Wednesday, 25 February 2015

കമ്പനി നിയമം: വകുപ്പ് 352: ലിക്വിഡേഷനില്‍ പ്രത്യേക അക്കൗണ്ട്‌


കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ട്‌

ഏതെങ്കിലും കമ്പനി പിരിച്ചു വിടുകയും  ലിക്വിഡേറ്ററുടെ കൈവശം അഥവാ അദ്ദേഹത്തിന്‍റെ നിയന്ത്രണത്തി ല്‍ താഴെപ്പറയുന്നവ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും പണം-

(a) ഏതെങ്കിലും ഉത്തമര്‍ണര്‍ക്ക് കൊടുക്കേണ്ട വിഹിതം അവ പ്രഖ്യാപിച്ച ദിവസം കഴിഞ്ഞ് ആറുമാസമായിട്ടും കൊടുക്കാതെയുള്ളവ; അഥവാ

(b) ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറിക്ക് തിരികെ നല്‍കേണ്ട ആസ്തിക ള്‍ അവ തിരികെ നല്‍കേണ്ട ദിവസത്തിനു ശേഷം ആറുമാസമായിട്ടും വിതരണം ചെയ്യാതെയുള്ളവ,

ഉണ്ടെങ്കില്‍, ലിക്വിഡേറ്റ ര്‍ ഉടനടി പറഞ്ഞ പണം ഒരു ഷെഡ്യൂള്‍ഡ്
ബാങ്കി
ല്‍ നിലനിര്‍ത്തുന്ന ഒരു പ്രത്യേക വിശേഷ അക്കൗണ്ട്‌, കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ട്‌, എന്നറിയപ്പെടുന്നതി ല്‍ നിക്ഷേപിക്കണം.

[വ. 352 (1)]

ലിക്വിഡേറ്റ ര്‍ കമ്പനി പിരിയുമ്പോ ള്‍ പിരിയുന്ന ദിവസം തന്‍റെ കൈവശമുള്ള കൊടുക്കാത്ത വിഹിതം അഥവാ വിതരണം ചെയ്യപ്പെടാത്ത ആസ്തികള്‍ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും പണം കമ്പനി
ലിക്വിഡേഷ
ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടില്‍ അടയ്ക്കണം.

[വ. 352 (2)]

ലിക്വിഡേറ്റ ര്‍ ഉപവകുപ്പ് (1)-ലും (2)-ലും പറഞ്ഞ പോലെ പണം അടയ്ക്കുമ്പോള്‍, നിര്‍ദ്ദേശിച്ച ഫോമി ല്‍ ഒരു പ്രസ്താവന, അടച്ച എല്ലാ തുകകളുമായി ബന്ധപ്പെട്ട്, തുകകളുടെ സ്വഭാവം, അതില്‍ പങ്കുചേരാ ന്‍ അവകാശമുള്ള വ്യക്തികളുടെ പേരും അവസാനം അറിയാവുന്ന വിലാസവും, ഓരോരുത്തര്‍ക്കും അവകാശപ്പെട്ട തുകയും, അതില്‍ അയാളുടെ അവകാശത്തിന്‍റെ സ്വഭാവവും, നിര്‍ദ്ദേശിച്ച മറ്റു വിവരങ്ങളും ഉള്‍ക്കൊള്ളിച്ച്, റജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.

[വ. 352 (3)]

ഉ.വ.(1),(2), പ്രകാരം അടച്ച ഏതെങ്കിലും പണത്തിനു ഷെഡ്യൂള്‍ഡ്
ബാങ്കി
ല്‍ നിന്നും ലിക്വിഡേറ്റ ര്‍ക്ക് ഒരു രസീതിന് അവകാശമുണ്ട്, അത്തരം രസീത് അതി ല്‍ കമ്പനി ലിക്വിഡേറ്റ ര്‍ക്ക് വേണ്ട ഒഴിവാകും.

[വ. 352 (4)]

ഒരു കമ്പനി സ്വമേധയാ പിരിച്ചു വിടുമ്പോള്‍, കമ്പനി ലിക്വിഡേറ്റ ര്‍ വകുപ്പ് 348(1) പ്രകാരം ഒരു പ്രസ്താവന ഫയ ല്‍ ചെയ്യുമ്പോള്‍, പറഞ്ഞ പ്രസ്താവന തയ്യാറാക്കുന്ന ദിവസത്തിനു ആറു മാസം മുന്‍പ് ഈ വകുപ്പിലെ (1), (2) പ്രകാരം കൊടുക്കേണ്ട പണത്തിന്‍റെ തുകക ള്‍ സൂചിപ്പിക്കണം, കൂടാതെ പറഞ്ഞ പ്രസ്താവന ഫയല്‍ ചെയ്ത ദിവസത്തിനു ശേഷം പതിന്നാലു ദിവസത്തിനുള്ളി ല്‍ ആ തുക കമ്പനി
ലിക്വിഡേഷ
ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടില്‍ അടയ്ക്കണം.

