Saturday, 7 February 2015

കമ്പനി നിയമം: കമ്പനി ലിക്വിഡേറ്റ റുടെ കണക്കുകളുടെ ആഡിറ്റ്


കമ്പനി ലിക്വിഡേറ്റ റുടെ കണക്കുകളുടെ ആഡിറ്റ്

കമ്പനി ലിക്വിഡേറ്റ ര്‍ ഉചിതമായ നിയതമായ കണക്കു ബുക്കുക ള്‍ നിലനിര്‍ത്തണം, നിര്‍ദ്ദേശിച്ച തരം ഫോമിലും വിധത്തിലും അദ്ദേഹം നടത്തിയ വരവുകളുടെയും ചിലവുകളുടെയും കണക്കുക ള്‍ ഉള്‍പ്പെടെ.

[വ. 294 (1)]

കമ്പനി ലിക്വിഡേറ്റ ര്‍ അദ്ദേഹത്തിന്‍റെ ഓഫിസ് കാലാവധിയി ല്‍ നിര്‍ദ്ദേശിച്ച തരം സമയങ്ങളി ല്‍ ഓരോ വര്‍ഷവും രണ്ടുതവണയി ല്‍ കുറയാതെ കമ്പനി ലിക്വിഡേറ്റ ര്‍ എന്ന നിലയിലുള്ള വരവുകളുടെയും ചിലവുകളുടെയും ഒരു കണക്ക് നിര്‍ദ്ദേശിച്ച ഫോമി ല്‍ ഇരട്ടയായി ട്രിബ്യൂണലിന് സമര്‍പ്പിക്കണം, നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും പരിശോധിച്ചതായി ഒരു പ്രഖ്യാപനത്തോടൊപ്പം.

[വ. 294 (2)]

ട്രിബ്യൂണല്‍ അതിനു യുക്തമെന്നു തോന്നുന്ന വിധത്തി ല്‍ കണക്കുക ള്‍ ആഡിറ്റ് ചെയ്യാ ന്‍ ഏര്‍പ്പാടാക്കും, കൂടാതെ ആഡിറ്റിനുവേണ്ടി ട്രിബ്യൂണല്‍ ആവശ്യപ്പെടുന്ന തരം വൌച്ചറുകളും വിവരവും കമ്പനി ലിക്വിഡേറ്റ ര്‍ ട്രിബ്യൂണലിന് സമര്‍പ്പിക്കണം, കൂടാതെ ട്രിബ്യൂണല്‍ ഏതു സമയത്തും കമ്പനി ലിക്വിഡേറ്റ ര്‍ സൂക്ഷിച്ച ഏതെങ്കിലും കണക്കു ബുക്കുക ള്‍ ഹാജരാക്കാനോ പരിശോധിക്കാനോ ആവശ്യപ്പെടും.

[വ. 294 (3)]

കമ്പനിയുടെ കണക്കുകള്‍ ആഡിറ്റ് ചെയ്ത ശേഷം അതി ല്‍ ഒരു പകര്‍പ്പ് കമ്പനി ലിക്വിഡേറ്റ ര്‍ ട്രിബ്യൂണലിന് ഫയ ല്‍ ചെയ്യുകയും മറ്റേ പകര്‍പ്പ് റജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും,  അത് ഏതെങ്കിലും ഉത്തമര്‍ണനോ  കോണ്‍ട്രിബ്യൂട്ടറിക്കോ താല്‍പര്യമുള്ള വ്യക്തിക്കോ പരിശോധിക്കാ ന്‍ തുറക്കപ്പെടും.

[വ. 294 (4)]

ഉ.വ.(4) പറഞ്ഞ ഒരു കണക്ക് ഒരു ഗവര്‍ന്മേണ്ട് കമ്പനിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ കമ്പനി ലിക്വിഡേറ്റ ര്‍ ഓരോ പകര്‍പ്പ് അയയ്ക്കും-

(a) കേന്ദ്ര ഗവര്‍ന്മേണ്ടിന്, ആ ഗവര്‍ന്മേണ്ട്, ഗവര്‍ന്മേണ്ട് കമ്പനിയുടെ ഒരു അംഗമാണെങ്കി ല്‍; അഥവാ

(b) ഏതെങ്കിലും സ്റ്റേറ്റ് ഗവര്‍ന്മേണ്ടിന്, ആ ഗവര്‍ന്മേണ്ട്, ഗവര്‍ന്മേണ്ട് കമ്പനിയുടെ ഒരു അംഗമാണെങ്കി ല്‍; അഥവാ

(c) കേന്ദ്ര ഗവര്‍ന്മേണ്ടിനും ഏതെങ്കിലും സ്റ്റേറ്റ് ഗവര്‍ന്മേണ്ടിനും, രണ്ടു ഗവര്‍ന്മേണ്ടുകളും ഗവര്‍ന്മേണ്ട് കമ്പനിയുടെ അംഗങ്ങളാണെങ്കി ല്‍.

[വ. 294 (5)]

കമ്പനി ലിക്വിഡേറ്റ ര്‍ കണക്കുകളുടെ ആഡിറ്റിനു ശേഷം അതോ അതിന്‍റെ ഒരു ചുരുക്കമോ അച്ചടിക്കാന്‍ ഏര്‍പ്പാടാക്കുകയും കണക്കുകളുടെ അഥവാ ചുരുക്കത്തിന്‍റെ ഒരു അച്ചടിച്ച ഒരു പകര്‍പ്പ് ഓരോ ഉത്തമര്‍ണനും ഓരോ കോണ്‍ട്രിബ്യൂട്ടറിക്കും തപാലി ല്‍ അയയ്ക്കും:

ട്രിബ്യൂണല്‍ അതിനു യുക്തമെന്നു പരിഗണിക്കുന്ന ഏതെങ്കിലും  
കേസി
ല്‍ ഈ ഉപവകുപ്പിന്‍റെ വ്യവസ്ഥക ള്‍ പാലിക്കുന്നതില്‍ നിന്നും ഒഴിവാക്കും.

[വ. 294 (6)]

#CompaniesAct

No comments:

Post a Comment