Tuesday, 10 February 2015

കമ്പനി നിയമം: വകുപ്പ് 306: ഉത്തമര്‍ണരുടെ യോഗം


ഉത്തമര്‍ണരുടെ യോഗം

സ്വമേധയാ പിരിച്ചു വിടുന്നതിനു പ്രമേയം നിര്‍ദ്ദേശിക്കുന്ന കമ്പനിയുടെ യോഗം വിളിക്കുന്നതിനൊപ്പം കമ്പനി അതേ ദിവസമോ അതിനടുത്ത ദിവസമോ അതിന്‍റെ ഉത്തമര്‍ണരുടെ ഒരു യോഗം ഏര്‍പ്പാടാക്കുകയും അത്തരം യോഗത്തിന്‍റെ ഒരു നോട്ടീസ് വകുപ്പ് 304 അനുസരിച്ചുള്ള കമ്പനിയുടെ യോഗത്തിന്‍റെ നോട്ടീസിനൊപ്പം ഉത്തമര്‍ണര്‍ക്ക് റജിസ്റ്റേഡ് തപാലില്‍ അയയ്ക്കാ ന്‍ ഏര്‍പ്പാടാക്കുകയും ചെയ്യണം.

[വ. 306 (1)]

കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ്‌-

(a)    അത്തരം യോഗം മുന്‍പാകെ കമ്പനിയുടെ കാര്യങ്ങളുടെ സ്ഥിതിയുടെ ഒരു പൂര്‍ണ വിവരണം, ഒപ്പം ഉണ്ടെങ്കി ല്‍, കമ്പനിയുടെ ഉത്തമര്‍ണരുടെ ഒരു ലിസ്റ്റ്, വകുപ്പ് 305 പ്രകാരമുള്ള പ്രഖ്യാപനത്തിന്‍റെ ഒരു പകര്‍പ്പ്, കൂടാതെ അവകാശങ്ങളുടെ ഒരു മതിപ്പ് തുകയും പ്രദര്‍ശിപ്പിക്കണം; കൂടാതെ

(b)   യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കാ ന്‍ ഒരു ഡയറക്ടറെ നിയമിക്കണം.

[വ. 306 (2)]

കമ്പനിയുടെ ഉത്തമര്‍ണരുടെ മൂല്യത്തിന്‍റെ മൂന്നി ല്‍ രണ്ടിന്‍റെയും അഭിപ്രായത്തില്‍-






(a)    കമ്പനി സ്വമേധയാ പിരിയേണ്ടത്‌ എല്ലാ കക്ഷികളുടെയും താല്‍പര്യത്തിനാണെന്നാണെങ്കി ല്‍, കമ്പനി സ്വമേധയാ പിരിയണം; അഥവാ

(b)   സ്വമേധയാ പിരിച്ചു വിടുമ്പോള്‍ ആസ്തികളുടെ വിറ്റുവരവി ല്‍ നിന്നും കമ്പനിക്ക്‌ അതിന്‍റെ കടങ്ങ ള്‍ പൂര്‍ണമായി വീട്ടാനാവില്ലെന്നും ഈ അദ്ധ്യായത്തിലെ ഭാഗം ഒന്നിലെ വ്യവസ്ഥകള്‍ പ്രകാരം കമ്പനി ട്രിബ്യൂണല്‍ പിരിച്ചു വിടുന്നതാണ് എല്ലാ കക്ഷികളുടെയും താല്‍പര്യമെന്ന് ഒരു പ്രമേയം പാസ്സാക്കുകയും ചെയ്യുന്നെങ്കില്‍, കമ്പനി അതിനുശേഷം പതിന്നാലു ദിവസത്തിനകം ട്രിബ്യൂണല്‍ മുന്‍പാകെ ഒരു അപേക്ഷ  ഫയ ല്‍ ചെയ്യും.




[വ. 306 (3)]

ഈ വകുപ്പ് പ്രകാരം ഉത്തമര്‍ണരുടെ ഒരു യോഗത്തി ല്‍ ഏതെങ്കിലും പ്രമേയം പാസ്സാക്കുന്നതിന്‍റെ നോട്ടീസ്, പാസ്സാക്കി പത്തു ദിവസത്തിനുള്ളി ല്‍ കമ്പനി, റജിസ്ട്രാര്‍ക്ക് നല്‍കണം.

[വ. 306 (4)]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ ഒരു കമ്പനി ലംഘിക്കുന്നെങ്കില്‍, കമ്പനി അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ രണ്ടു ലക്ഷം രൂപാ വരെ പിഴയും വീഴ്ച വരുത്തിയ കമ്പനിയുടെ ഡയറക്ട ര്‍ ആറുമാസം വരെ ജയില്‍വാസത്തിനും അഥവാ അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ രണ്ടു ലക്ഷം രൂപാ വരെ പിഴയും അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 306 (5)]
#CompaniesAct  

No comments:

Post a Comment