Sunday, 22 February 2015

കമ്പനി നിയമം: വകുപ്പ് 342: കൃത്യവിലോപികളായ ഓഫീസര്‍മാര്‍ക്കും അംഗങ്ങള്‍ക്കും പ്രോസിക്യൂഷ ന്‍


കൃത്യവിലോപികളായ ഓഫീസര്‍മാര്‍ക്കും അംഗങ്ങള്‍ക്കും പ്രോസിക്യൂഷ ന്‍

കമ്പനിയുടെ ഒരു ഓഫീസര്‍, അഥവാ ഏതെങ്കിലും അംഗം ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തി കമ്പനിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റകൃത്യത്തിനു അപരാധിയാണെന്ന് ട്രിബ്യൂണല്‍ വഴിയുള്ള ഒരു പിരിച്ചു വിടലിന്‍റെ ഇടയി ല്‍ ട്രിബ്യൂണലിന് വ്യക്തമായാ ല്‍, ട്രിബ്യൂണല്‍, ഒന്നുകില്‍ പിരിച്ചു വിടലി ല്‍ താല്‍പര്യമുള്ള ഏതെങ്കിലും വ്യക്തിയുടെ അപേക്ഷയി ല്‍ അല്ലെങ്കി ല്‍ തന്നെത്താനെ അപരാധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലിക്വിഡേറ്റ റോട് നിര്‍ദ്ദേശിക്കും അഥവാ റജിസ്ട്രാര്‍ക്ക് കാര്യം റഫര്‍ ചെയ്യും.

[വ. 342 (1)]

കമ്പനിയുടെ ഒരു ഓഫീസര്‍, അഥവാ ഏതെങ്കിലും അംഗം ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തി ഈ നിയമപ്രകാരം കമ്പനിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റകൃത്യത്തിനു അപരാധിയാണെന്ന് ഒരു സ്വമേധയാ പിരിച്ചു വിടലിന്‍റെ ഇടയി ല്‍ കമ്പനി ലിക്വിഡേറ്റ ര്‍ക്ക് വ്യക്തമായാല്‍, അദ്ദേഹം ഉടനടി റജിസ്ട്രാര്‍ക്ക് കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും, റജിസ്ട്രാര്‍ക്ക് വേണ്ട വിവരങ്ങള്‍ സമര്‍പ്പിക്കുകയും റജിസ്ട്രാര്‍ ആവശ്യപ്പെടുന്ന പ്രസ്തുത കാര്യവുമായി ബന്ധപ്പെട്ട് കമ്പനി ലിക്വിഡേറ്റ റുടെ കൈവശം അഥവാ നിയന്ത്രണത്തിലുള്ള വിവരങ്ങളോ ബുക്കുകളും പേപ്പറുകളുമോ അത്തരം ഏതെങ്കിലും ബുക്കുകളും പേപ്പറുകളും പകര്‍പ്പ് എടുക്കാനും പരിശോധിക്കാനും അഭിഗമ്യതയും സൌകര്യങ്ങളും നല്‍കുകയും ചെയ്യും.

[വ. 342 (2)]

ഉ.വ.(2) പ്രകാരം ഏതെങ്കിലും റിപ്പോര്‍ട്ട് റജിസ്ട്രാര്‍ക്ക് നല്‍കിയിട്ടുള്ളപ്പോള്‍,-

(a) അദ്ദേഹത്തിനു യുക്തമെന്നു തോന്നിയാല്‍, അദ്ദേഹം നിര്‍ദ്ദേശിച്ച ഏതെങ്കിലും വ്യക്തി വഴി കമ്പനിയുടെ കാര്യങ്ങളിലേക്ക് കൂടുതല്‍ അന്വേഷണം നടത്തുന്നതിനും അത്തരം വ്യക്തിക്ക് ഈ നിയമപ്രകാരം വ്യവസ്ഥ ചെയ്യുന്ന അന്വേഷണാധികാരങ്ങ ള്‍ അനുവദിക്കാനും അദ്ദേഹം ഒരു ഉത്തരവിനായി കേന്ദ്ര ഗവര്‍ന്മേണ്ടിനോട് അപേക്ഷിക്കും;

