ഓഫീസര്‍മാരുടെ വഞ്ചനക്കുള്ള
ശിക്ഷ
ട്രിബ്യൂണല്‍ പിന്നീട്
പിരിച്ചുവിടാ ന്‍ ഉത്തരവിട്ട അഥവാ സ്വമേധയാ പിരിച്ചുവിടാന്‍
ഒരു പ്രമേയം പിന്നീട് പാസ്സാക്കിയ ഒരു
കമ്പനിയുടെ, ആരോപിക്കപ്പെട്ട കുറ്റകൃത്യ സമയത്ത് ഒരു ഓഫീസര്‍ ആയ ഏതെങ്കിലും
വ്യക്തി,-
(a) കമ്പനിക്ക് കടം കൊടുക്കാ ന്‍ ആരെയെങ്കിലും
തെറ്റിദ്ധരിപ്പിക്കുകയോ മറ്റേതെങ്കിലും വഞ്ചന വഴിയോ സ്വാധീനിച്ചു;
(b) കമ്പനിയുടെ ഉത്തമര്‍ണരെ
അഥവാ മറ്റേതെങ്കിലും വ്യക്തിയെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെ കമ്പനിയുടെ വസ്തുവകകള്‍ക്കെതിരാകുന്ന
വിധത്തി ല്‍ ഒരു സമ്മാനം
കൊടുക്കുകയോ ഏര്‍പ്പെടുത്തുകയോ അഥവാ കൈമാറ്റം ചെയ്യുകയോ ചാര്‍ജ് ഏര്‍പ്പെടുത്തുകയോ
ഏതെങ്കിലും നടപടി ചുമത്തപ്പെടാന്‍ ഇടയാക്കുകയോ ചെയ്തു; അഥവാ
(c) കമ്പനിയുടെ ഉത്തമര്‍ണരെ വഞ്ചിക്കാനുള്ള
ഉദ്ദേശത്തോടെ ഏതെങ്കിലും തൃപ്തിവരുത്താത്ത കോടതി വിധി അഥവാ കമ്പനിക്കെതിരെ നേടിയ
പണം കൊടുക്കാനുള്ള ഉത്തരവിന്‍റെ ദിവസം മുതല്‍ അഥവാ ആ ദിവസത്തിനു മുന്‍പ് രണ്ടു
മാസത്തിനുള്ളില്‍ കമ്പനിയുടെ വസ്തുവകകളുടെ ഏതെങ്കിലും ഭാഗം ഒളിപ്പിച്ചു അഥവാ
നീക്കം ചെയ്തു,
എങ്കില്‍, അയാള്‍ ഒരു വര്‍ഷത്തി ല്‍ കുറയാതെ എന്നാ ല്‍ മൂന്നു വര്‍ഷം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ മൂന്നു ലക്ഷം രൂപാ വരെ പിഴയും
ശിക്ഷിക്കപ്പെടും.
[വ. 337 ]
#CompaniesAct
No comments:
Post a Comment