Tuesday, 10 February 2015

കമ്പനി നിയമം: വകുപ്പ് 311: കമ്പനി ലിക്വിഡേറ്ററെ നീക്കം ചെയ്യുന്നതും ഒഴിവ് നികത്തുന്നതും


കമ്പനി ലിക്വിഡേറ്ററെ നീക്കം ചെയ്യുന്നതും ഒഴിവ് നികത്തുന്നതും

വകുപ്പ് 310 പ്രകാരം നിയമിതനായ ഒരു കമ്പനി ലിക്വിഡേറ്ററെ അദ്ദേഹത്തിന്‍റെ നിയമനം കമ്പനിയാണ് നടത്തിയതെങ്കി ല്‍ കമ്പനിയ്ക്കും ഉത്തമര്‍ണരാണു നിയമനം അംഗീകരിച്ചത് അഥവാ നടത്തിയതെങ്കില്‍ ഉത്തമര്‍ണര്‍ക്കും നീക്കം ചെയ്യാം.

[വ. 311 (1)]

ഈ വകുപ്പ് പ്രകാരം ഒരു കമ്പനി ലിക്വിഡേറ്ററെ നീക്കം ചെയ്യാനുദ്ദേശിക്കുന്നെങ്കി ല്‍, യഥാക്രമം കമ്പനി അഥവാ ഉത്തമര്‍ണ ര്‍ അയാളുടെ ഓഫിസ് നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങ ള്‍ പ്രസ്താവിച്ച് ഒരു നോട്ടീസ് അയാള്‍ക്ക്‌ എഴുതി നല്‍കണം.

[വ. 311 (2)]

കമ്പനി ലിക്വിഡേറ്റ ര്‍ മറുപടി ഫയ ല്‍ ചെയ്യുന്നുണ്ടെങ്കി ല്‍ പരിഗണിച്ച ശേഷം, യഥാക്രമം കമ്പനിയുടെ അംഗങ്ങളില്‍ നാലി ല്‍ മൂന്നും അഥവാ ഉത്തമര്‍ണരുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും അവരുടെ യോഗത്തി ല്‍ കമ്പനി ലിക്വിഡേറ്ററെ നീക്കം ചെയ്യാ ന്‍ തീരുമാനിക്കുന്നെങ്കില്‍, അയാള്‍ തന്‍റെ ഓഫിസ് ഒഴിയും.

[വ. 311 (3)]

വകുപ്പ് 310 പ്രകാരം നിയമിതനായ ഏതെങ്കിലും  കമ്പനി ലിക്വിഡേറ്ററുടെ ഓഫീസി ല്‍ മരണം, രാജി, നീക്കം, അഥവാ മറ്റു കാരണങ്ങളാല്‍ ഒരു ഒഴിവ് വരുന്നെങ്കി ല്‍, യഥാക്രമം കമ്പനി അഥവാ ഉത്തമര്‍ണ ര്‍ ആ വകുപ്പി ല്‍ വ്യക്തമാക്കിയ വിധത്തി ല്‍ ഒഴിവ് നികത്തും.

[വ. 311 (4)]

#CompaniesAct

No comments:

Post a Comment