Friday, 20 February 2015

കമ്പനി നിയമം: വകുപ്പ് 338: ഉചിതമായ കണക്കുകള്‍ സൂക്ഷിച്ചില്ലെങ്കി ല്‍ ബാദ്ധ്യത


ഉചിതമായ കണക്കുകള്‍ സൂക്ഷിച്ചില്ലെങ്കി ല്‍ ബാദ്ധ്യത

ഒരു കമ്പനി പിരിച്ചു വിടുമ്പോള്‍, പിരിച്ചു വിടല്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള രണ്ടു വര്‍ഷക്കാലം അഥവാ കമ്പനി രൂപീകരിച്ചതിനും പിരിച്ചു വിടല്‍ തുടങ്ങുന്നതിനും ഇടയിലുള്ള കാലം, ഇതില്‍ ഏതാണോ കുറവ് അത്രയും കാലം മുഴുവനും കമ്പനി ഉചിതമായ കണക്കു ബുക്കുകള്‍ സൂക്ഷിച്ചിരുന്നില്ലെന്നു കാണിച്ചാല്‍, കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും അയാ ള്‍ സത്യസന്ധമായി പ്രവര്‍ത്തിച്ചു, കൂടാതെ കമ്പനി ബിസിനസ്‌ തുടരുന്ന സാഹചര്യങ്ങളി ല്‍ വീഴ്ച ക്ഷമിക്കാവുന്നതാണ് എന്ന് കാണിച്ചില്ലെങ്കി ല്‍, ഒരു വര്‍ഷത്തി ല്‍ കുറയാതെ എന്നാ ല്‍ മൂന്നു വര്‍ഷം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ മൂന്നു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

[വ. 338 (1)]

ഉ.വ.(1) -ന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഏതെങ്കിലും കമ്പനിയുടെ കാര്യത്തില്‍ ഉചിതമായ കണക്കു ബുക്കുകള്‍ സൂക്ഷിച്ചിരുന്നില്ലെന്നു പരിഗണിക്കും-

(a) ഇടപാടുകളും കമ്പനിയുടെ ബിസിനസിന്‍റെ സാമ്പത്തിക സ്ഥിതിയും, എല്ലാ പണം കിട്ടിയതും എല്ലാ പണം കൊടുത്തതും വേണ്ടത്ര വിശദമായി ഓരോ ദിവസത്തെയും പ്രവേശികക ള്‍ ഉള്‍ക്കൊള്ളുന്ന ബുക്കുക ള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനും വിശദീകരിക്കാനും ആവശ്യമായ തരം കണക്കു ബുക്കുകള്‍ സൂക്ഷിച്ചില്ല, എങ്കില്‍; കൂടാതെ

(b) കമ്പനിയുടെ ബിസിനസി ല്‍ ചരക്കുകളുടെ ഇടപാട് ഉള്‍പ്പെട്ടിരുന്നാ ല്‍, വാര്‍ഷിക സ്റ്റോക്ക്‌ എടുപ്പിന്‍റെ പ്രസ്താവനകള്‍, സാധാരണ ചില്ലറ കച്ചവടം വഴി ചരക്കു വില്‍ക്കുന്നത് ഒഴികെ എല്ലാ ചരക്കുകളും വിറ്റതും വാങ്ങിയതും, അത്തരം ചരക്കുകളും വാങ്ങിയവരും വിറ്റവരും തിരിച്ചറിയപ്പെടാ ന്‍ സുഗമമാകുന്ന വിധത്തി ല്‍ ചരക്കുകളും വാങ്ങിയവരെയും വിറ്റവരെയും വേണ്ടത്ര വിശദമായി കാണിച്ചും സൂക്ഷിച്ചില്ല, എങ്കില്‍.

[വ. 338 (2)]

#CompaniesAct

No comments:

Post a Comment