(b) ഒരു പ്രോസിക്യൂഷന്‍ സ്ഥാപിക്കേണ്ട ഒന്നാണ് കേസെന്ന് അദ്ദേഹം പരിഗണിച്ചാല്‍ അദ്ദേഹം കേന്ദ്ര ഗവര്‍ന്മേണ്ടിന് കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ആ ഗവര്‍ന്മേണ്ട് അതിനു യുക്തമെന്നു തോന്നുന്ന തരം നിയമോപദേശം സ്വീകരിച്ച ശേഷം  പ്രോസിക്യൂഷന്‍ സ്ഥാപിക്കാ ന്‍ റജിസ്ട്രാറോട് നിര്‍ദ്ദേശിക്കും:

എന്നാല്‍, ആരോപിതനായ വ്യക്തിക്ക് ഒരു പ്രസ്താവന എഴുതി നല്‍കാനും അതി ല്‍ കേള്‍വിക്കും ന്യായമായ ഒരു അവസരം ആദ്യമേ നല്‍കാതെ ഈ ഉപവകുപ്പ് പ്രകാരം റജിസ്ട്രാ ര്‍ ഒരു റിപ്പോര്‍ട്ടും നല്‍കില്ല.

[വ. 342 (3)]

കമ്പനിയുടെ ഒരു ഓഫീസര്‍, അഥവാ ഏതെങ്കിലും അംഗം ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തി മുന്‍പറഞ്ഞപോലെ അപരാധിയാണെന്ന് ഒരു സ്വമേധയാ പിരിച്ചു വിടലിന്‍റെ ഇടയി ല്‍ ട്രിബ്യൂണലിന്
വ്യക്തമായാ
ല്‍, ഉ.വ.(2) പ്രകാരം കമ്പനി ലിക്വിഡേറ്റ ര്‍ റജിസ്ട്രാ ര്‍ക്ക് കാര്യവുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെങ്കില്‍,  പിരിച്ചു വിടലി ല്‍ താല്‍പര്യമുള്ള ഏതെങ്കിലും വ്യക്തിയുടെ അപേക്ഷയി ല്‍ അല്ലെങ്കി ല്‍ തന്നെത്താനെ അത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാ ന്‍ ട്രിബ്യൂണ ല്‍ കമ്പനി ലിക്വിഡേറ്റ റോട് നിര്‍ദ്ദേശിക്കാം, കൂടാതെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയാ ല്‍, ഉ.വ.(2) അനുസരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ അതേപോലെ ഈ വകുപ്പിലെ വ്യവസ്ഥകള്‍ ബാധകമാകും.

[വ. 342 (4)]

ഈ വകുപ്പ് പ്രകാരം ഏതെങ്കിലും പ്രോസിക്യൂഷ ന്‍ സ്ഥാപിക്കുമ്പോള്‍, പ്രോസിക്യൂഷ ന് അയാളെക്കൊണ്ട് ന്യായമായ വിധത്തി ല്‍ നല്‍കാ ന്‍ കഴിയുന്ന എല്ലാ സഹായവും നല്‍കുന്നത് ലിക്വിഡേറ്റ റുടെയും കമ്പനിയുടെ ഒരു ഓഫീസറും ഏജന്റുമായ അഥവാ ആയിരുന്ന ഓരോ വ്യക്തിയുടെയും ചുമതലയാണ്.

വിശദീകരണം: ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഒരു കമ്പനിയുമായി ബന്ധപ്പെട്ട് “എജെന്റ്” എന്ന സംജ്ഞയി ല്‍, കമ്പനിയുടെ ഏതെങ്കിലും ബാങ്കറും നിയമ ഉപദേശകനും കമ്പനി ആഡിറ്ററായി തൊഴില്‍ നല്‍കിയ ഏതെങ്കിലും വ്യക്തിയും ഉള്‍പ്പെടും.

[വ. 342 (5)]

ഉ.വ.(5) ആവശ്യപ്പെടുന്ന സഹായം നല്‍കുന്നതി ല്‍ ഒരു വ്യക്തി വീഴ്ച വരുത്തുകയോ അവഗണിക്കുകയോ ചെയ്‌താ ല്‍ അയാ ള്‍ ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴ നല്‍കാ ന്‍ ബാദ്ധ്യസ്ഥനാണ്.

[വ. 342 (6)]

#CompaniesAct   

No comments:

Post a Comment