ട്രിബ്യൂണല്‍
വഴി പിരിച്ചു വിടുന്നതിന്‍റെ തുടക്കം
ട്രിബ്യൂണ ല്‍
വഴി ഒരു കമ്പനി പിരിച്ചു വിടാനുള്ള ഒരു ഹര്‍ജി അവതരിപ്പിക്കുന്നതിനു മുന്‍പായി
കമ്പനി സ്വമേധയാ പിരിച്ചു വിടാന്‍ ഒരു പ്രമേയം പാസ്സാക്കിയിട്ടുണ്ടെങ്കില്‍,
പ്രമേയം പാസ്സാക്കിയ സമയത്ത് കമ്പനിയുടെ പിരിച്ചു വിടല്‍ തുടങ്ങിയതായി
പരിഗണിക്കും, കൂടാതെ വഞ്ചനയ്ക്കോ തെറ്റായതിനോ തെളിവിന്മേ ല്‍ മറ്റു വിധത്തി ല്‍ നിര്‍ദ്ദേശിക്കുന്നത്
യുക്തമെന്നു ട്രിബ്യൂണലിന് തോന്നിയില്ലെങ്കി ല്‍, സ്വമേധയാ പിരിച്ചു
വിടുന്നതില്‍ എടുത്ത എല്ലാ നടപടികളും സാധുതയോടെ എടുത്തതായി പരിഗണിക്കും.
[വ. 357 (1)]
മറ്റെല്ലാ കേസിലും ട്രിബ്യൂണ ല്‍ വഴി ഒരു കമ്പനി പിരിച്ചു വിടുന്നത് പിരിച്ചു
വിടാനുള്ള ഹര്‍ജി അവതരിപ്പിക്കുന്ന സമയത്ത് തുടങ്ങിയതായി പരിഗണിക്കും.
[വ. 357 (2)]
#CompaniesAct
No comments:
Post a Comment