ട്രിബ്യൂണല്‍
വഴി കമ്പനി പിരിയുമ്പോ ള്‍
ഒരു കമ്പനിയുടെ കാര്യങ്ങള്‍ പൂര്‍ണമായി അവസാനിച്ച ശേഷം കമ്പനി ലിക്വിഡേറ്റ ര്‍ അത്തരം കമ്പനിയുടെ പിരിച്ചു
വിടലിന് ട്രിബ്യൂണലിന് ഒരു അപേക്ഷ നല്‍കും.
[വ. 302 (1)]
ഉ.വ.(1) പ്രകാരം കമ്പനി ലിക്വിഡേറ്റ ര്‍ ഫയ ല്‍ ചെയ്ത ഒരു അപേക്ഷയിലോ, കമ്പനി പിരിക്കുന്നതിനുള്ള
ഒരു ഉത്തരവ് നല്‍കണമെന്ന് കേസിന്‍റെ സാഹചര്യങ്ങളി ല്‍ നീതിയും യുക്തവുമെന്നു
ട്രിബ്യൂണലിന് അഭിപ്രായമുള്ളപ്പോഴോ, ട്രിബ്യൂണ ല്‍, ഉത്തരവിന്‍റെ ദിവസം മുത ല്‍ കമ്പനി പിരിയുന്നെന്ന് ഒരു
ഉത്തരവിടുകയും കമ്പനി അങ്ങനെ പിരിയുകയും ചെയ്യും.
[വ. 302 (2)]
ഉത്തരവിന്‍റെ ദിവസം മുത ല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍ ഉത്തരവിന്‍റെ ഒരു പകര്‍പ്പ് കമ്പനി
ലിക്വിഡേറ്റ ര്‍
റജിസ്ട്രാര്‍ക്ക് അയയ്ച്ചുകൊടുക്കുകയും അദ്ദേഹം കമ്പനിയുമായി ബന്ധപ്പെട്ട
റജിസ്റ്ററില്‍ കമ്പനി പിരിയുന്നതിന് ഒരു മിനിറ്റ് രേഖപ്പെടുത്തുകയും ചെയ്യും.
[വ. 302 (3)]
ഉ.വ.(3) വ്യക്തമാക്കിയ കാലത്തിനുള്ളില്‍ ഉത്തരവിന്‍റെ ഒരു പകര്‍പ്പ്
അയയ്ക്കുന്നതില്‍ കമ്പനി ലിക്വിഡേറ്റ ര്‍ ഒരു വീഴ്ച വരുത്തിയാല്‍, കമ്പനി ലിക്വിഡേറ്റ ര്‍ വീഴ്ച തുടരുന്ന ഓരോ ദിവസവും
അയ്യായിരം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 302 (4)]
നിയമം
തുടങ്ങുന്നതിനു മുന്‍പുള്ള ഉത്തരവുകളിലെ അപ്പീലുക ള്‍
ഈ നിയമം തുടങ്ങുന്നതിന് തൊട്ടു മുന്‍പ് ഒരു കമ്പനിയുടെ പിരിച്ചു വിടലിനുള്ള
ഏതെങ്കിലും നടപടികളില്‍ ഏതെങ്കിലും കോടതി നല്‍കിയ ഏതെങ്കിലും ഉത്തരവിന്‍റെ പ്രവര്‍ത്തനത്തിനോ
നടപ്പാക്കലിനോ ഈ അദ്ധ്യായത്തിലുള്ള ഒന്നും ബാധകമല്ല, കൂടാതെ അത്തരം
ഉത്തരവിനെതിരെയുള്ള ഒരു അപ്പീല്‍ അങ്ങനെ തുടങ്ങുന്നതിനു മുന്‍പ് അത്തരം അപ്പീലുകള്‍
കേള്‍വിക്ക് യോഗ്യതയുള്ള അതോറിറ്റി മുന്‍പാകെ ഫയല്‍ ചെയ്യണം.
[വ. 303]
അദ്ധ്യായം ഇരുപത് ഭാഗം I സമാപ്തം
#CompaniesAct
No comments:
Post a Comment