Sunday, 15 February 2015

കമ്പനി നിയമം: വകുപ്പ് 328: വഞ്ചനാപരമായ മുന്‍ഗണന


വഞ്ചനാപരമായ മുന്‍ഗണന

കമ്പനിയുടെ ഉത്തമര്‍ണരി ല്‍ ഒരാളോ കമ്പനിയുടെ കടം അഥവാ മറ്റു ബാദ്ധ്യതകള്‍ക്കുള്ള ഒരു ഷുവര്‍റ്റിയോ ഒരു ഗ്യാരണ്ടറോ ആയ ഒരു വ്യക്തിക്ക് കമ്പനി മുന്‍ഗണന കൊടുക്കുകയും കമ്പനി എന്തെങ്കിലും ചെയ്യുകയോ കമ്പനിക്ക്‌ എന്തെങ്കിലും പറ്റുകയോ ചെയ്യുന്നതിലൂടെ  പിരിച്ചു വിടുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനും ആറു മാസം മുന്‍പ് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അയാ ള്‍ എത്തുമായിരുന്ന സ്ഥാനത്തേക്കാ ള്‍, കമ്പനി പിരിച്ചു വിടുന്നതിലേക്ക് നീങ്ങുന്ന
ഒരു സംഭവത്തി
ല്‍, അയാള്‍ക്ക്‌ നല്ല സ്ഥാനം കിട്ടുകയും ചെയ്‌താ ല്‍, അത്തരം ഇടപാട് ഒരു വഞ്ചനാപരമായ മുന്‍ഗണന ആണെന്ന് ട്രിബ്യൂണലിന് തൃപ്തിയായാല്‍ കമ്പനി അങ്ങനെ മുന്‍ഗണന നല്‍കിയില്ലായിരുന്നെങ്കി ല്‍ എത്തുമായിരുന്ന സ്ഥാനത്തേക്ക് തിരികെ എത്തിക്കാന്‍ അതിനു തോന്നുന്ന യുക്തമായ ഉത്തരവിടും.

[വ. 328 (1)]

പിരിച്ചു വിടുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനു മുന്‍പ് ആറു മാസത്തിനുള്ളില്‍ ഒരു കമ്പനി തന്നെയോ അതിനെതിരെയോ എടുത്ത അഥവാ ചെയ്ത സ്ഥാവരമോ ജംഗമമോ ആയ വസ്തുവകകളുടെ കൈമാറ്റം, അഥവാ ചരക്കുകളുടെ ഏതെങ്കിലും സമര്‍പ്പണം, പണം കൊടുക്കല്‍, നിര്‍വഹണം, എന്നിവ ഒരു മുന്‍ഗണനയോടെയുള്ളതാണെന്ന് ട്രിബ്യൂണലിന് തൃപ്തിയായാല്‍  ട്രിബ്യൂണല്‍ അതിനു യുക്തമായ ഉത്തരവിടുകയും അത്തരം ഇടപാട് അസാധുവാണെന്ന് പ്രഖ്യാപിക്കുകയും സ്ഥിതി തിരികെയാക്കുകയും ചെയ്യും.

[വ. 328 (2)]

#CompaniesAct

No comments:

Post a Comment