Thursday, 12 February 2015

കമ്പനി നിയമം: വ്യക്തികളുടെ പരിശോധനാ റിപ്പോര്‍ട്ട്


വ്യക്തികളുടെ പരിശോധനാ റിപ്പോര്‍ട്ട്

കമ്പനിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തി ഒരു വഞ്ചന നടത്തിയിട്ടുണ്ടെന്ന് കമ്പനി ലിക്വിഡേറ്റ ര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, അദ്ദേഹം എത്രയും പെട്ടെന്നു ട്രിബ്യൂണലിന് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും പിരിച്ചു വിട ല്‍ പ്രക്രിയയ്ക്ക് കോട്ടം തട്ടാതെ, ട്രിബ്യൂണ ല്‍, വകുപ്പ് 210 പ്രകാരം അന്വേഷണത്തിന്‌ ഉത്തരവിടുകയും അത്തരം അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം അത്തരം വ്യക്തി ട്രിബ്യൂണ ല്‍ മുന്‍പാകെ ആ ആവശ്യത്തിന്‌ വേണ്ടി അത്  തീരുമാനിച്ച ഒരു ദിവസം ഹാജരാകണമെന്നും കമ്പനിയുടെ പ്രോത്സാഹനം അഥവാ രൂപീകരണം അഥവാ ബിസിനസ്‌ നടത്തിപ്പ് അഥവാ ഓഫീസര്‍ ആയോ മറ്റു വിധത്തിലോ അയാളുടെ പെരുമാറ്റവും ഇടപാടുകളും പരിശോധിക്കണമെന്നും ഉള്ള നിര്‍ദ്ദേശം ഉള്‍പ്പെടെ ട്രിബ്യൂണല്‍ അതിനു ആവശ്യമെന്നു പരിഗണിക്കുന്ന ഈ അദ്ധ്യായ പ്രകാരമുള്ള ഉത്തരവ് പാസ്സാക്കുകയും നിര്‍ദ്ദേശങ്ങ ള്‍ നല്‍കുകയും ചെയ്യും.

[വ. 317 (1)]

ഉ.വ.(1) പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട പരിശോധനയുമായി ബന്ധപ്പെട്ട് വകുപ്പ് 300-ന്‍റെ വ്യവസ്ഥക ള്‍ അങ്ങനെതന്നെ ബാധകമാകും.

[വ. 317 (2)]

#CompaniesAct       

No comments:

Post a Comment