Showing posts with label Chapter XX-II. Show all posts
Showing posts with label Chapter XX-II. Show all posts

Friday, 13 February 2015

കമ്പനി നിയമം: വകുപ്പ് 323: സ്വമേധയാ പിരിയുന്നതിന്‍റെ ചിലവുക ള്‍


സ്വമേധയാ പിരിയുന്നതിന്‍റെ ചിലവുക ള്‍

പിരിച്ചു വിടലിന് വേണ്ടപോലെ നേരിടുന്ന എല്ലാ ചെല്ല് ചിലവുകളും, കമ്പനി ലിക്വിഡേറ്റ റുടെ ഫീസ്‌ സഹിതം, ഉണ്ടെങ്കില്‍ സുരക്ഷിത ഉത്തമര്‍ണരുടെ അവകാശങ്ങള്‍ക്ക് വിധേയമായി മറ്റു അവകാശങ്ങളെ  അപേക്ഷിച്ച് മുന്‍ഗണനയി ല്‍ കമ്പനിയുടെ ആസ്തികളി ല്‍ നിന്നും കൊടുക്കേണ്ടതാണ്.

[വ. 323]

അദ്ധ്യായം ഇരുപത് ഭാഗം II സമാപ്തം

#CompaniesAct

കമ്പനി നിയമം: വകുപ്പ് 322: തീരുമാനങ്ങള്‍ക്ക് ട്രിബ്യൂണലിന് അപേക്ഷ


തീരുമാനങ്ങള്‍ക്ക് ട്രിബ്യൂണലിന് അപേക്ഷ

കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറി അഥവാ ഉത്തമര്‍ണന് ട്രിബ്യൂണലിനോട് അപേക്ഷിക്കാം-

(a)    ഒരു കമ്പനിയുടെ പിരിച്ചു വിടലിന്‍റെ ഇടയി ല്‍ ഉയരുന്ന ഏതെങ്കിലും ചോദ്യത്തിന് തീരുമാനം; അഥവാ

(b)   കമ്പനി ട്രിബ്യൂണ ല്‍ വഴി പിരിച്ചു വിടുകയാണെങ്കി ല്‍, ട്രിബ്യൂണല്‍ പ്രയോഗിക്കുമായിരുന്ന എല്ലാ അഥവാ ഏതെങ്കിലും അധികാരം, ആഹ്വാനങ്ങള്‍ നടപ്പാക്കുന്നത്, നടപടികള്‍ സ്റ്റേ ചെയ്യുന്നത്, അഥവാ മറ്റേതെങ്കിലും കാര്യം എന്നിവയ്ക്ക് വേണ്ടി പ്രയോഗിക്കാന്‍.      

[വ. 322 (1)]

പിരിച്ചു വിടല്‍ തുടങ്ങിയ ശേഷം കമ്പനിയുടെ എസ്റ്റേറ്റ്‌ അഥവാ സ്വത്തുക്കള്‍ക്കെതിരെ നടപ്പാക്കിയ ഏതെങ്കിലും ജപ്തി, നിവര്‍ത്തി, നടപടി എന്നിവ അസ്ഥിരപ്പെടുത്താ ന്‍ ഒരു ഉത്തരവിന് കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ ഏതെങ്കിലും ഉത്തമര്‍ണന് അഥവാ കോണ്‍ട്രിബ്യൂട്ടറിക്ക് ട്രിബ്യൂണലിനോട് അപേക്ഷിക്കാം.

[വ. 322 (2)]

ചോദ്യം തീരുമാനിക്കുന്നത് അഥവാ ആവശ്യപ്പെട്ട അധികാരപ്രയോഗം അഥവാ അപേക്ഷിച്ച ഉത്തരവ് യുക്തവും നീതിയുമാണെന്ന് ഉ.വ.(1) അഥവാ (2) പ്രകാരമുള്ള ഒരു അപേക്ഷയില്‍ ട്രിബ്യൂണലിന് തൃപ്തിയായാ ല്‍, അതിനു യുക്തമെന്നു തോന്നുന്ന തരം നിബന്ധനകളിലും ഉപാധികളിലും അപേക്ഷ അനുവദിക്കും അഥവാ അപേക്ഷയി ല്‍ അതിനു യുക്തമെന്നു തോന്നുന്ന മറ്റു തരം ഉത്തരവിടും.

