Saturday, 14 February 2015

കമ്പനി നിയമം: വകുപ്പ് 326: കടം വീട്ടുന്നതി ല്‍ മറികടക്കുന്ന തരം മുന്‍ഗണനക ള്‍


കടം വീട്ടുന്നതി ല്‍ മറികടക്കുന്ന തരം മുന്‍ഗണനക ള്‍

ഈ നിയമത്തിലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും ഒരു കമ്പനിയുടെ പിരിച്ചു വിടലി ല്‍,-

(a)   തൊഴിലാളികളുടെ അവകാശങ്ങള്‍; കൂടാതെ

(b)  സുരക്ഷിത ഉത്തമര്‍ണര്‍ക്ക് കൊടുക്കേണ്ട കടങ്ങ ള്‍ വകുപ്പ് 325 (1) –ലെ വ്യവസ്ഥകളി ല്‍ (iii) പ്രകാരം മുന്‍പറഞ്ഞ അവകാശങ്ങളുമായി സമവീതമായി ഇനം തിരിച്ചിട്ടുള്ളിടത്തോളം,

മറ്റെല്ലാ കടങ്ങളെക്കാളും മുന്‍ഗണനയോടെ കൊടുക്കണം:

എന്നാല്‍, ഒരു കമ്പനിയുടെ പിരിച്ചു വിടലിന്‍റെ കാര്യത്തി ല്‍, പിരിച്ചു വിടല്‍ ഉത്തരവിന് മുന്‍പുള്ള രണ്ടു വര്‍ഷക്കാലത്തേക്ക് കൊടുക്കെണ്ടതോ അഥവാ നിര്‍ദ്ദേശിച്ച മറ്റു കാലയളവിലേക്കോ വകുപ്പ് 325 (3) (b) (i) പറഞ്ഞ കൂലി അഥവാ ശമ്പളത്തിനു കൊടുക്കേണ്ട തുകക ള്‍, മറ്റെല്ലാ കടങ്ങളെക്കാളും (സുരക്ഷിത ഉത്തമര്‍ണര്‍ക്ക് കൊടുക്കേണ്ട കടങ്ങ ള്‍ ഉള്‍പ്പെടെ) മുന്‍ഗണനയി ല്‍ കൊടുക്കണം, അത് ആസ്തികള്‍ വിറ്റ് ഒരു മുപ്പതു ദിവസക്കാലത്തിനുള്ളിലും നിര്‍ദ്ദേശിച്ച പോലെ സുരക്ഷിത ഉത്തമര്‍ണരുടെ സെക്യുരിറ്റിമേ ല്‍ ചാര്‍ജിനു വിധേയമായും ആയിരിക്കണം.

[വ. 326 (1)]

ഉ.വ.(1)-ന്‍റെ വ്യവസ്ഥ പ്രകാരം കൊടുക്കേണ്ട കടങ്ങ ള്‍, സുരക്ഷിത ഉത്തമര്‍ണര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതിന് മുന്‍പ് പൂര്‍ണമായി കൊടുത്തിരിക്കണം അതിനു ശേഷം ആ ഉപവകുപ്പ് പ്രകാരം കൊടുക്കേണ്ട കടങ്ങള്‍ പൂര്‍ണമായി കൊടുക്കണം, അഥവാ ആസ്തികള്‍ അവ കൊടുക്കാ ന്‍ തികയാതെ വന്നാ ല്‍, തുല്ല്യമായ അനുപാതത്തി ല്‍ അവയില്‍ കിഴിവ് വരുത്തും.      

[വ. 326 (2)]

#CompaniesAct             

No comments:

Post a Comment