ബുക്കുകളും
പേപ്പറുകളും കൈയൊഴിയുന്നത്
ഒരു കമ്പനിയുടെ കാര്യങ്ങള്‍ പൂര്‍ണമായി അവസാനിച്ച ശേഷം അത് പിരിയാനുള്ളപ്പോള്‍,
അതിന്‍റെയും കമ്പനി ലിക്വിഡേറ്റ റുടെയും ബുക്കുകളും പേപ്പറുകളും താഴെപ്പറയുന്നപോലെ
കൈയോഴിയാം:-
(a)
ട്രിബ്യൂണല്‍ വഴി പിരിച്ചു
വിടുമ്പോള്‍, ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍; കൂടാതെ
(b)
സ്വമേധയാ പിരിയുമ്പോള്‍, കമ്പനി
വിശേഷ പ്രമേയം വഴിയും ഉത്തമര്‍ണരുടെ മുന്‍കൂ ര്‍ അനുവാദത്തോടെയും നിര്‍ദ്ദേശിക്കുന്ന
വിധത്തില്‍.
[വ. 347 (1)]
കമ്പനി പിരിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞ ശേഷം അതി ല്‍ താല്പര്യം അവകാശപ്പെടുന്ന
ഏതെങ്കിലും വ്യക്തിക്ക് ഏതെങ്കിലും ബുക്കോ പേപ്പറോ ചെന്നെത്തുന്നില്ല എന്ന കാരണം
കൊണ്ട് ബുക്കുകളും പേപ്പറുകളും കസ്റ്റഡിയില്‍ വെയ്ക്കാ ന്‍ വിശ്വസിച്ചേല്‍പിച്ച
ഏതെങ്കിലും വ്യക്തിക്കോ കമ്പനി ലിക്വിഡേറ്റര്‍ക്കോ കമ്പനിക്കോ ഒരുത്തരവാദിത്വവും
വന്നുചേരില്ല.
[വ. 347 (2)]
കേന്ദ്ര ഗവര്‍ന്മേണ്ട് ചട്ടങ്ങ ള്‍ വഴി,-
(a) പിരിച്ചു
വിടപ്പെട്ട ഒരു കമ്പനിയുടെയും അതിന്‍റെ കമ്പനി ലിക്വിഡേറ്ററുടെയും ബുക്കുകളും
പേപ്പറുകളും നശിപ്പിക്കുന്നത് അതിന് ഉചിതമെന്ന് തോന്നുന്ന കാലത്തേക്ക് തടയും;
(b) കമ്പനിയുടെ
ഏതെങ്കിലും ഉത്തമര്‍ണനോ കോണ്‍ട്രിബ്യൂട്ടറിക്കോ കേന്ദ്ര ഗവര്‍ന്മേണ്ടിനു (a) -യില്‍
വ്യക്തമാക്കിയ കാര്യങ്ങള്‍ക്ക് നിവേദനങ്ങ ള്‍ നടത്താനും പ്രസ്തുത കാര്യത്തി ല്‍
കേന്ദ്ര ഗവര്‍ന്മേണ്ട് നടത്തിയ ഏതെങ്കിലും ഉത്തരവി ല്‍
ട്രിബ്യൂണലിന് അപ്പീ ല്‍ നല്‍കാനും സാദ്ധ്യമാക്കും.
[വ. 347 (3)]
ഉ.വ.(3) പ്രകാരം നല്‍കിയ ഒരു ഉത്തരവോ നിര്‍മിച്ച ഏതെങ്കിലും ചട്ടമോ
ലംഘിച്ചുകൊണ്ട് ഏതെങ്കിലും വ്യക്തി പ്രവര്‍ത്തിച്ചാ ല്‍ അയാ ള്‍ ആറുമാസം വരെ ജയില്‍വാസത്തിനും
അഥവാ അന്‍പതിനായിരം രൂപാ വരെ പിഴയും അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 347 (4)]
#CompaniesAct
No comments:
Post a Comment