Sunday, 1 February 2015

കമ്പനി നിയമം: ലിക്വിഡേറ്റര്‍മാര്‍ക്കും റജിസ്ട്രാര്‍ക്കും അറിയിപ്പ്


ലിക്വിഡേറ്റര്‍മാര്‍ക്കും റജിസ്ട്രാര്‍ക്കും അറിയിപ്പ്

താത്കാലിക ലിക്വിഡേറ്ററെ നിയമിക്കാനോ ഒരു കമ്പനി പിരിച്ചു വിടാനോ ട്രിബ്യൂണ ല്‍ ഒരു ഉത്തരവ് ഇടുന്നെങ്കി ല്‍, അത് ഉത്തരവ് പാസ്സാക്കിയ ദിവസം മുതല്‍ ഏഴു ദിവസത്തി ല്‍ കൂടാത്ത ഒരു കാലയളവിനുള്ളില്‍ യഥാക്രമം കമ്പനി ലിക്വിഡേറ്റര്‍ക്കും  അഥവാ താത്കാലിക ലിക്വിഡേറ്റര്‍ക്കും റജിസ്ട്രാര്‍ക്കും അറിയിപ്പിന് വേണ്ടത് ചെയ്യും.

[വ. 277 (1)]

താത്കാലിക ലിക്വിഡേറ്ററെ നിയമിച്ചുകൊണ്ടോ ഒരു കമ്പനി പിരിച്ചു വിടാനോ ഉള്ള ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചാ ല്‍,  റജിസ്ട്രാര്‍ അദ്ദേഹത്തിന്‍റെ രേഖകളി ല്‍ കമ്പനിയുമായി ബന്ധപ്പെട്ട് അതിനുള്ള ഒരു പ്രാമാണീകരണം നടത്തുകയും അത്തരം ഒരു ഉത്തരവ് നടത്തിയെന്ന് ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം നല്‍കുകയും ഒരു ലിസ്റ്റഡ് കമ്പനിയുടെ കാര്യത്തില്‍ അത്തരം നിയമനം അഥവാ ഉത്തരവിന്‍റെ അറിയിപ്പ് യഥാക്രമം കമ്പനിയുടെ സ്റ്റോക്കുക ള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള  സ്റ്റോക്ക്‌ എക്സ്ചേഞ്ച് അഥവാ എക്സ്ചേഞ്ചുകളെ  അറിയിക്കുകയും ചെയ്യും.

[വ. 277 (2)]

കമ്പനിയുടെ ബിസിനസ്‌ തുടരുമ്പോഴല്ലാതെ പിരിച്ചു വിടാനുള്ള ഉത്തരവ് കമ്പനിയുടെ ഓഫിസര്‍മാ ര്‍ക്കും , ഉദ്യോഗസ്ഥര്‍ക്കും, തൊഴിലാളികള്‍ക്കും പിരിച്ചയയ്ക്കുന്നതിനുള്ള ഒരു നോട്ടീസ് ആയി പരിഗണിക്കപ്പെടും.     

[വ. 277 (3)]

പിരിച്ചു വിടല്‍ ഉത്തരവ് പാസ്സാക്കിയ ദിവസം മുത ല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഉ.വ.(5) വ്യവസ്ഥ ചെയ്ത ചുമതലക ള്‍ കമ്പനി ലിക്വിഡേറ്റ ര്‍ നിര്‍വഹിക്കുന്നതി ല്‍ ലിക്വിഡേഷന്‍ നടപടിക ള്‍ പുരോഗമിക്കുന്നത് മേല്‍നോട്ടത്തിനും സഹായിക്കാനും ഒരു പിരിച്ചു വിടല്‍ കമ്മിറ്റി സംഘടിപ്പിക്കാ ന്‍ ട്രിബ്യൂണലിന് കമ്പനി ലിക്വിഡേറ്റ ര്‍ ഒരു അപേക്ഷ നല്‍കുകയും അത്തരം പിരിച്ചു വിട ല്‍ കമ്മിറ്റി താഴെപ്പറയുന്ന വ്യക്തിക ള്‍ ചേര്‍ന്നതുമായിരിക്കും:-

(i)      ട്രിബ്യൂണലിനോട് ബന്ധപ്പെട്ട ഔദ്യോഗിക ലിക്വിഡേറ്റ ര്‍;

(ii)    സുരക്ഷിത ഉത്തമര്‍ണരുടെ നോമിനി; കൂടാതെ  

(iii)   ട്രിബ്യൂണല്‍ നാമനിര്‍ദ്ദേശം ചെയ്ത ഒരു പ്രൊഫെഷന ല്‍.

