Sunday, 22 February 2015

കമ്പനി നിയമം: വകുപ്പ് 340: കൃത്യവിലോപികളായ ഡയറക്ടര്‍മാരും ട്രിബ്യൂണലിന്‍റെ അധികാരവും


കൃത്യവിലോപികളായ ഡയറക്ടര്‍മാരും ട്രിബ്യൂണലിന്‍റെ അധികാരവും

ഒരു കമ്പനി പിരിച്ചു വിടുന്നതിനിടയി ല്‍ കമ്പനിയുടെ പ്രോത്സാഹനത്തിലോ രൂപീകരണത്തിലോ ഭാഗഭാക്കായിരുന്ന ഏതെങ്കിലും വ്യക്തി അഥവാ കമ്പനിയുടെ ഒരു ഡയറക്ട ര്‍, മാനേജര്‍, കമ്പനി ലിക്വിഡേറ്റ ര്‍, അഥവാ ഓഫീസ ര്‍ ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തി-

(a)    കമ്പനിയുടെ ഏതെങ്കിലും പണം അഥവാ വസ്തുവകക ള്‍ ദുരുപയോഗം ചെയ്തു, അഥവാ തടഞ്ഞുവെച്ചു, ബാദ്ധ്യതപ്പെടുത്തി അഥവാ ഉത്തരവാദിയായി, അഥവാ

(b)   കമ്പനിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും മിസ്‌ഫീസന്‍സ് അഥവാ വിശ്വാസലംഘനത്തിന്‌ അപരാധിയായി,

ട്രിബ്യൂണല്‍, ഓഫീഷ്യ ല്‍ ലിക്വിഡേറ്റ റുടെ അഥവാ കമ്പനി ലിക്വിഡേറ്റ റുടെ അഥവാ ഏതെങ്കിലും ഉത്തമര്‍ണന്‍റെ അഥവാ കോണ്‍ട്രിബ്യൂട്ടറിയുടെ, ഉ.വ.(2) അതിനായി വ്യക്തമാക്കിയ കാലത്തിനുള്ളിലുള്ള അപേക്ഷയി ല്‍, മുന്‍പറഞ്ഞ വ്യക്തി, ഡയറക്ടര്‍, മാനേജര്‍, കമ്പനി ലിക്വിഡേറ്റ ര്‍, അഥവാ ഓഫീസര്‍ എന്നിവരുടെ നടത്തിപ്പ് അന്വേഷിക്കുകയും, പണം അഥവാ വസ്തുവകകള്‍ അഥവാ അതിന്‍റെ ഏതെങ്കിലും ഭാഗം തിരികെ നല്‍കാനോ പൂര്‍വസ്ഥിതിയിലാക്കാനോ, ട്രിബ്യൂണല്‍ യുക്തവും നീതിപരവുമെന്ന് പരിഗണിക്കുന്ന നിരക്കില്‍ പലിശ സഹിതം, അഥവാ ട്രിബ്യൂണല്‍ യുക്തവും നീതിപരവുമെന്ന് പരിഗണിക്കുന്നപോലെ ദുരുപയോഗം, തടഞ്ഞുവെയ്ക്ക ല്‍, മിസ്‌ഫീസന്‍സ്, അഥവാ വിശ്വാസലംഘനത്തിന്‌ പരിഹാരമായി കമ്പനിയുടെ ആസ്തികളിലേക്ക് നിര്‍ദ്ദേശിച്ച തുക പങ്കുചേര്‍ക്കാ ന്‍, അയാളോട് ഉത്തരവിടും.

[വ. 340 (1)]

ഉ.വ.(1) പ്രകാരമുള്ള ഒരു അപേക്ഷ, പിരിച്ചു വിട ല്‍ ഉത്തരവിന്‍റെ ദിവസം അഥവാ പിരിച്ചു വിടലി ല്‍ കമ്പനി ലിക്വിഡേറ്റ റുടെ ആദ്യ നിയമനം അഥവാ യഥാക്രമം, ദുരുപയോഗം, തടഞ്ഞുവെയ്ക്ക ല്‍, മിസ്‌ഫീസന്‍സ്, അഥവാ വിശ്വാസലംഘനം ഇതി ല്‍ ഏതാണോ അവസാനം അതുമുതല്‍, അഞ്ചു വര്‍ഷത്തിനുള്ളി ല്‍ നടത്തണം.

[വ. 340 (2)]

ബന്ധപ്പെട്ട വ്യക്തി ക്രിമിനല്‍ ബാദ്ധ്യതയുള്ള ഒരു കാര്യമാണ് ചെയ്തതെങ്കിലും ഈ വകുപ്പ് ബാധകമാകും.

[വ. 340 (3)]

#CompaniesAct

No comments:

Post a Comment