[വ. 322 (3)]

ഈ വകുപ്പ് പ്രകാരം തയ്യാറാക്കിയ പിരിച്ചു വിട ല്‍ നടപടികള്‍ സ്റ്റേ ചെയ്യുന്ന ഒരു ഉത്തരവിന്‍റെ ഒരു പകര്‍പ്പ്, കമ്പനി ഉടനെ തന്നെയോ അഥവാ നിര്‍ദ്ദേശിച്ച മറ്റു വിധത്തിലോ റജിസ്ട്രാര്‍ക്ക് അയയ്ച്ചുകൊടുക്കുകയും അദ്ദേഹം കമ്പനിയുമായി ബന്ധപ്പെട്ട് തന്‍റെ ബുക്കുകളില്‍ ഉത്തരവിന് ഒരു മിനിറ്റ് രേഖപ്പെടുത്തുകയും ചെയ്യും.

[വ. 322 (4)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 321: ക്രമം കമ്പനിക്കും ഉത്തമര്‍ണര്‍ക്കും ബാധകം


ക്രമം കമ്പനിക്കും ഉത്തമര്‍ണര്‍ക്കും ബാധകം

പിരിച്ചു വിടാന്‍ പോകുന്ന അഥവാ അതിന്‍റെ ഇടയിലുള്ള കമ്പനിയും അതിന്‍റെ ഉത്തമര്‍ണരും തമ്മി ല്‍ എത്തിച്ചേര്‍ന്ന വകുപ്പ് 319 പറയുന്ന ക്രമം അല്ലാത്ത ഏതെങ്കിലും ക്രമം, അത് കമ്പനിയുടെ എല്ലാ ഉത്തമര്‍ണര്‍ക്കും കൊടുക്കേണ്ട മൊത്തം തുകയുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും കൈക്കൊള്ളുന്ന ഉത്തമര്‍ണ ര്‍ സമ്മതിച്ച് കമ്പനി വിശേഷ പ്രമേയം വഴി അനുമതി നല്‍കിയതാണെങ്കി ല്‍ കമ്പനിക്കും ഉത്തമര്‍ണര്‍ക്കും ബാധകമാണ്.

[വ. 321 (1)]

ഏതെങ്കിലും ഉത്തമര്‍ണനോ കോണ്‍ട്രിബ്യൂട്ടറിക്കോ ക്രമം അവസാനിച്ചു മൂന്നാഴ്ചയ്ക്കുള്ളി ല്‍ ട്രിബ്യൂണലിന് അപേക്ഷ കൊടുക്കാം, അപ്പോള്‍ ട്രിബ്യൂണല്‍, ക്രമത്തെ യഥാക്രമം ഭേദഗതി, മാറ്റം, സ്ഥിരീകരണം അഥവാ  അസ്ഥിരപ്പെടുത്തും.      

[വ. 321 (2)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 320: കമ്പനിയുടെ വസ്തുക്കളുടെ വിതരണം


കമ്പനിയുടെ വസ്തുക്കളുടെ വിതരണം

ഈ നിയമത്തിലെ വകുപ്പ് 326 പ്രകാരമുള്ള, മറികടക്കുന്ന മുന്‍ഗണനയോടെയുള്ള പണം കൊടുക്കലുക ളുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഒരു കമ്പനിയുടെ ആസ്തിക ള്‍ അതിന്‍റെ പിരിച്ചു
വിടലി
ല്‍ അതിന്‍റെ ബാദ്ധ്യതക ള്‍ തൃപ്തി വരുത്താ ന്‍ സമവീതമായി ഉപയോഗിക്കണം, കൂടാതെ അത്തരം ഉപയോഗത്തിന് വിധേയമായി, ആര്‍ട്ടിക്കിള്‍സ് മറ്റു വിധത്തി ല്‍ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍, അംഗങ്ങള്‍ക്ക് കമ്പനിയിലുള്ള അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും അനുസരിച്ച് അവര്‍ക്ക് വിതരണം ചെയ്യും.

[വ. 320]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 319: ഓഹരികളും മറ്റും പ്രതിഫലമാകുമ്പോ ള്‍


ഓഹരികളും മറ്റും  പ്രതിഫലമാകുമ്പോ ള്‍

ഒരു കമ്പനി (കൈമാറുന്ന കമ്പനി) സ്വമേധയാ പിരിച്ചു വിടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളപ്പോള്‍, അഥവാ അതിനിടയില്‍, അതിന്‍റെ ബിസിനസ്‌ അഥവാ വസ്തുവകകള്‍, മുഴുവനായോ ഭാഗികമായോ മറ്റൊരു കമ്പനിക്ക്‌ (കൈമാറിയ കമ്പനി) കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ നിര്‍ദ്ദേശിച്ചിട്ടുള്ളപ്പോള്‍, കൈമാറുന്ന കമ്പനിയുടെ കമ്പനി ലിക്വിഡേറ്റ ര്‍, ഒരു പൊതുവായ അധികാരം അഥവാ ഏതെങ്കിലും പ്രത്യേക ക്രമത്തിന് ഒരധികാരം അദ്ദേഹത്തിനു നല്‍കിക്കൊണ്ട് കമ്പനിയുടെ ഒരു വിശേഷ പ്രമേയത്തിന്‍റെ അനുമതിയോടെ-