[വ. 352 (5)]

കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടില്‍ അടച്ച ഏതെങ്കിലും പണത്തിനു അവകാശം ഉന്നയിക്കുന്ന ഏതെങ്കിലും വ്യക്തി, അത് ഈ വകുപ്പ് പ്രകാരമോ ഏതെങ്കിലും മുന്‍ കമ്പനി നിയമ വ്യവസ്ഥക ള്‍ പ്രകാരമോ ആകട്ടെ, പണം കിട്ടാന്‍ റജിസ്ട്രാര്‍ക്ക് അപേക്ഷിക്കുകയും, റജിസ്ട്രാര്‍, ഉന്നയിക്കുന്ന വ്യക്തിക്ക് അവകാശം ഉണ്ടെന്നു തൃപ്തിയായാ ല്‍ കൊടുക്കാനുള്ള തുക ആ വ്യക്തിക്ക് കൊടുക്കും:

അവകാശവാദം കിട്ടിയ ദിവസം മുത ല്‍ അറുപതു ദിവസത്തിനുള്ളി ല്‍ അത്തരം വ്യക്തിയുടെ അവകാശം റജിസ്ട്രാ ര്‍ തീര്‍പ്പാക്കും, വീഴ്ച വന്നാല്‍ റജിസ്ട്രാ ര്‍ റിജിയണ ല്‍ ഡയറക്ടര്‍ക്ക് അത്തരം വീഴ്ചക്ക് കാരണം നല്‍കി ഒരു റിപ്പോര്‍ട്ട് നല്‍കും.

[വ. 352 (6)]

ഈ വകുപ്പ് പ്രകാരം കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടി ല്‍ അടച്ച ഏതെങ്കിലും പണത്തിനു പതിനഞ്ചു വര്‍ഷത്തിനു ശേഷവും ആരും അവകാശപ്പെട്ടില്ലെങ്കില്‍, അത് കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ ജനറ ല്‍ റവന്യൂ അക്കൗണ്ടിലേക്ക് മാറ്റുകയും, അങ്ങനെ മാറ്റിയ ഏതെങ്കിലും പണത്തിനു ഒരു അവകാശം ഉ.വ.(6) പ്രകാരം നടത്താവുന്നതുമാണ്, അപ്പോള്‍ മാറ്റം നടത്താത്തപോലെ കൈകാര്യം ചെയ്യുകയും അവകാശം കൊടുക്കാനുള്ള ഏതെങ്കിലും ഉത്തരവ് റവന്യൂ തിരികെ നല്‍കാനുള്ള ഉത്തരവായി പരിഗണിക്കുകയും ചെയ്യും.

[വ. 352 (7)]

ഈ വകുപ്പ് പ്രകാരം കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌
ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടി ല്‍ അടയ്ക്കേണ്ടിയിരുന്ന ഏതെങ്കിലും പണം കരുതുന്ന ലിക്വിഡേറ്റ ര്‍ -

(a) അങ്ങനെ കരുതിയ തുകയ്ക്ക് പന്ത്രണ്ടു ശതമാനം വാര്‍ഷിക നിരക്കി ല്‍ പലിശയും, കൂടാതെ റജിസ്ട്രാ ര്‍ തീരുമാനിക്കുന്ന പിഴയും കൊടുക്കണം;

ഈ ഉപ വകുപ്പ് പ്രകാരം ലിക്വിഡേറ്റ ര്‍ കൊടുക്കേണ്ട പലിശത്തുക മുഴുവനായോ ഭാഗികമായോ ഉചിതമായ ഏതെങ്കിലും കേസി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് ഒഴിവാക്കാം.

(b) തന്‍റെ വീഴ്ച മൂലം വന്നുചേര്‍ന്ന ഏതെങ്കിലും ചിലവുക ള്‍ കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്; കൂടാതെ

(c)    ട്രിബ്യൂണല്‍ വഴി പിരിച്ചു വിടുമ്പോള്‍, ട്രിബ്യൂണല്‍ യുക്തവും നീതിപരവും എന്ന് പരിഗണിക്കുന്നപോലെ തന്‍റെ വേതനം മുഴുവനോ ഭാഗികമായോ തിരസ്കരിക്കപ്പെടാ ന്‍ ബാദ്ധ്യസ്ഥനാണ്, കൂടാതെ ട്രിബ്യൂണല്‍ വഴി തന്‍റെ ഓഫീസി ല്‍ നിന്നും നീക്കം ചെയ്യപ്പെടാനും.  

[വ. 352 (8)]

#CompaniesAct

No comments:

Post a Comment