Friday, 6 February 2015

കമ്പനി നിയമം: കമ്പനിയുടെ വസ്തുവകകളുടെ കസ്റ്റഡി


കമ്പനിയുടെ വസ്തുവകകളുടെ കസ്റ്റഡി

ഒരു പിരിച്ചു വിടല്‍ ഉത്തരവ് നല്‍കിയിട്ടുള്ളപ്പോ ള്‍ അഥവാ ഒരു താത്കാലിക ലിക്വിഡേറ്റ റെ നിയമിച്ചിട്ടുള്ളപ്പോള്‍ യഥാക്രമം കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ താത്കാലിക ലിക്വിഡേറ്റ ര്‍ ട്രിബ്യൂണലിന്‍റെ ഉത്തരവിന്മേല്‍ കമ്പനിക്ക്‌ അവകാശമുള്ള അഥവാ അങ്ങനെ വ്യക്തമാകുന്ന എല്ലാ വസ്തുവകകളും സ്വത്തുക്കളും വ്യവഹാര അവകാശ വാദങ്ങളും അദ്ദേഹത്തിന്‍റെ അഥവാ അതിന്‍റെ കസ്റ്റഡിയിലും നിയന്ത്രണത്തിലും ഉടനെതന്നെ എടുക്കണം, കൂടാതെ കമ്പനിയുടെ വസ്തുവകക ള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ആവശ്യമായ നടപടികളും മുറകളും എടുക്കണം.

[വ. 283 (1)]

ഉ.വ.(1)-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും കമ്പനി പിരിച്ചു വിടുന്ന ഉത്തരവിന്‍റെ ദിവസം മുത ല്‍ കമ്പനിയുടെ എല്ലാ വസ്തുവകകളും സ്വത്തുക്കളും ട്രിബ്യൂണലിന്‍റെ കസ്റ്റഡിയിലാണെന്ന് പരിഗണിക്കപ്പെടും.

[വ. 283 (2)]

കമ്പനി ലിക്വിഡേറ്റ റുടെ ഒരു അപേക്ഷയിലോ അഥവാ മറ്റു വിധത്തിലോ ഒരു പിരിച്ചു വിടല്‍ ഉത്തരവ് നടത്തിയ ശേഷം എപ്പോ ള്‍ വേണമെങ്കിലും അപ്പോ ള്‍ കോണ്‍ട്രിബ്യൂട്ടറികളുടെ ലിസ്റ്റിലുള്ള ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറിയോടോ കൂടാതെ ഏതെങ്കിലും ട്രസ്റ്റിയോടോ റിസീവറോടോ ബാങ്കറോടോ ഏജന്റിനോടോ ഓഫീസറോടോ അഥവാ കമ്പനിയുടെ മറ്റു ഉദ്യോഗസ്ഥനോടോ കമ്പനിക്ക്‌ അവകാശമുള്ളതും അഥവാ അങ്ങനെ വ്യക്തമാകുന്നതും അയാളുടെ കസ്റ്റഡിയിലുള്ളതും അഥവാ അയാളുടെ നിയന്ത്രണത്തിലുള്ളതുമായ ഏതെങ്കിലും പണം, വസ്തുവകകള്‍, അഥവാ ബുക്കുകള്‍, കൂടാതെ പേപ്പറുകള്‍ എന്നിവ ഉടനടി അഥവാ ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളി ല്‍ കമ്പനി ലിക്വിഡേറ്റ റുടെ പക്ക ല്‍ കൊടുക്കാനോ അര്‍പ്പിക്കാനോ സമര്‍പ്പിക്കാനോ അഥവാ കൈമാറ്റം ചെയ്യാനോ ട്രിബ്യൂണല്‍  ആവശ്യപ്പെടും.

[വ. 283 (3)]

#CompaniesAct

No comments:

Post a Comment