(a)    കൈമാറുന്ന കമ്പനിയുടെ അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനായി, കൈമാറിയ കമ്പനിയില്‍, ഓഹരികള്‍, പോളിസികള്‍, അഥവാ മറ്റു താല്‍പര്യം കൈമാറ്റത്തിലൂടെയോ വില്‍പനയിലൂടെയോ മുഴുവനായോ ഭാഗികമായോ പ്രതിഫലമായി കൈപ്പറ്റാം; അഥവാ

(b)   പണമോ ഓഹരികളോ പോളിസികളോ അഥവാ മറ്റു താല്‍പര്യമോ സ്വീകരിക്കുന്നതിന് പകരമായിട്ടോ അധികമായിട്ടോ കൈമാറിയ കമ്പനിയില്‍ ലാഭത്തി ല്‍ പങ്കെടുക്കാ ന്‍ അഥവാ മറ്റു നേട്ടം കൈമാറുന്ന കമ്പനിയുടെ അംഗങ്ങള്‍ക്ക് സ്വീകരിക്കാ ന്‍ മറ്റേതെങ്കിലും ക്രമത്തി ല്‍ ഏര്‍പ്പെടാം:

എന്നാല്‍ സുരക്ഷിത ഉത്തമര്‍ണരുടെ അനുമതിയില്ലാതെ അത്തരം ക്രമത്തില്‍ ഏര്‍പ്പെട്ടുകൂടാ.

[വ. 319 (1)]

ഈ വകുപ്പ് അനുസരിച്ചുള്ള ഏതെങ്കിലും കൈമാറ്റം, വില്‍പന അഥവാ മറ്റു ക്രമം, കൈമാറുന്ന കമ്പനിയുടെ അംഗങ്ങള്‍ക്ക് ബാധകമായിരിക്കും.

[വ. 319 (2)]

വിശേഷ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാത്ത കൈമാറുന്ന കമ്പനിയിലെ ഏതെങ്കിലും അംഗത്തിന്‌, വിശേഷ പ്രമേയം പാസ്സാക്കി ഏഴു ദിവസത്തിനുള്ളി ല്‍ കമ്പനി ലിക്വിഡേറ്റ റെ അഭിസംബോധന ചെയ്തുകൊണ്ട് അയാളുടെ വിസമ്മതം എഴുതി അറിയിച്ച്, കമ്പനിയുടെ റജിസ്റ്റേഡ് ഓഫീസില്‍ വെച്ചുകൊണ്ട് ലിക്വിഡേറ്റ റോട് ആവശ്യപ്പെടാം-

(a)     വിശേഷ പ്രമേയം നടപ്പാക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍; അഥവാ

(b)     റജിസ്റ്റേഡ് വാല്യുവറോ കരാറിലോ നിര്‍ണയിച്ച ഒരു വിലയ്ക്ക് അയാളുടെ താല്‍പര്യം വാങ്ങാ ന്‍.                  

[വ. 319 (3)]

അംഗത്തിന്‍റെ താല്‍പര്യം വാങ്ങുന്നത് കമ്പനി ലിക്വിഡേറ്റ ര്‍ തിരഞ്ഞെടുക്കുന്നെങ്കില്‍, ഒരു വിശേഷ പ്രമേയം തീരുമാനിക്കുന്ന
വിധത്തി
ല്‍ അദ്ദേഹം സ്വരൂപിച്ച വാങ്ങുന്ന തുക, കമ്പനി പിരിയുന്നതിന് മുന്‍പു കൊടുക്കണം.

