Thursday, 26 February 2015

കമ്പനി നിയമം: അദ്ധ്യായം XX (IV) : ഒഫീഷ്യ ല്‍ ലിക്വിഡേറ്റേഴ്സ്


അദ്ധ്യായം ഇരുപത്

ഭാഗം IV

ഒഫീഷ്യ ല്‍ ലിക്വിഡേറ്റേഴ്സ്

 

ഒഫീഷ്യ ല്‍ ലിക്വിഡേറ്റ റുടെ നിയമനം

ഈ നിയമത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ട്രിബ്യൂണ ല്‍ വഴിയുള്ള കമ്പനികളുടെ പിരിച്ചു വിടലുമായി മാത്രം ബന്ധപ്പെട്ട്, കേന്ദ്ര ഗവര്‍ന്മേണ്ട് ഒഫീഷ്യ ല്‍ ലിക്വിഡേറ്റ റുടെ ചുമതലക ള്‍ നിര്‍വഹിക്കാ ന്‍ ആവശ്യമെന്നു അത് പരിഗണിക്കുന്ന വേണ്ടത്ര ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍, ജോയിന്റ്‌, ഡപ്യൂട്ടി, അഥവാ അസിസ്റ്റന്റ്‌ ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍ എന്നിവരെ നിയമിക്കും.

[വ. 359 (1)]

ഉ.വ.(1) പ്രകാരം നിയമിക്കപ്പെട്ട ലിക്വിഡേറ്റേഴ്സ് കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ മുഴുവന്‍ സമയ ഓഫീസര്‍മാ ര്‍ ആയിരിക്കും.

[വ. 359 (2)]

ഒഫീഷ്യ ല്‍, ജോയിന്റ്‌, ഡപ്യൂട്ടി, അസിസ്റ്റന്റ്‌ ലിക്വിഡേറ്റേഴ്സിന്‍റെ ശമ്പളവും മറ്റു അലവന്‍സുകളും കേന്ദ്ര ഗവര്‍ന്മേണ്ട് കൊടുക്കും.

[വ. 359 (3)]

അധികാരങ്ങളും ചുമതലകളും

ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍, കേന്ദ്ര ഗവര്‍ന്മേണ്ട് നിര്‍ദ്ദേശിക്കുന്ന അധികാരങ്ങള്‍ പ്രയോഗിക്കുകയും ചുമതലക ള്‍ നിര്‍വഹിക്കുകയും ചെയ്യും.

[വ. 360 (1)]

ഉ.വ.(1)-ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍-

(a) ഈ നിയമ വ്യവസ്ഥക ള്‍ പ്രകാരം ഒരു കമ്പനി ലിക്വിഡേറ്റ ര്‍ പ്രയോഗിക്കുന്ന എല്ലാ അഥവാ ഏതെങ്കിലും അധികാരങ്ങ ള്‍ പ്രയോഗിക്കും; കൂടാതെ

(b) ട്രിബ്യൂണലോ കേന്ദ്ര ഗവര്‍ന്മേണ്ടോ നിര്‍ദ്ദേശിച്ചാ ല്‍, പിരിച്ചു വിടല്‍ നടപടികളില്‍ ഉയര്‍ന്നു വരുന്ന കാര്യങ്ങളെപ്പറ്റി ചോദ്യങ്ങളും അന്വേഷണങ്ങളും നടത്തും.

[വ. 360 (2)]

ലിക്വിഡേഷന് ചുരുക്ക നടപടിക ള്‍

ഈ അദ്ധ്യായ പ്രകാരം പിരിച്ചു വിടേണ്ട കമ്പനി,-

(i)     ഗ്രന്ഥമൂല്യം ഒരുകോടി രൂപായി ല്‍ കവിയാത്ത ആസ്തികളുണ്ട്; കൂടാതെ

(ii)     നിര്‍ദ്ദേശിച്ച കമ്പനികളുടെ ശ്രേണി അഥവാ ശ്രേണികളി ല്‍ പെടുന്നു,  എങ്കില്‍,

കേന്ദ്ര ഗവര്‍ന്മേണ്ട്,  ഈ ഭാഗത്തില്‍ വ്യവസ്ഥ ചെയ്ത ചുരുക്ക നടപടികള്‍ വഴി അതിനെ പിരിച്ചു വിടാ ന്‍ ഉത്തരവാകാം.

[വ. 361 (1)]

ഉ.വ.(1) പ്രകാരമുള്ള ഒരു ഉത്തരവിടുമ്പോള്‍, കേന്ദ്ര ഗവര്‍ന്മേണ്ട്
ഒഫീഷ്യ
ല്‍ ലിക്വിഡേറ്റ റെ കമ്പനിയുടെ ലിക്വിഡേറ്റ റായി നിയമിക്കും.

