Thursday, 19 February 2015

കമ്പനി നിയമം: വകുപ്പ് 333: ബാദ്ധ്യതയുള്ള വസ്തുക്കള്‍ കൈയൊഴിയും


ബാദ്ധ്യതയുള്ള വസ്തുക്കള്‍ കൈയൊഴിയും

പിരിച്ചു വിടപ്പെടുന്ന ഒരു കമ്പനിയുടെ വസ്തുവകകളുടെ ഏതെങ്കിലും ഭാഗം-

(a)    ബാദ്ധ്യതയുള്ള ഉടമ്പടികളാല്‍ ദുഷ്കരമാക്കിയ ഭൂമി, ഏതെങ്കിലും കാലത്തേക്ക്;

(b)   കമ്പനികളിലെ ഓഹരികള്‍ അഥവാ സ്റ്റോക്ക്‌;

(c)    കൈവശക്കാരന്‍ ഏതെങ്കിലും ബാദ്ധ്യസ്ഥമായ പ്രവൃത്തി നിര്‍വഹിക്കാനോ ഏതെങ്കിലും തുക കൊടുക്കാനോ വിധേയനായ കാരണം കൊണ്ട് വില്‍ക്കാ ന്‍ പറ്റാത്ത അഥവാ ഉടനടി
വില്‍ക്കാ ന്‍ പറ്റാത്ത മറ്റേതെങ്കിലും വസ്തുവകക ള്‍; അഥവാ

(d)   ലാഭകരമല്ലാത്ത കരാറുകള്‍,

ഇവ ഉള്‍ക്കൊണ്ടിരുന്നാല്‍, കമ്പനി ലിക്വിഡേറ്റ ര്‍, താന്‍ വില്‍ക്കാ ന്‍ ഉദ്യമിച്ചെന്നോ അഥവാ വസ്തുവകകള്‍ കൈവശപ്പെടുത്തിയെന്നോ ബന്ധപ്പെട്ട ഏതെങ്കിലും പ്രവൃത്തിയാ ല്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചെന്നോ കരാര്‍ പ്രകാരമുള്ള എന്തെങ്കിലും ചെയ്തെന്നോ കണക്കാക്കാതെ ട്രിബ്യൂണലിന്‍റെ കല്‍പനയോടെയും ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായും, പിരിച്ചു വിട ല്‍ തുടങ്ങിയതിനു ശേഷം പന്ത്രണ്ടു മാസത്തിനുള്ളില്‍ അഥവാ ട്രിബ്യൂണ ല്‍ അനുവദിച്ചു നീട്ടിവെച്ച സമയത്തിനുള്ളി ,ല്‍ അദ്ദേഹം എഴുതി ഒപ്പ് വെച്ച് വസ്തുവക കൈയൊഴിയാം:

എന്നാല്‍ പിരിച്ചു വിട ല്‍ തുടങ്ങി ഒരു മാസത്തിനകം അത്തരം ഏതെങ്കിലും വസ്തുവക നിലനിന്ന കാര്യം കമ്പനി ലിക്വിഡേറ്റ ര്‍ അറിഞ്ഞില്ലെങ്കില്‍ അദ്ദേഹം അതറിഞ്ഞ ശേഷം പന്ത്രണ്ടു മാസത്തിനുള്ളില്‍ അഥവാ ട്രിബ്യൂണ ല്‍ അനുവദിച്ചു നീട്ടിവെച്ച സമയത്തിനുള്ളി ല്‍ വസ്തു കൈയൊഴിയുന്നതിനുള്ള അധികാരം പ്രയോഗിക്കാം.