[വ. 319 (4)]

#CompaniesAct

Thursday, 12 February 2015

കമ്പനി നിയമം: വകുപ്പ് 318: അവസാന യോഗവും കമ്പനി പിരിയുന്നതും


അവസാന യോഗവും കമ്പനി പിരിയുന്നതും

ഒരു കമ്പനിയുടെ കാര്യങ്ങള്‍ പൂര്‍ണമായി അവസാനിപ്പിച്ച ശേഷം കമ്പനി ലിക്വിഡേറ്റ ര്‍ കമ്പനിയുടെ ആസ്തിക ള്‍ വിറ്റഴിഞ്ഞെന്നും അതിന്‍റെ കടങ്ങള്‍ പൂര്‍ണമായി വീട്ടിയെന്നും അഥവാ ഉത്തമര്‍ണരുടെ തൃപ്തിയോടെ വീട്ടിയെന്നും കാണിച്ച് പിരിച്ചു വിടലിന് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും അതിനു ശേഷം കമ്പനിയുടെ ഒരു പൊതുയോഗം, അവസാന പിരിച്ചു വിട ല്‍ കണക്കുക ള്‍ അതിനു മുന്‍പാകെ വെയ്ക്കുന്നതിന് വേണ്ടിയും അതിനു ഏതെങ്കിലും വിശദീകരണം നല്‍കുന്നതിനു വേണ്ടിയും വിളിക്കും.

[വ. 318 (1)]

ഉ.വ.(1) പറഞ്ഞ യോഗം കമ്പനി ലിക്വിഡേറ്റ ര്‍ നിര്‍ദ്ദേശിച്ച രൂപത്തിലും  വിധത്തിലും വിളിക്കും.

[വ. 318 (2)]

കമ്പനി ലിക്വിഡേറ്റ റുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം കമ്പനി അവസാനിപ്പിക്കണമെന്ന് കമ്പനിയുടെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും തൃപ്തിയുണ്ടെങ്കി ല്‍ അവര്‍ അതിന്‍റെ പിരിയലിന് പ്രമേയം പാസ്സാക്കും.

[വ. 318 (3)]

യോഗശേഷം രണ്ടാഴ്ചക്കുള്ളില്‍ കമ്പനി ലിക്വിഡേറ്റ ര്‍-

(a)    റജിസ്ട്രാര്‍ക്ക് അയയ്ക്കുന്നത്:

(i)                  കമ്പനിയുടെ അവസാന പിരിച്ചു വിടല്‍ കണക്കുകളുടെ ഒരു പകര്‍പ്പ്, കൂടാതെ ഓരോ യോഗത്തിനും അതിന്‍റെ ദിവസത്തിനും ഒരു റിട്ടേ ണ്‍ തയ്യാറാക്കും; കൂടാതെ

(ii)                യോഗങ്ങളില്‍ പാസ്സാക്കിയ പ്രമേയങ്ങളുടെ പകര്‍പ്പുകളും; കൂടാതെ,

(b)   കമ്പനി പിരിയുന്നതിന് ഒരു ഉത്തരവ് പാസ്സാക്കാന്‍ ട്രിബ്യൂണ ല്‍ മുന്‍പാകെ, നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഉ.വ.(1) പ്രകാരം അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടും പിരിച്ചു വിടലുമായി ബന്ധപ്പെട്ട് കമ്പനിയുടെ ബുക്കുകളും പേപ്പറുകളും ഉള്‍പ്പെടെ ഒരു അപേക്ഷ ഫയ ല്‍ ചെയ്യും.      

 [വ. 318 (4)]

കമ്പനി ലിക്വിഡേറ്റ റുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം പിരിച്ചു വിട ല്‍ പ്രക്രിയ യുക്തവും നീതിപരവും ആയിരുന്നു എന്ന് ട്രിബ്യൂണലിന് തൃപ്തിയായാല്‍, ഉ.വ.(4) പ്രകാരം അപേക്ഷ കിട്ടി അറുപതു ദിവസത്തിനുള്ളി ല്‍ ട്രിബ്യൂണല്‍, കമ്പനി പിരിയാനുള്ള ഉത്തരവ് പാസ്സാക്കും.

[വ. 318 (5)]

ഉ.വ.(5) പ്രകാരമുള്ള ഉത്തരവിന്‍റെ ഒരു പകര്‍പ്പ് കമ്പനി ലിക്വിഡേറ്റ ര്‍, റജിസ്ട്രാ ര്‍ പക്ക ല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍ ഫയ ല്‍ ചെയ്യും.

[വ. 318 (6)]

ഉ.വ.(5) പ്രകാരം ട്രിബ്യൂണ ല്‍ പാസ്സാക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് കിട്ടിയാല്‍ റജിസ്ട്രാ ര്‍, കമ്പനി പിരിഞ്ഞതായി ഔദ്യോഗിക ഗസറ്റില്‍ ഒരു നോട്ടീസ് ഉടനടി പ്രസിദ്ധീകരിക്കും.

