Friday, 6 February 2015

കമ്പനി നിയമം: വകുപ്പ് 286: ഡയറക്ടര്‍മാരുടെയും മാനേജര്‍മാരുടെയും കടപ്പാടുക ള്‍


ഡയറക്ടര്‍മാരുടെയും മാനേജര്‍മാരുടെയും കടപ്പാടുക ള്‍

ഒരു ക്ലിപ്ത ബാദ്ധ്യത കമ്പനിയുടെ കാര്യത്തില്‍, ഈ നിയമപ്രകാരം ബാധ്യതയ്ക്ക് പരിധി ഇല്ലാത്ത ഒരു ഡയറക്ട ര്‍ അഥവാ മാനേജ ര്‍ ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തിക്ക് ഒരു സാധാരണ അംഗം എന്നതുപോലെ അയാള്‍ക്ക്‌ പങ്കുചേര്‍ക്കാ ന്‍ ബാദ്ധ്യതയുള്ളതിലുപരിയായി പിരിച്ചുവിട ല്‍ തുടങ്ങുമ്പോ ള്‍ അയാ ള്‍ ഒരു ബാദ്ധ്യതാപരിധി ഇല്ലാത്ത കമ്പനിയുടെ ഒരു അംഗമെന്നതുപോലെ കൂടുതലായി ഒരു
പങ്കുചേര്‍ക്കാ
ന്‍ ബാദ്ധ്യതയുണ്ട്: എന്നാല്‍,

a)      ഒരു ഡയറക്ടര്‍ അഥവാ മാനേജ ര്‍  ആയിരുന്ന ഒരു വ്യക്തി പിരിച്ചു വിടല്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ ഒരു വര്‍ഷമോ അതിലധികമോ മു ന്‍പായി ഓഫിസ് കൈക്കൊള്ളുന്നത് അവസാനിപ്പിച്ചെങ്കില്‍ അത്തരം കൂടുത ല്‍ പങ്കു ചേര്‍ക്കാ ന്‍ ബാദ്ധ്യതയില്ല;

b)      ഒരു ഡയറക്ടര്‍ അഥവാ മാനേജ ര്‍  ആയിരുന്ന ഒരു വ്യക്തി, അയാള്‍ ഓഫിസ് കൈക്കൊള്ളുന്നത് അവസാനിപ്പിച്ച ശേഷം കമ്പനി കരാറില്‍ ഏര്‍പ്പെട്ട ഏതെങ്കിലും കടത്തിനോ ബാദ്ധ്യതയ്ക്കോ അത്തരം കൂടുത ല്‍ പങ്കു ചേര്‍ക്കാ ന്‍ ബാദ്ധ്യതയില്ല;

c)       കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിന് വിധേയമായി, കമ്പനിയുടെ കടങ്ങളും ബാദ്ധ്യതകളും കൂടാതെ പിരിച്ചു വിടലിന്‍റെ ചെല്ലും ചിലവും തൃപ്തി വരുത്താനും പ്രസ്തുത പങ്കു ചേര്‍ക്ക ല്‍ ആവശ്യമെന്നു ട്രിബ്യൂണല്‍ പരിഗണിച്ചാലല്ലാതെ ഒരു ഡയറക്ട ര്‍ അഥവാ മാനേജ ര്‍ക്ക് അത്തരം കൂടുത ല്‍ പങ്കു ചേര്‍ക്കാ ന്‍ ബാദ്ധ്യതയില്ല.

[വ. 286]

#CompaniesAct     

No comments:

Post a Comment