അവസാന
യോഗവും കമ്പനി പിരിയുന്നതും
ഒരു കമ്പനിയുടെ കാര്യങ്ങള്‍ പൂര്‍ണമായി അവസാനിപ്പിച്ച ശേഷം കമ്പനി ലിക്വിഡേറ്റ ര്‍
കമ്പനിയുടെ ആസ്തിക ള്‍
വിറ്റഴിഞ്ഞെന്നും അതിന്‍റെ കടങ്ങള്‍ പൂര്‍ണമായി വീട്ടിയെന്നും അഥവാ ഉത്തമര്‍ണരുടെ
തൃപ്തിയോടെ വീട്ടിയെന്നും കാണിച്ച് പിരിച്ചു വിടലിന് ഒരു റിപ്പോര്‍ട്ട്
തയ്യാറാക്കുകയും അതിനു ശേഷം കമ്പനിയുടെ ഒരു പൊതുയോഗം, അവസാന പിരിച്ചു വിട ല്‍ കണക്കുക ള്‍ അതിനു മുന്‍പാകെ വെയ്ക്കുന്നതിന്
വേണ്ടിയും അതിനു ഏതെങ്കിലും വിശദീകരണം നല്‍കുന്നതിനു വേണ്ടിയും വിളിക്കും.
[വ. 318 (1)]
ഉ.വ.(1) പറഞ്ഞ യോഗം കമ്പനി ലിക്വിഡേറ്റ ര്‍ നിര്‍ദ്ദേശിച്ച രൂപത്തിലും വിധത്തിലും വിളിക്കും.
[വ. 318 (2)]
കമ്പനി ലിക്വിഡേറ്റ റുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം കമ്പനി അവസാനിപ്പിക്കണമെന്ന്
കമ്പനിയുടെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും തൃപ്തിയുണ്ടെങ്കി ല്‍ അവര്‍ അതിന്‍റെ പിരിയലിന്
പ്രമേയം പാസ്സാക്കും.
[വ. 318 (3)]
യോഗശേഷം
രണ്ടാഴ്ചക്കുള്ളില്‍ കമ്പനി ലിക്വിഡേറ്റ ര്‍-
(a)
റജിസ്ട്രാര്‍ക്ക് അയയ്ക്കുന്നത്:
(i)
കമ്പനിയുടെ അവസാന പിരിച്ചു വിടല്‍
കണക്കുകളുടെ ഒരു പകര്‍പ്പ്, കൂടാതെ ഓരോ യോഗത്തിനും അതിന്‍റെ ദിവസത്തിനും ഒരു റിട്ടേ
ണ്‍ തയ്യാറാക്കും; കൂടാതെ
(ii)
യോഗങ്ങളില്‍ പാസ്സാക്കിയ
പ്രമേയങ്ങളുടെ പകര്‍പ്പുകളും; കൂടാതെ,
(b)
കമ്പനി പിരിയുന്നതിന് ഒരു ഉത്തരവ്
പാസ്സാക്കാന്‍ ട്രിബ്യൂണ ല്‍ മുന്‍പാകെ, നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഉ.വ.(1)
പ്രകാരം അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടും പിരിച്ചു വിടലുമായി ബന്ധപ്പെട്ട് കമ്പനിയുടെ
ബുക്കുകളും പേപ്പറുകളും ഉള്‍പ്പെടെ ഒരു അപേക്ഷ ഫയ ല്‍ ചെയ്യും.
[വ. 318 (4)]
കമ്പനി ലിക്വിഡേറ്റ റുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം പിരിച്ചു വിട ല്‍ പ്രക്രിയ യുക്തവും നീതിപരവും
ആയിരുന്നു എന്ന് ട്രിബ്യൂണലിന് തൃപ്തിയായാല്‍, ഉ.വ.(4) പ്രകാരം അപേക്ഷ കിട്ടി
അറുപതു ദിവസത്തിനുള്ളി ല്‍
ട്രിബ്യൂണല്‍, കമ്പനി പിരിയാനുള്ള ഉത്തരവ് പാസ്സാക്കും.
[വ. 318 (5)]
ഉ.വ.(5) പ്രകാരമുള്ള ഉത്തരവിന്‍റെ ഒരു പകര്‍പ്പ് കമ്പനി ലിക്വിഡേറ്റ ര്‍, റജിസ്ട്രാ ര്‍ പക്ക ല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍ ഫയ ല്‍ ചെയ്യും.
[വ. 318 (6)]
ഉ.വ.(5) പ്രകാരം ട്രിബ്യൂണ ല്‍ പാസ്സാക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് കിട്ടിയാല്‍ റജിസ്ട്രാ ര്‍, കമ്പനി പിരിഞ്ഞതായി ഔദ്യോഗിക
ഗസറ്റില്‍ ഒരു നോട്ടീസ് ഉടനടി പ്രസിദ്ധീകരിക്കും.
[വ. 318 (7)]
ഈ വകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കുന്നതി ല്‍ കമ്പനി ലിക്വിഡേറ്റ ര്‍ വീഴ്ച വരുത്തിയാല്‍, അയാള്‍
ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 318 (8)]
#CompaniesAct
No comments:
Post a Comment