[വ. 333 (1)]

കൈയൊഴിയുന്ന ദിവസം മുതല്‍ കൈയൊഴിയുന്ന വസ്തുവകകളി ല്‍  അഥവാ അതുമായി ബന്ധപ്പെട്ട് കമ്പനിയുടെ അവകാശങ്ങ ള്‍, താല്‍പര്യം അഥവാ ബാദ്ധ്യതകളില്‍ തീരുമാനത്തിന് കൈയൊഴിയ ല്‍ പ്രവര്‍ത്തനക്ഷമമാകും എന്നാല്‍,  കമ്പനിക്കും കമ്പനിയുടെ വസ്തുവകകള്‍ക്കും ബാദ്ധ്യതയി ല്‍ നിന്നും വിടുതലിന്‍റെ ഉദ്ദേശത്തിനാവശ്യമുള്ളതല്ലാതെ  മറ്റേതെങ്കിലും വ്യക്തിയുടെ
അവകാശങ്ങ
ള്‍, താല്‍പര്യം അഥവാ ബാദ്ധ്യതകളെ ബാധിക്കുന്നതല്ല.               

[വ. 333 (2)]

കൈയൊഴിയുന്നതിനു കല്‍പന അനുവദിക്കുന്നതിന് മുന്‍പ്, ട്രിബ്യൂണല്‍, താല്‍പര്യമുള്ള വ്യക്തികള്‍ക്ക് നോട്ടീസുക ള്‍ നല്‍കാ ന്‍ ആവശ്യപ്പെടാം, കല്‍പന അനുവദിക്കുന്നതിന് ഒരു നിബന്ധന ആയി വേണ്ട ഉപാധിക ള്‍ ചുമത്താം, ട്രിബ്യൂണല്‍, യുക്തവും നീതിയുമെന്നു പരിഗണിക്കുന്ന തരം ഉത്തരവ്, ഇക്കാര്യത്തി ല്‍ പുറപ്പെടുവിക്കാം.

[വ. 333 (3)]

വസ്തുവകകളി ല്‍ താല്‍പര്യമുള്ള ഏതെങ്കിലും വ്യക്തി, അദ്ദേഹം കൈയോഴിയുമോ ഇല്ലയോ എന്ന് തീരുമാനിക്കാ ന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഒരു അപേക്ഷ എഴുതി
നല്‍കിയിട്ടുണ്ടെങ്കി
ല്‍, അപേക്ഷ കിട്ടി ഒരു ഇരുപത്തെട്ടു ദിവസക്കാലത്തിനുള്ളി ല്‍ അഥവാ ട്രിബ്യൂണ ല്‍ അനുവദിച്ച നീട്ടിവെച്ച സമയത്തിനുള്ളി ല്‍, കമ്പനി ലിക്വിഡേറ്റ ര്‍ കൈയൊഴിയുന്നതിനു കല്‍പനയ്ക്കു ട്രിബ്യൂണലിനോട് അപേക്ഷിക്കാ ന്‍ ഉദ്ദേശിക്കുന്നു എന്ന് അപേക്ഷകന് നോട്ടീസ് നല്‍കിയില്ലെങ്കില്‍, കമ്പനി ലിക്വിഡേറ്റ ര്‍ക്ക് ഏതെങ്കിലും വസ്തുവക കൈയൊഴിയാ ന്‍ അവകാശമില്ല, മാത്രമല്ല, വസ്തുവക ഏതെങ്കിലും കരാറിലുള്ളതാണെങ്കി ല്‍, കമ്പനി ലിക്വിഡേറ്റ ര്‍ അത്തരം മുന്‍പറഞ്ഞ ഒരു അപേക്ഷയ്ക്കുശേഷം പറഞ്ഞ കാലത്തിനുള്ളില്‍ അഥവാ നീട്ടിവെച്ച കാലത്തിനുള്ളി ല്‍ കരാ ര്‍ കൈയൊഴിഞ്ഞില്ലെങ്കി ല്‍, അദ്ദേഹം അത് ഏറ്റെടുത്തതായി പരിഗണിക്കും.

