Saturday, 7 February 2015

കമ്പനി നിയമം: കമ്പനി ലിക്വിഡേറ്റ റുടെ അധികാരം: പ്രയോഗവും നിയന്ത്രണവും


കമ്പനി ലിക്വിഡേറ്റ റുടെ അധികാരം: പ്രയോഗവും നിയന്ത്രണവും

ഈ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി, കമ്പനിയുടെ  ആസ്തികളുടെ ഭരണത്തിലും അതിന്‍റെ ഉത്തമര്‍ണര്‍ക്ക് വിതരണത്തിലും ഏതെങ്കിലും പൊതുയോഗത്തില്‍ ഉത്തമര്‍ണരുടെയോ കോണ്‍ട്രിബ്യൂട്ടറികളുടെയോ പ്രമേയം അഥവാ ഉപദേശക കമ്മിറ്റി നല്‍കുന്ന ഏതെങ്കിലും
നിര്‍ദ്ദേശങ്ങ
ള്‍ക്ക് കമ്പനി ലിക്വിഡേറ്റ ര്‍ പരിഗണന നല്‍കണം.

[വ. 292 (1)]

വൈരുദ്ധ്യമെങ്കി ല്‍, ഏതെങ്കിലും പൊതുയോഗത്തി ല്‍ ഉത്തമര്‍ണരോ കോണ്‍ട്രിബ്യൂട്ടറികളോ നല്‍കിയ ഏതെങ്കിലും നിര്‍ദ്ദേശങ്ങ ള്‍ ഉപദേശക കമ്മിറ്റി നല്‍കുന്ന ഏതെങ്കിലും നിര്‍ദ്ദേശങ്ങ ളെ മറികടക്കുന്നതായി പരിഗണിക്കും.

[വ. 292 (2)]

കമ്പനി ലിക്വിഡേറ്റ ര്‍-

(a)    ഉത്തമര്‍ണരുടെയോ കോണ്‍ട്രിബ്യൂട്ടറികളുടെയോ യോഗങ്ങ ള്‍ അവരുടെ ആഗ്രഹങ്ങള്‍ നിര്‍ണയിക്കുന്നതിനായി അദ്ദേഹത്തിനു യുക്തമെന്നു തോന്നുമ്പോഴൊക്കെ വിളിക്കും; കൂടാതെ

(b)   യഥാക്രമം ഉത്തമര്‍ണരോ കോണ്‍ട്രിബ്യൂട്ടറികളോ പ്രമേയം വഴി നിര്‍ദ്ദേശിക്കുമ്പോഴോ അഥവാ യഥാക്രമം ഉത്തമര്‍ണരുടെയോ കോണ്‍ട്രിബ്യൂട്ടറികളുടെയോ മൂല്യത്തിന്‍റെ പത്തിലൊന്നി ല്‍ കുറയാത്തവ ര്‍ എപ്പോഴെങ്കിലും എഴുതി അഭ്യര്‍ത്ഥിക്കുമ്പോഴോ, അത്തരം സമയങ്ങളില്‍ അത്തരം യോഗങ്ങള്‍ വിളിക്കും.

 [വ. 292 (3)]

കമ്പനി ലിക്വിഡേറ്ററുടെ ഏതെങ്കിലും പ്രവൃത്തിയാലോ തീരുമാനത്താലോ പീഡിതനായ ഏതെങ്കിലും വ്യക്തിക്ക് ട്രിബ്യൂണലിന് അപേക്ഷ നല്‍കാവുന്നതും, ട്രിബ്യൂണ ല്‍ പരാതിപ്പെട്ട പ്രവൃത്തിയോ തീരുമാനമോ സ്ഥിരീകരിക്കുകയോ പ്രതിലോമമാക്കുകയോ അഥവാ പരിവര്‍ത്തനം വരുത്തുകയോ കൂടാതെ പരിതസ്ഥിതികളി ല്‍ അതിനു നീതിയും യുക്തവുമെന്നു തോന്നുന്ന മറ്റു ഉത്തരവുക ള്‍ കൂടി ഇടുകയോ ചെയ്യും.

[വ. 292 (4)]

#CompaniesAct

No comments:

Post a Comment