തീരാത്ത
ലിക്വിഡേഷനുകളുടെ വിവരം
ഒരു കമ്പനിയുടെ പിരിച്ചു വിട ല്‍, അത് തുടങ്ങി ഒരു വര്‍ഷത്തിനകം
സമാപിച്ചില്ലെങ്കില്‍, കമ്പനി ലിക്വിഡേറ്റ ര്‍, കേന്ദ്ര ഗവര്‍ന്മേണ്ട് അദ്ദേഹത്തെ അങ്ങനെ
ചെയ്യുന്നതില്‍ നിന്നും മുഴുവനായോ ഭാഗികമായോ ഒഴിവാക്കിയില്ലെങ്കില്‍, വര്‍ഷം
കഴിഞ്ഞു രണ്ടു മാസത്തിനകവും പിന്നീട് പിരിച്ചു വിടല്‍ തീരുന്നത് വരെയും ഒരു വര്‍ഷത്തിലധികമാകാത്ത
ഇടവേളകളിലും അഥവാ നിര്‍ദ്ദേശിച്ച പോലെ കുറഞ്ഞ ഇടവേളകളിലും നിര്‍ദ്ദേശിച്ച തരം ഫോമി ല്‍ വേണ്ട വിവരങ്ങ ള്‍ അടങ്ങിയ ഒരു പ്രസ്താവന,
കമ്പനിയുടെ ആഡിറ്ററായി പ്രവര്‍ത്തിക്കാ ന്‍ യോഗ്യതയുള്ള ഒരു വ്യക്തി വേണ്ടപോലെ ആഡിറ്റ്
ചെയ്തത്, ലിക്വിഡേഷന്‍റെ നടപടികളെക്കുറിച്ചും സ്ഥിതിയെക്കുറിച്ചും,-
(a) ട്രിബ്യൂണല്‍
വഴി പിരിച്ചു വിടുമ്പോള്‍, ട്രിബ്യൂണലിനും; കൂടാതെ
(b) സ്വമേധയാ
പിരിയുമ്പോള്‍ റജിസ്ട്രാര്‍ക്കും:
ഫയല്‍ ചെയ്യണം.
എന്നാല്‍ വകുപ്പ് 294 –ലെ വ്യവസ്ഥക ള്‍ ബാധകമായ സ്ഥലങ്ങളി ല്‍ ഈ ഉപവകുപ്പില്‍ പറഞ്ഞ തരം
ആഡിറ്റ് ഒന്നും വേണ്ടി വരില്ല.
[വ. 348 (1)]
ഉ.വ.(1) (a) പ്രകാരം ട്രിബ്യൂണലിന് ഒരു പ്രസ്താവന ഫയല്‍ ചെയ്തിട്ടുള്ളപ്പോ ള്‍, അതോടൊപ്പം തന്നെ ഒരു പകര്‍പ്പ്
റജിസ്ട്രാര്‍ക്കും ഫയല്‍ ചെയ്യണം, കമ്പനിയുടെ മറ്റു രേഖകളോടൊപ്പം അദ്ദേഹം അത് സൂക്ഷിക്കും.
[വ. 348 (2)]
ഉ.വ.(1)-ല്‍ പറഞ്ഞ ഒരു പ്രസ്താവന ലിക്വിഡേഷനിലുള്ള ഒരു ഗവര്‍ന്മേണ്ട് കമ്പനിയുമായി
ബന്ധപ്പെട്ട് ആകുമ്പോ ള്‍,
കമ്പനി ലിക്വിഡേറ്റ ര്‍
ഒരു പകര്‍പ്പ് അയയ്ച്ചുകൊടുക്കണം,-
(a) കേന്ദ്ര ഗവര്‍ന്മേണ്ടിന്, ആ ഗവര്‍ന്മേണ്ട്, ഗവര്‍ന്മേണ്ട് കമ്പനിയിലെ
ഒരംഗമാണെങ്കില്‍;
(b) ഏതെങ്കിലും സംസ്ഥാന ഗവര്‍ന്മേണ്ടിന്, ആ ഗവര്‍ന്മേണ്ട്, ഗവര്‍ന്മേണ്ട് കമ്പനിയിലെ
ഒരംഗമാണെങ്കില്‍;
(c) കേന്ദ്ര ഗവര്‍ന്മേണ്ടിനും സംസ്ഥാന ഗവര്‍ന്മേണ്ടിനും, രണ്ടു ഗവര്‍ന്മേണ്ടുകളും
ഗവര്‍ന്മേണ്ട് കമ്പനിയിലെ അംഗങ്ങളാണെങ്കി ല്‍.
