Tuesday, 17 February 2015

കമ്പനി നിയമം : വകുപ്പ് 331: മുന്‍ഗണന നല്‍കപ്പെട്ടവരുടെ ബാദ്ധ്യതകളും അവകാശങ്ങളും


വഞ്ചനാപരമായി മുന്‍ഗണന നല്‍കപ്പെട്ടവരുടെ ബാദ്ധ്യതകളും അവകാശങ്ങളും

ഒരു കമ്പനി പിരിച്ചു വിടുകയും ഈ നിയമം തുടങ്ങിയ ശേഷം നടത്തിയ, എടുത്ത അഥവാ ചെയ്ത എന്തെങ്കിലും, കമ്പനിയുടെ കടം സുരക്ഷിതമാക്കാന്‍ ചാര്‍ജ് നല്‍കിയതോ പണയപ്പെടുത്തിയതോ ആയ വസ്തുവകകളില്‍ താല്‍പര്യമുള്ള വ്യക്തിയുടെ വഞ്ചനാപരമായ മുന്‍ഗണന ആയി വകുപ്പ് 328 പ്രകാരം അസാധുവായെങ്കി ല്‍, അപ്പോള്‍, ഈ വ്യവസ്ഥ കൂടാതെ, ഉയരുന്ന ഏതെങ്കിലും അവകാശങ്ങള്‍ക്കും ബാദ്ധ്യതകള്‍ക്കും കോട്ടം തട്ടാതെ, മുന്‍ഗണന നല്‍കപ്പെട്ട വ്യക്തി, വസ്തുവകയിലുള്ള പണയം അഥവാ ചാര്‍ജ് അഥവാ അയാളുടെ താല്‍പര്യത്തിന്‍റെ മൂല്യം എന്നിവയി ല്‍ ഏതാണോ കുറവ് അത്രത്തോളം കടത്തിന് ഒരു ഷുവര്‍ട്ടിയെപ്പോലെ അയാ ള്‍ വ്യക്തിഗതമായി ബാദ്ധ്യത ഏറ്റെടുത്തതുപോലെ അതേ ബാദ്ധ്യതകള്‍ക്കും അവകാശങ്ങള്‍ക്കും വിധേയനായിരിക്കും.

[വ. 331 (1)]

ഉ.വ.(1) പ്രകാരം മുന്‍ഗണന നല്‍കപ്പെട്ട വ്യക്തിയുടെ താല്‍പര്യത്തിന്‍റെ മൂല്യം  വഞ്ചനാപരമായ മുന്‍ഗണന സ്ഥാപിച്ച ഇടപാടിന്‍റെ ദിവസത്തെയായും, താല്‍പര്യം, കമ്പനിയുടെ കടത്തിന്മേ ല്‍ പണയം അഥവാ ചാര്‍ജിന് അപ്പോ ള്‍ വിധേയമായിരുന്നവയല്ലാതെയുള്ള എല്ലാ ബാദ്ധ്യതകളില്‍ നിന്നും വിമുക്തമായും തീരുമാനിക്കും.

[വ. 331 (2)]

ഒരു ഷുവര്‍റ്റി അഥവാ ഗ്യാരണ്ടറെ അപേക്ഷിച്ച് ഒരു വഞ്ചനാപരമായ മുന്‍ഗണനയോടെയാണ് പണം കൊടുത്തതെന്ന കാരണത്താ ല്‍, ഏതെങ്കിലും കൊടുക്കലുമായി ബന്ധപ്പെട്ട് ട്രിബ്യൂണലിന് നല്‍കിയ ഒരു അപേക്ഷയി ല്‍, പണം കൊടുക്കപ്പെട്ട വ്യക്തിയും ഷുവര്‍റ്റി അഥവാ ഗ്യാരണ്ടറും തമ്മി ല്‍ ഉയരുന്ന കൊടുക്കലുമായി ബന്ധപ്പെട്ട ഏതെങ്കിലും ചോദ്യങ്ങള്‍ തീരുമാനിക്കാനും അതിനു ആശ്വാസം അനുവദിക്കാനും, പിരിച്ചു വിടുന്നതിന്‍റെ ആവശ്യങ്ങള്‍ക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ലെന്നിരുന്നാലും ട്രിബ്യൂണലിന് അധികാരപരിധി ഉണ്ടായിരിക്കും,  കൂടാതെ ആ ആവശ്യത്തിനായി പണം കൊടുത്തത് വീണ്ടെടുക്കാനുള്ള ഒരു കേസില്‍ ഒരു മൂന്നാം കക്ഷിയെപ്പോലെ ഷുവര്‍റ്റി അഥവാ ഗ്യാരണ്ടറെ കൊണ്ടുവരാ ന്‍ കല്‍പനയാകുകയും ചെയ്യാം.

[വ. 331 (3)]

പണം കൊടുക്കുന്നതല്ലാത്ത ഇടപാടുകളുമായി ബന്ധപ്പെട്ട് ഉ.വ.(3)-ലെ വ്യവസ്ഥകള്‍ അങ്ങനെ തന്നെ ബാധകമാകും.

[വ. 331 (4)]

#CompaniesAct       

No comments:

Post a Comment