[വ. 277 (4)]

ലിക്വിഡേഷന്‍ ചുമതലകളി ല്‍ താഴെപ്പറയുന്ന സ്ഥലങ്ങളി ല്‍ ലിക്വിഡേഷന്‍ നടപടിക ള്‍ മേല്‍നോട്ടത്തിനും സഹായിക്കാനുമുള്ള പിരിച്ചുവിട ല്‍ കമ്മിറ്റിയുടെ യോഗങ്ങളുടെ കണ്‍വീന ര്‍ കമ്പനി ലിക്വിഡേറ്റ ര്‍ ആയിരിക്കും:-

(i)      ആസ്തികള്‍ ഏറ്റെടുക്കുന്നത്;

(ii)    അവസ്ഥകളുടെ പ്രസ്താവനയുടെ പരിശോധന;

(iii)   വസ്തുവക, പണം അഥവാ കമ്പനിയുടെ മറ്റേതെങ്കിലും  ആസ്തികള്‍, അവയി ല്‍ നിന്നും ഉണ്ടാകുന്ന നേട്ടങ്ങ ള്‍ ഉള്‍പ്പെടെ, നേടിയെടുക്കുന്നത്;

(iv)  കമ്പനിയുടെ ആഡിറ്റ് റിപ്പോര്‍ട്ടുകളും കണക്കുകളും നിരൂപണം;

(v)    ആസ്തി വില്‍പന;

(vi)  ഉത്തമര്‍ണരുടെയും കോണ്‍ട്രിബ്യൂട്ടറികളുടെയും ലിസ്റ്റ് അവസാന തീരുമാനം;

(vii) അവകാശവാദങ്ങളി ല്‍ അനുരഞ്ജനം, ഉപേക്ഷയും, ഒത്തുതീര്‍പ്പും;

(viii)  ഉണ്ടെങ്കില്‍ ലാഭവിഹിതം നല്‍കുന്നത്; കൂടാതെ

(ix)     ട്രിബ്യൂണല്‍ സമയാസമയം നിര്‍ദ്ദേശിക്കുന്ന മറ്റേതെങ്കിലും ചുമതലകള്‍.

[വ. 277 (5)]

ട്രിബ്യൂണ ല്‍ മുന്‍പാകെ കമ്പനി പിരിച്ചു വിടുന്നതിനുള്ള അവസാന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ, കമ്പനി ലിക്വിഡേറ്റ ര്‍ ട്രിബ്യൂണലിന് മുന്‍പാകെ പരിഗണനയ്ക്ക് മാസം തോറും ഒരു റിപ്പോര്‍ട്ടും ഒപ്പം കമ്മിറ്റിയുടെ യോഗങ്ങളുടെ, യോഗങ്ങളില്‍ പങ്കെടുത്ത അംഗങ്ങ ള്‍ വേണ്ടപോലെ ഒപ്പ് വെച്ച, മിനിറ്റ്സും വെയ്ക്കും.

[വ. 277 (6)]

പിരിച്ചു വിടല്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും വേണ്ടി അവസാന റിപ്പോര്‍ട്ടിന്‍റെ കരട് കമ്പനി ലിക്വിഡേറ്റ ര്‍ തയ്യാറാക്കും.

[വ. 277 (7)]

പിരിച്ചു വിടല്‍ കമ്മിറ്റി അങ്ങനെ അംഗീകരിച്ച അവസാന റിപ്പോര്‍ട്ട്, കമ്പനി ലിക്വിഡേറ്റ ര്‍ ട്രിബ്യൂണലിന് മുന്‍പാകെ കമ്പനിയുടെ ഒരു പിരിച്ചു വിടല്‍ ഉത്തരവ് പാസ്സാക്കാ ന്‍ വേണ്ടി സമര്‍പ്പിക്കും.

[വ. 277 (8)]

#CompaniesAct

No comments:

Post a Comment