[വ. 333 (4)]

കമ്പനി ലിക്വിഡേറ്റ റെ അപേക്ഷിച്ച് കമ്പനിയുമായി ഉണ്ടാക്കിയ ഒരു കരാറില്‍ നേട്ടത്തിന് അവകാശമുള്ള അഥവാ ബാദ്ധ്യതകളുടെ ഭാരമേറുന്ന ഏതെങ്കിലും വ്യക്തിയുടെ അപേക്ഷയില്‍ ട്രിബ്യൂണല്‍, കരാര്‍ നിര്‍വഹിക്കാത്തതിന് രണ്ടി ല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് നഷ്ട പരിഹാരം കൊടുക്കുന്നതിനുള്ള ഉപാധികളി ല്‍ കരാ ര്‍ നിരാകരിച്ച് ഉത്തരവിടാം, അഥവാ ട്രിബ്യൂണ ല്‍ യുക്തവും നീതിപരവുമെന്ന് പരിഗണിക്കുന്ന മറ്റു വിധത്തിലും, അത്തരം ഏതെങ്കിലും വ്യക്തിക്ക് ഉത്തരവ് വഴി കിട്ടേണ്ട ഏതെങ്കിലും നഷ്ട പരിഹാരം  പിരിച്ചു വിടലില്‍ ഒരു കടമായി അയാള്‍ക്ക്‌ തെളിയിക്കാം.

[വ. 333 (5)]

ഏതെങ്കിലും കൈയൊഴിഞ്ഞ വസ്തുവകകളില്‍ എന്തെങ്കിലും താല്‍പര്യം അവകാശപ്പെടുന്ന അഥവാ ഏതെങ്കിലും കൈയൊഴിഞ്ഞ വസ്തുവകകളുമായി ബന്ധപ്പെട്ട് ഈ നിയമപ്രകാരം ഒഴിപ്പിക്കാത്ത ഏതെങ്കിലും ബാദ്ധ്യതയുള്ള ഏതെങ്കിലും വ്യക്തിയുടെ ഒരു
അപേക്ഷയി
ല്‍ ട്രിബ്യൂണല്‍, അതിനു യുക്തമെന്നു തോന്നുന്ന തരം വ്യക്തികളെ കേട്ട ശേഷം, അവകാശപ്പെട്ട ഏതെങ്കിലും വ്യക്തിക്ക് വസ്തുവകക ള്‍ നിക്ഷിപ്തമാക്കാനോ വസ്തുവകക ള്‍ സമര്‍പ്പിക്കാനോ അഥവാ മുന്‍പറഞ്ഞ തരം ബാദ്ധ്യതയ്ക്ക് പരിഹാരമായി വസ്തുവക അയാള്‍ക്ക്‌  അഥവാ അയാളുടെ ട്രസ്റ്റിക്ക്, സമര്‍പ്പിക്കേണ്ടത്‌  ന്യായമാണെന്നോ ട്രിബ്യൂണ ല്‍ യുക്തവും നീതിപരവുമെന്ന് പരിഗണിക്കുന്ന തരം ഉപാധികളി ല്‍  ഉത്തരവിടാം, കൂടാതെ അത്തരം നിക്ഷിപ്തമാക്കുന്ന ഉത്തരവില്‍, അതിലുള്ള വസ്തുവകകള്‍ ആ ആവശ്യത്തിന്‌ വേണ്ടി ഏതെങ്കിലും പോക്കുവരവോ ഭരമെല്‍പ്പിക്കലോ ഇല്ലാതെ അതി ല്‍ പേരുള്ള വ്യക്തിയി ല്‍ അങ്ങനെ നിക്ഷിപ്തമാകുമെന്നും:

എന്നാല്‍ കൈയൊഴിഞ്ഞ വസ്തുവകക ള്‍ ഒരു ലീസുടമാ സ്വഭാവത്തിലുള്ളതാണെങ്കില്‍ കമ്പനി വഴി അവകാശമുന്നയിക്കുന്ന ഏതെങ്കിലും വ്യക്തിക്കു അനുകൂലമായി, അത് അണ്ടര്‍ ലെസ്സിയായോ മോര്‍ട്ട്ഗേജിയായോ മരണം വഴിക്ക് ഒരു ചാര്‍ജിന്‍റെ ഉടമയായോ ആകട്ടെ, ആ വ്യക്തിയെ-

(a)    പിരിച്ചു വിടല്‍ തുടങ്ങുമ്പോ ള്‍ വസ്തുവകകളുമായി ബന്ധപ്പെട്ട് ലീസില്‍ കമ്പനി വിധേയമായിരുന്ന അതേ ബാദ്ധ്യതകള്‍ക്കും കടപ്പാടുകള്‍ക്കും വിധേയമാക്കി; അഥവാ