[വ. 361 (2)]

കമ്പനിക്ക്‌ അവകാശമുള്ള അഥവാ അങ്ങനെ വ്യക്തമാകുന്ന എല്ലാ ആസ്തികളും സ്വത്തുക്കളും വ്യവഹാര അവകാശവാദങ്ങളും ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍, ഉടനടി തന്‍റെ കസ്റ്റഡിയിലും നിയന്ത്രണത്തിലും എടുക്കും.

[വ. 361 (3)]

തന്‍റെ നിയമനശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍, നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും, തന്‍റെ അഭിപ്രായത്തി ല്‍ കമ്പനിയുടെ പ്രോത്സാഹനം, രൂപീകരണം, അഥവാ കാര്യങ്ങളുടെ ഭരണം
എന്നിവയി
ല്‍ എന്തെങ്കിലും വഞ്ചന നടന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ള ഒരു റിപ്പോര്‍ട്ട് ഉള്‍പ്പെടെ കേന്ദ്ര ഗവര്‍ന്മേണ്ടിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

[വ. 361 (4)]

ഉ.വ.(4) പ്രകാരമുള്ള റിപ്പോര്‍ട്ട് സ്വീകരിച്ച്, കമ്പനിയുടെ പ്രോത്സാഹകരോ ഡയറക്ടര്‍മാരോ അഥവാ മറ്റേതെങ്കിലും ഓഫീസറോ എന്തെങ്കിലും വഞ്ചന നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഗവര്‍ന്മേണ്ടിന് ബോദ്ധ്യമായാല്‍, കമ്പനിയുടെ കാര്യങ്ങളിലേക്ക് കൂടുത ല്‍ അന്വേഷണവും വ്യക്തമാക്കിയ സമയത്തിനുള്ളില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അത് നിര്‍ദ്ദേശിക്കും.

[വ. 361 (5)]

ഉ.വ.(5) പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം, കേന്ദ്ര ഗവര്‍ന്മേണ്ട്, ഈ അദ്ധ്യായത്തിലെ ഭാഗം I അനുസരിച്ചോ ഈ ഭാഗത്തിലെ വ്യവസ്ഥ അനുസരിച്ചോ പിരിച്ചു വിട ല്‍ തുടരാ ന്‍ നിര്‍ദ്ദേശിക്കും.  

[വ. 361 (6)]

ആസ്തികളുടെ വില്‍പനയും കടം വീണ്ടെടുക്കലും

ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍ തന്‍റെ നിയമനത്തിന് ശേഷം  അറുപതു ദിവസത്തിനുള്ളില്‍ സ്ഥാവരമോ ജംഗമമോ ആയ എല്ലാ ആസ്തികളും പെട്ടെന്നു തന്നെ കൈയൊഴിയും.

[വ. 362 (1)]

ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍ തന്‍റെ നിയമനത്തിന് ശേഷം  മുപ്പതു  ദിവസത്തിനുള്ളില്‍ യഥാക്രമം കമ്പനിയുടെ കടക്കാരോടും അഥവാ കോണ്‍ട്രിബ്യൂട്ടറികളോടും കമ്പനിക്ക്‌ കൊടുക്കേണ്ട തുക മുപ്പതു  ദിവസത്തിനുള്ളില്‍ തന്‍റെ പക്ക ല്‍ നിക്ഷേപിക്കാ ന്‍  ആഹ്വാനം ചെയ്ത് ഒരു അറിയിപ്പ് നല്‍കും.

[വ. 362 (2)]

ഏതെങ്കിലും കടബാദ്ധ്യതയുള്ളവ ര്‍ ഉ.വ.(2) പ്രകാരം തുക നിക്ഷേപിച്ചില്ലെങ്കില്‍, കേന്ദ്ര ഗവര്‍ന്മേണ്ട്, ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍ അതിനു നല്‍കിയ ഒരു അപേക്ഷയി ല്‍ അതിനു യുക്തമെന്നു തോന്നുന്ന ഉത്തരവുകള്‍ പാസ്സാക്കും.

[വ. 362 (3)]

ഈ ഉപവകുപ്പ് പ്രകാരം വീണ്ടെടുത്ത തുക, ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍, വകുപ്പ് 349 –ലെ വ്യവസ്ഥക ള്‍ പ്രകാരം നിക്ഷേപിക്കണം.

