Monday, 23 February 2015

കമ്പനി നിയമം: വകുപ്പ് 346: ബുക്കുകളും പേപ്പറുകളും പരിശോധിക്കുന്നത്


ബുക്കുകളും പേപ്പറുകളും പരിശോധിക്കുന്നത്

ട്രിബ്യൂണ ല്‍ ഒരു കമ്പനി പിരിച്ചു വിടാനുള്ള ഒരു ഉത്തരവ് നല്‍കിയ ശേഷം ഏതു സമയത്തും കമ്പനിയുടെ ഏതെങ്കിലും ഉത്തമര്‍ണ ന്‍ അഥവാ കോണ്‍ട്രിബ്യൂട്ടറിക്ക് നിര്‍ദ്ദേശിച്ച തരം ചട്ടങ്ങ ള്‍ അനുസരിച്ചും അതിനു വിധേയമായും മാത്രമേ കമ്പനിയുടെ ബുക്കുകളും പേപ്പറുകളും പരിശോധിക്കാനാവൂ.

[വ. 346 (1)]

(a)    കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ അഥവാ ഒരു സംസ്ഥാന ഗവര്‍ന്മേണ്ടിന്‍റെ;

(b)   അവയുടെ ഏതെങ്കിലും അതോറിറ്റി അഥവാ ഓഫീസറുടെ; അഥവാ

(c)   അത്തരം ഏതെങ്കിലും ഗവര്‍ന്മേണ്ടിന്‍റെ അഥവാ അതോറിറ്റിയുടെ അഥവാ ഓഫീസറുടെ  അധികാരത്തിനുള്ളി ല്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വ്യക്തിയുടെ, മേ ല്‍-

-നിലവിലുള്ള ഏതെങ്കിലും നിയമം നല്‍കിയ ഏതെങ്കിലും അവകാശങ്ങളെ ഉ.വ.(1) ഉള്‍ക്കൊണ്ട ഒന്നും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ല.

[വ. 346 (2)]

#CompaniesAct

No comments:

Post a Comment