[വ. 348 (3)]
താന്‍ കമ്പനിയുടെ ഒരു ഉത്തമര്‍ണ ന്‍ അഥവാ കോണ്‍ട്രിബ്യൂട്ടറിയാണെന്ന് എഴുതി
വ്യക്തമാക്കുന്ന ഏതെങ്കിലും വ്യക്തിക്ക്, തന്നെത്താനെയോ അഥവാ അയാളുടെ ഏജെന്റ്
വഴിയോ യുക്തമായ എല്ലാ നേരത്തും നിര്‍ദ്ദേശിച്ച ഫീസ് അടച്ചു, ഉ.വ.(1) പറഞ്ഞ
പ്രസ്താവന പരിശോധിക്കാനും, അതിന്‍റെ ഒരു പകര്‍പ്പ് അഥവാ അതില്‍നിന്നും ഒരു കുറിപ്പ്
സ്വീകരിക്കാനും അവകാശം ഉണ്ട്.
[വ. 348 (4)]
വഞ്ചനാപരമായി താന്‍ ഒരു ഉത്തമര്‍ണ ന്‍ അഥവാ കോണ്‍ട്രിബ്യൂട്ടറിയാണെന്ന് ഉ.വ.(4) പ്രകാരം
വ്യക്തമാക്കുന്ന ഏതെങ്കിലും വ്യക്തി, ഇന്ത്യ ന്‍ പീന ല്‍ കോഡ്, വകുപ്പ് 182 പ്രകാരം ഒരു
കുറ്റത്തിന് അപരാധിയായി പരിഗണിക്കപ്പെടും, കൂടാതെ കമ്പനി ലിക്വിഡേറ്റ റുടെ അപേക്ഷയില്‍ ശിക്ഷിക്കപ്പെടും
[വ. 348 (5)]
ഈ വകുപ്പിലെ വ്യവസ്ഥകള്‍ ഒരു കമ്പനി ലിക്വിഡേറ്റ ര്‍ ലംഘിക്കുന്നെങ്കില്‍, കമ്പനി
ലിക്വിഡേറ്റ ര്‍
വീഴ്ച തുടരുന്ന ഓരോ ദിവസവും അയ്യായിരം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 348 (6)]
കമ്പനിയുടെ ആഡിറ്ററായി പ്രവര്‍ത്തിക്കാ ന്‍ യോഗ്യതയില്ലാത്ത ഒരു വ്യക്തി ഉ.വ.(1) പറഞ്ഞ ഒരു പ്രസ്താവന
ആഡിറ്റ് ചെയ്യാന്‍ ഒരു കമ്പനി ലിക്വിഡേറ്റ ര്‍ മനപൂര്‍വം വീഴ്ച വരുത്തിയാല്‍, കമ്പനി
ലിക്വിഡേറ്റ ര്‍
ആറുമാസം വരെ ജയില്‍വാസത്തിനും അഥവാ ഒരു ലക്ഷം രൂപാ വരെ പിഴയും അഥവാ രണ്ടും കൂടിയും
ശിക്ഷിക്കപ്പെടും.
[വ. 348 (7)]
#CompaniesAct
No comments:
Post a Comment