഈ വകുപ്പ് പ്രകാരം റജിസ്റ്റ ര്‍ ചെയ്യാ ന്‍ പാടില്ല;
(ii) ഈ നിയമം അല്ലാതെ പാര്‍ലമെന്റിലെ
ഏതെങ്കിലും നിയമം വഴിയോ അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ അതിന്‍റെ
അംഗങ്ങളുടെ ബാദ്ധ്യത ക്ളിപ്തപ്പെടുത്തിയ ഒരു കമ്പനി ഈ വകുപ്പ് പ്രകാരം ബാദ്ധ്യതാപരിധിയില്ലാത്ത
ഒരു കമ്പനിയായോ ഗ്യാരണ്ടിയില്‍ ക്ളിപ്തപ്പെടുത്തിയ ഒരു കമ്പനിയായോ റജിസ്റ്റ ര്‍ ചെയ്യാ
ന്‍ പാടില്ല;
(iii) നിശ്ചിത തുകയുടെ ഓഹരികളായി
വിഭജിക്കപ്പെട്ട അഥവാ സ്റ്റോക്ക് ആയി കൈക്കൊണ്ടതും കൈമാറാവുന്നതും അഥവാ വിഭജിച്ചു
ഒരു ഭാഗം ഒരുതരത്തിലും മറുഭാഗം മറുതരത്തിലും കൈക്കൊണ്ട നിശ്ചിത തുകയുടെ അടച്ചു
തീര്‍ത്ത അഥവാ നാമമാത്ര ഓഹരി മൂലധനം അതിനുണ്ടെങ്കില്‍ മാത്രമേ ഈ വകുപ്പ് പ്രകാരം ഒരു
കമ്പനി റജിസ്റ്റ ര്‍ ചെയ്യാ നാവൂ, കൂടാതെ അത്തരം ഓഹരികള്‍ അഥവാ ആ സ്റ്റോക്ക്
കൈക്കൊള്ളുന്നവ ര്‍
അതിന്‍റെ അംഗങ്ങളാവുന്ന, മറ്റാരും പാടില്ല, തത്ത്വത്തി ല്‍ രൂപീകരിച്ചതാവണം;
(iv) ഈ ആവശ്യത്തിന് വേണ്ടി
വിളിച്ചുകൂട്ടിയ ഒരു പൊതുയോഗത്തില്‍, പ്രതിനിധികളെ അനുവദിക്കുന്നെങ്കി ല്‍, പ്രതിനിധികള്‍
വഴിയും അതിന്‍റെ അംഗങ്ങ ള്‍
നേരിട്ട് ഹാജരായും ഒരു ഭൂരിപക്ഷ സമ്മതം കൂടാതെ ഈ വകുപ്പ് പ്രകാരം ഒരു കമ്പനി റജിസ്റ്റ ര്‍ ചെയ്യാ
ന്‍ പാടില്ല;
(v) പാര്‍ലമെന്റിലെ
ഏതെങ്കിലും നിയമം വഴിയോ അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ അതിന്‍റെ
അംഗങ്ങളുടെ ബാദ്ധ്യത ക്ലിപ്തപ്പെടുത്താത്ത ഒരു കമ്പനി ക്ളിപ്തപ്പെടുത്തിയ ഒരു
കമ്പനിയായി റജിസ്റ്റ ര്‍ ചെയ്യാ ന്‍ പോകുമ്പോള്‍, യോഗത്തില്‍ പ്രതിനിധികളെ
അനുവദിക്കുന്നെങ്കി ല്‍, പ്രതിനിധികള്‍ വഴിയും അതിന്‍റെ അംഗങ്ങള്‍ നേരിട്ട് ഹാജരായും നാലി ല്‍ മൂന്നി ല്‍ കുറയാത്ത ഭൂരിപക്ഷ സമ്മതം വേണം;
അനുവദിക്കുന്നെങ്കി ല്‍, പ്രതിനിധികള്‍ വഴിയും അതിന്‍റെ അംഗങ്ങള്‍ നേരിട്ട് ഹാജരായും നാലി ല്‍ മൂന്നി ല്‍ കുറയാത്ത ഭൂരിപക്ഷ സമ്മതം വേണം;
(vi) ഒരു കമ്പനി ഗ്യാരണ്ടിയി ല്‍ ക്ളിപ്തപ്പെടുത്തിയ
ഒരു കമ്പനിയായി റജിസ്റ്റ ര്‍ ചെയ്യാ ന്‍ പോകുമ്പോള്‍, അതിനെ അങ്ങനെ റജിസ്റ്റ ര്‍ ചെയ്യാ
നുള്ള സമ്മതത്തോടൊപ്പം ഓരോ അംഗവും അയാള്‍ അംഗമായിരിക്കുമ്പോള്‍, അഥവാ അയാ ള്‍ അംഗമല്ലാതായി ഒരു
വര്‍ഷത്തിനുള്ളി ല്‍
അത് പിരിച്ചു വിടുന്ന സന്ദര്‍ഭത്തി ല്‍ കമ്പനിയുടെ ആസ്തികളി ല്‍ പങ്കുചേരുന്നത്,
കമ്പനിയുടെ കടങ്ങളും ബാദ്ധ്യതകളും വീടാ ന്‍ അഥവാ അയാ ള്‍ അംഗമല്ലാതാകുന്നതിനു മുന്‍പ് കരാറി ല്‍ ഏര്‍പ്പെട്ട തരം
കടങ്ങളും ബാദ്ധ്യതകളും, പിരിച്ചു വിടലിന്‍റെ ചെല്ല് ചിലവുകളും കോണ്‍ട്രിബ്യൂട്ടറിക ള്‍ തമ്മിലുള്ള അവകാശങ്ങ ള്‍ തീര്‍പ്പാക്കാനും,
വ്യക്തമാക്കിയ ഒരു തുകയി ല്‍
കൂടാത്ത, ആവശ്യമുള്ള ഒരു തുക, ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്ന ഒരു പ്രമേയം
ഉണ്ടായിരിക്കണം.
[വ. 366 (2)]
ഉ.വ.(1)-നു വേണ്ടി ആവശ്യമുള്ള ഏതെങ്കിലും ഭൂരിപക്ഷം കണക്കാക്കുമ്പോള്‍, ഒരു
തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാല്‍, കമ്പനിയുടെ ചട്ടങ്ങളനുസരിച്ചു ഓരോ അംഗത്തിനും
അവകാശപ്പെട്ട വോട്ടുകളുടെ എണ്ണത്തിന് പരിഗണന നല്‍കും.
[വ. 366 (3)]
#CompaniesAct
No comments:
Post a Comment