[വ. 318 (7)]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കുന്നതി ല്‍ കമ്പനി ലിക്വിഡേറ്റ ര്‍ വീഴ്ച വരുത്തിയാല്‍, അയാള്‍ ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 318 (8)]

#CompaniesAct       

കമ്പനി നിയമം: വ്യക്തികളുടെ പരിശോധനാ റിപ്പോര്‍ട്ട്


വ്യക്തികളുടെ പരിശോധനാ റിപ്പോര്‍ട്ട്

കമ്പനിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തി ഒരു വഞ്ചന നടത്തിയിട്ടുണ്ടെന്ന് കമ്പനി ലിക്വിഡേറ്റ ര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍, അദ്ദേഹം എത്രയും പെട്ടെന്നു ട്രിബ്യൂണലിന് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും പിരിച്ചു വിട ല്‍ പ്രക്രിയയ്ക്ക് കോട്ടം തട്ടാതെ, ട്രിബ്യൂണ ല്‍, വകുപ്പ് 210 പ്രകാരം അന്വേഷണത്തിന്‌ ഉത്തരവിടുകയും അത്തരം അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം അത്തരം വ്യക്തി ട്രിബ്യൂണ ല്‍ മുന്‍പാകെ ആ ആവശ്യത്തിന്‌ വേണ്ടി അത്  തീരുമാനിച്ച ഒരു ദിവസം ഹാജരാകണമെന്നും കമ്പനിയുടെ പ്രോത്സാഹനം അഥവാ രൂപീകരണം അഥവാ ബിസിനസ്‌ നടത്തിപ്പ് അഥവാ ഓഫീസര്‍ ആയോ മറ്റു വിധത്തിലോ അയാളുടെ പെരുമാറ്റവും ഇടപാടുകളും പരിശോധിക്കണമെന്നും ഉള്ള നിര്‍ദ്ദേശം ഉള്‍പ്പെടെ ട്രിബ്യൂണല്‍ അതിനു ആവശ്യമെന്നു പരിഗണിക്കുന്ന ഈ അദ്ധ്യായ പ്രകാരമുള്ള ഉത്തരവ് പാസ്സാക്കുകയും നിര്‍ദ്ദേശങ്ങ ള്‍ നല്‍കുകയും ചെയ്യും.

[വ. 317 (1)]

ഉ.വ.(1) പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട പരിശോധനയുമായി ബന്ധപ്പെട്ട് വകുപ്പ് 300-ന്‍റെ വ്യവസ്ഥക ള്‍ അങ്ങനെതന്നെ ബാധകമാകും.

[വ. 317 (2)]

#CompaniesAct       

Wednesday, 11 February 2015

കമ്പനി നിയമം: വകുപ്പ് 316: പിരിച്ചു വിടലിന്‍റെ പുരോഗതിക്ക് റിപ്പോര്‍ട്ട്


പിരിച്ചു വിടലിന്‍റെ പുരോഗതിക്ക് റിപ്പോര്‍ട്ട്

അംഗങ്ങള്‍ക്കും ഉത്തമര്‍ണര്‍ക്കും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും കമ്പനിയുടെ പിരിച്ചു വിടലിന്‍റെ പുരോഗതിക്ക് കമ്പനി ലിക്വിഡേറ്റര്‍  ത്രൈമാസികമായി റിപ്പോര്‍ട്ട് ചെയ്യും, കൂടാതെ ആവശ്യമുള്ളപ്പോള്‍, എന്നാല്‍ അംഗങ്ങളുടെയും ഉത്തമര്‍ണരുടേയും ഓരോ യോഗമെങ്കിലും ഓരോ ത്രൈമാസികത്തിലും വരത്തക്കവണ്ണം, അംഗങ്ങളുടെയും ഉത്തമര്‍ണരുടേയും ഒരു യോഗം വിളിക്കും, നിര്‍ദ്ദേശിച്ച വിധത്തിലും ഫോമിലും കമ്പനിയുടെ പിരിച്ചു വിടലിന്‍റെ പുരോഗതി അവരെ അറിയിക്കും.

[വ. 316 (1)]

ഉ.വ.(1)-ലെ വ്യവസ്ഥക ള്‍ പാലിക്കുന്നതി ല്‍ കമ്പനി ലിക്വിഡേറ്റര്‍ വീഴ്ച വരുത്തിയാ ല്‍ അയാ ള്‍ അത്തരം ഓരോ വീഴ്ചയ്ക്കും പത്തു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 316 (2)]

#CompaniesAct