[വ. 362 (4)]

ഉത്തമര്‍ണരുടെ അവകാശങ്ങളി ല്‍ തീര്‍പ്പ്‌

ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍ തന്‍റെ നിയമനത്തിന് ശേഷം  മുപ്പതു  ദിവസത്തിനുള്ളില്‍ കമ്പനിയുടെ ഉത്തമര്‍ണരോട് നിര്‍ദ്ദേശിച്ച വിധത്തി ല്‍ അവരുടെ അവകാശവാദങ്ങള്‍ അത്തരം ആഹ്വാനത്തിന് ശേഷം മുപ്പതു  ദിവസത്തിനുള്ളില്‍ തെളിയിക്കാ ന്‍ ആഹ്വാനം ചെയ്യും.

[വ. 363 (1)]

ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍  ഉത്തമര്‍ണരുടെ അവകാശവാദങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കും, കൂടാതെ അവകാശവാദങ്ങള്‍ സ്വീകരിച്ചതിനും നിരാകരിച്ചതിനും എഴുതി രേഖപ്പെടുത്തിയ കാരണങ്ങ ള്‍ സഹിതം ഓരോ ഉത്തമര്‍ണനേയും അറിയിക്കും.

[വ. 363 (2)]

ഉത്തമര്‍ണരുടെ അപ്പീ ല്‍

വകുപ്പ് 363 പ്രകാരമുള്ള ഒഫീഷ്യ ല്‍ ലിക്വിഡേറ്റ റുടെ തീരുമാനത്തില്‍ പീഡിതനായ ഏതെങ്കിലും ഉത്തമര്‍ണന് അത്തരം തീരുമാനത്തിന് ശേഷം മുപ്പതു ദിവസത്തിനുള്ളില്‍ കേന്ദ്ര ഗവര്‍ന്മേണ്ട് മുന്‍പാകെ അപ്പീ ല്‍
ഫയ
ല്‍ ചെയ്യാം.

[വ. 364 (1)]

കേന്ദ്ര ഗവര്‍ന്മേണ്ട്, ഒഫീഷ്യ ല്‍ ലിക്വിഡേറ്റ റുടെ റിപ്പോര്‍ട്ട് വിളിപ്പിച്ച ശേഷം അപ്പീല്‍ തള്ളുകയോ ഒഫീഷ്യ ല്‍ ലിക്വിഡേറ്റ റുടെ തീരുമാനം വ്യത്യാസപ്പെടുത്തുകയോ ചെയ്യും.

[വ. 364 (2)]

അവകാശം സ്വീകരിച്ച ഉത്തമര്‍ണര്‍ക്ക് ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍ പണം കൊടുക്കും.

[വ. 364 (3)]

കേന്ദ്ര ഗവര്‍ന്മേണ്ട്, അവകാശങ്ങളുടെ തീര്‍പ്പിന്‍റെ ഏതവസരത്തിലും, ആവശ്യമെന്നു പരിഗണിച്ചാല്‍, വേണ്ട ഉത്തരവുകള്‍ക്ക് ട്രിബ്യൂണലിന് കാര്യം റഫര്‍ ചെയ്യും.

[വ. 364 (4)]

കമ്പനി പിരിയുന്ന ഉത്തരവ്

ഒഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍, കമ്പനി പിരിച്ചു വിട്ടു എന്ന് തൃപ്തിയായാ ല്‍, അവസാന റിപ്പോര്‍ട്ട് സമര്‍പ്പിക്കും-

(i)     കേന്ദ്ര ഗവര്‍ന്മേണ്ടിന്, വകുപ്പ് 364 (4) പ്രകാരം ട്രിബ്യൂണലിന് റഫറന്‍സ് ഒന്നും നടത്തിയില്ലെങ്കി ല്‍; കൂടാതെ

(ii)     മറ്റു കേസുകളില്‍ കേന്ദ്ര ഗവര്‍ന്മേണ്ടിനും ട്രിബ്യൂണലിനും.

[വ. 365 (1)]

 

കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണ ല്‍, റിപ്പോര്‍ട്ട് സ്വീകരിച്ച ശേഷം കമ്പനി പിരിഞ്ഞതായി ഉത്തരവിടും.

[വ. 365 (2)]

ഉ.വ. (2) പ്രകാരം ഉത്തരവ് ഇടുമ്പോള്‍, റജിസ്ട്രാര്‍ കമ്പനികളുടെ റജിസ്റ്ററില്‍ നിന്നും കമ്പനിയുടെ പേര് വെട്ടുകയും അതിനായി ഒരു വിജ്ഞാപനം  പ്രസിദ്ധീകരിക്കുകയും ചെയ്യും.

[വ. 365 (3)]

അദ്ധ്യായം ഇരുപത് ഭാഗം IV സമാപ്തം

ഇതോടെ അദ്ധ്യായം ഇരുപത് സമാപ്തം   

#CompaniesAct

No comments:

Post a Comment