(b)   ട്രിബ്യൂണല്‍ യോഗ്യമെന്ന് കരുതുന്നുവെങ്കില്‍, ആ ദിവസം ആ വ്യക്തിക്ക് അതേ ബാദ്ധ്യതകള്‍ക്കും കടപ്പാടുകള്‍ക്കും മാത്രം വിധേയമായി ലീസ് ഭരമേല്‍പ്പിക്കുന്ന നിബന്ധനകളി ല്‍ അല്ലാതെ, 

ഒരു നിക്ഷിപ്തമാക്കുന്ന ഉത്തരവ് ട്രിബ്യൂണല്‍ നടത്തുകയില്ല, കൂടാതെ രണ്ടു സംഭവത്തിലും നിക്ഷിപ്തമാക്കുന്ന ഉത്തരവില്‍ ഉള്‍ക്കൊണ്ട വസ്തുവകകള്‍ മാത്രമേ ലീസി ല്‍ ഉള്‍ക്കൊള്ളുന്നുള്ളൂ എന്ന പോലെ, കൂടാതെ ഏതെങ്കിലും മോര്‍ട്ട്ഗേജി അഥവാ അണ്ട ര്‍ ലെസ്സി അത്തരം നിബന്ധനകളുള്ള ഒരു നിക്ഷിപ്തമാക്കുന്ന ഉത്തരവ് സ്വീകരിക്കുന്നത് നിരസിച്ചാല്‍ വസ്തുവകകളിലുള്ള എല്ലാ താല്‍പര്യങ്ങളി ല്‍ നിന്നും സെക്യുരിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെടുകയും, കൂടാതെ അത്തരം ഉത്തരവ് അത്തരം നിബന്ധനകളി ല്‍ സ്വീകരിക്കാന്‍ സമ്മതമുള്ള കമ്പനി വഴി അവകാശമുന്നയിക്കുന്ന ഒരു വ്യക്തിയും ഇല്ലെങ്കില്‍, വ്യക്തിപരമായോ ഒരു പ്രാതിനിധ്യ സ്വഭാവത്തിലോ ഒറ്റയ്ക്കോ അഥവാ കമ്പനിയുമായി ചേര്‍ന്നോ, ലീസില്‍ ലെസ്സിക്കുള്ള പരസ്പര ഉടമ്പടിക ള്‍ നിര്‍വഹിക്കാനും, കമ്പനി അതി ല്‍ ഉണ്ടാക്കിയ എല്ലാ എസ്റ്റേറ്റും ബാദ്ധ്യതകളും താല്‍പര്യങ്ങളി ല്‍ നിന്നും വിമുക്തമായും ഒഴിവാക്കപ്പെട്ടും, ബാദ്ധ്യസ്ഥനായ ഏതെങ്കിലും വ്യക്തിയി ല്‍, വസ്തുവകയി ല്‍ കമ്പനിയുടെ എസ്റ്റേറ്റും താല്‍പര്യവും നിക്ഷിപ്തമാക്കാനും  ട്രിബ്യൂണലിന് അധികാരമുണ്ടായിരിക്കും.        

[വ. 333 (6)]

ഈ വകുപ്പ് പ്രകാരമുള്ള ഒരു കൈയൊഴിയലിന്‍റെ പ്രവര്‍ത്തനം ബാധിതനായ ഏതെങ്കിലും വ്യക്തി അതുമായി ബന്ധപ്പെട്ടുള്ള നഷ്ട പരിഹാരം അഥവാ കേടുപാടുകളുടെ തുക കൊടുക്കേണ്ട വകയി ല്‍ കമ്പനിയുടെ ഒരു ഉത്തമര്‍ണനായി പരിഗണിക്കപ്പെടും, കൂടാതെ പിരിച്ചു വിടലില്‍ ആ തുക ഒരു കടമായി അങ്ങനെ തെളിയിക്കാം.

[വ. 333 (7)]

#CompaniesAct      

No comments:

Post a Comment