Sunday, 8 February 2015

കമ്പനി നിയമം: ആഹ്വാനങ്ങള്‍, ക്രമീകരണം, ചിലവുകള്‍


ആഹ്വാനങ്ങള്‍ക്ക്‌ ട്രിബ്യൂണലിന് അധികാരം

ഒരു പിരിച്ചുവിട ല്‍ ഉത്തരവ് പാസ്സാക്കിയ ശേഷം ഏതു സമയത്തും ട്രിബ്യൂണലിന് അത് കമ്പനിയുടെ ആസ്തികളുടെ ത്രാണി നിര്‍ണ്ണയം ചെയ്യുന്നതിന് മുന്‍പോ ശേഷമോ-

(a)    കോണ്‍ട്രിബ്യൂട്ടറികളുടെ ലിസ്റ്റി ല്‍ നിലവിലുള്ള എല്ലാ അഥവാ ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറികളോട്, അവരുടെ ബാദ്ധ്യതയ്ക്കൊത്ത്, കമ്പനിയുടെ കടങ്ങളും ബാദ്ധ്യതകളും തൃപ്തി വരുത്താനും പിരിച്ചു വിടലിന്‍റെ ചെല്ല് ചിലവുകള്‍ക്കും കോണ്‍ട്രിബ്യൂട്ടറികളുടെ അവകാശങ്ങളുടെ പരസ്പര ക്രമത്തിനും ആവശ്യമെന്നു ട്രിബ്യൂണല്‍ പരിഗണിക്കുന്ന ഏതെങ്കിലും പണം കൊടുക്കാന്‍ ആഹ്വാനങ്ങള്‍ നല്‍കും; കൂടാതെ

(b)   അങ്ങനെ നടത്തിയ ഏതെങ്കിലും ആഹ്വാനങ്ങള്‍ക്ക്‌ പണം കൊടുക്കാന്‍ ഒരു ഉത്തരവ് നല്‍കും.     

[വ. 296]

കോണ്‍ട്രിബ്യൂട്ടറികളുടെ അവകാശങ്ങളുടെ പരസ്പര ക്രമീകരണം

കോണ്‍ട്രിബ്യൂട്ടറികളുടെ അവകാശങ്ങളുടെ അവ ര്‍ തമ്മിലുള്ള ക്രമീകരണം ട്രിബ്യൂണ ല്‍ നടത്തുകയും അവകാശമുള്ള വ്യക്തികള്‍ക്ക് ഏതെങ്കിലും മിച്ചം വിതരണം നടത്തുകയും ചെയ്യും.

[വ. 297]

ചിലവുകള്‍ക്ക് ഉത്തരവിടും

അതിന്‍റെ ബാദ്ധ്യതക ള്‍ തൃപ്തി വരുത്താ ന്‍ ഒരു കമ്പനിയുടെ
ആസ്തിക
ള്‍ മതിയാവാത്ത സന്ദര്‍ഭത്തി ല്‍ ട്രിബ്യൂണ ല്‍ അതിന് നീതിയും യുക്തവുമെന്നു തോന്നുന്നതരം തമ്മി ല്‍ മുന്‍ഗണനാക്രമത്തി ല്‍ പിരിച്ചു വിടലിനു വരുന്ന ചെല്ല് ചെലവുകള്‍ക്ക്‌ ആസ്തികളില്‍ നിന്നും പണം കൊടുക്കാന്‍ ഒരു ഉത്തരവിടും.

[വ. 298]

# CompaniesAct 

No comments:

Post a Comment