ബിസിനസ്
വഞ്ചനാപരമായി നടത്തിപ്പിന് ബാദ്ധ്യത
ഒരു കമ്പനി പിരിച്ചു വിടുന്നതിനിടയില്‍ കമ്പനിയുടെ ഏതെങ്കിലും ബിസിനസ്
കമ്പനിയുടെ ഉത്തമര്‍ണരെ അഥവാ മറ്റേതെങ്കിലും വ്യക്തികളെ വഞ്ചിക്കാനുള്ള
ഉദ്ദേശത്തോടെയാണ് അഥവാ ഏതെങ്കിലും വഞ്ചനാപരമായ ഉദ്ദേശത്തോടെയാണ് തുടര്‍ന്നിരുന്നതെന്ന്
വ്യക്തമായാല്‍, ട്രിബ്യൂണല്‍, ഓഫീഷ്യല്‍ ലിക്വിഡേറ്ററുടെ അഥവാ കമ്പനി
ലിക്വിഡേറ്ററുടെ അഥവാ കമ്പനിയുടെ ഏതെങ്കിലും ഉത്തമര്‍ണന്‍റെ അഥവാ കോണ്‍ട്രിബ്യൂട്ടറിയുടെ
അപേക്ഷയി ല്‍,
അങ്ങനെ ചെയ്യുന്നത് ഉചിതമെന്ന് അതിനു തോന്നുന്നുവെങ്കില്‍, കമ്പനിയുടെ ഒരു
ഡയറക്ടര്‍, മാനേജര്‍, അഥവാ ഓഫീസര്‍ അഥവാ മുന്‍പറഞ്ഞ വിധത്തി ല്‍ ബിസിനസ് തുടരുന്നതിന്
അറിഞ്ഞുകൊണ്ട് കക്ഷികളായ ഏതെങ്കിലും വ്യക്തികള്‍ ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന
പോലെ കമ്പനിയുടെ എല്ലാ അഥവാ ഏതെങ്കിലും കടങ്ങള്‍ക്കും മറ്റു ബാദ്ധ്യതകള്‍ക്കും
വ്യക്തിപരമായി ബാദ്ധ്യതയ്ക്ക് ഏതെങ്കിലും പരിധിയില്ലാതെ ഉത്തരവാദികളാണെന്ന്
പ്രഖ്യാപിക്കാം:
എന്നാല്‍ ഈ ഉപവകുപ്പ് പ്രകാരമുള്ള ഒരു അപേക്ഷ കേള്‍ക്കുമ്പോ ള്‍, യഥാക്രമം ഓഫീഷ്യ ല്‍ ലിക്വിഡേറ്റ ര്‍ അഥവാ കമ്പനി ലിക്വിഡേറ്റ ര്‍ തന്നെ തെളിവ് നല്‍കുകയോ
സാക്ഷികളെ വിളിക്കുകയോ ചെയ്യാം.
[വ. 339 (1)]
ട്രിബ്യൂണല്‍ അത്തരം ഏതെങ്കിലും പ്രഖ്യാപനം നടത്തുമ്പോ ള്‍, ആ പ്രഖ്യാപനത്തിന് പ്രയോജനം
നല്‍കുന്നതിന്‍റെ ആവശ്യത്തിന് വേണ്ടി ഉചിതമെന്ന് അതിനു തോന്നുന്ന തരം മറ്റു നിര്‍ദ്ദേശങ്ങളും
അത് നല്‍കാം, പ്രത്യേകിച്ച്-
(a) പ്രഖ്യാപനപ്രകാരമുള്ള
അത്തരം ഏതെങ്കിലും വ്യക്തിയുടെ ബാദ്ധ്യത, കമ്പനി അയാള്‍ക്ക് കൊടുക്കാനുള്ള
ഏതെങ്കിലും കടം അഥവാ കടപ്പാടില്‍ അഥവാ അയാള്‍ കൈക്കൊള്ളുന്ന അഥവാ അയാളില്‍
നിക്ഷിപ്തമായ, അഥവാ അയാള്‍ക്ക് വേണ്ടി ഏതെങ്കിലും വ്യക്തിയി ല്‍,
അഥവാ ബാദ്ധ്യതയുള്ള വ്യക്തിയില്‍ നിന്നും അഥവാ അയാള്‍ വഴി ഭരമേറ്റയാ ള്‍
എന്ന് അവകാശപ്പെടുന്ന ഏതെങ്കിലും വ്യക്തിയി ല്‍
അഥവാ അയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വ്യക്തിയി ല്‍,
കമ്പനിയുടെ ഏതെങ്കിലും ആസ്തികളി ല്‍
ഏതെങ്കിലും പണയത്തി ല്‍, അഥവാ ചാര്‍ജി ല്‍
അഥവാ പണയത്തിലോ ചാര്‍ജിലോ ഉള്ള
താല്‍പര്യത്തി ല്‍ ഒരു ചാര്‍ജ് ആക്കാ ന്‍, വ്യവസ്ഥ ചെയ്യും;
താല്‍പര്യത്തി ല്‍ ഒരു ചാര്‍ജ് ആക്കാ ന്‍, വ്യവസ്ഥ ചെയ്യും;
(b) ഈ
ഉപവകുപ്പ് പ്രകാരം ചുമത്തപ്പെട്ട ഏതെങ്കിലും ചാര്‍ജ് നടപ്പാക്കുന്നതിനുള്ള
ഉദ്ദേശത്തിന് ആവശ്യമായ മറ്റു ഉത്തരവുക ള്‍
ഇടും.
[വ. 339 (2)]
ഉ.വ.(1) പറഞ്ഞിരിക്കുന്ന തരം ഉദ്ദേശത്തിന് അഥവാ അവശ്യത്തിന് ഒരു കമ്പനിയുടെ
ഏതെങ്കിലും ബിസിനസ് തുടരുന്നെങ്കില്‍, മുന്‍പറഞ്ഞ വിധത്തില്‍ ബിസിനസ് തുടരാ ന്‍ അറിഞ്ഞുകൊണ്ട് ഒരു കക്ഷിയായ
ഓരോ വ്യക്തിയും വകുപ്പ് 447 പ്രകാരം നടപടിക്കു വിധേയനാകും.
[വ. 339 (3)]
പ്രഖ്യാപനം നടത്താന്‍ പോകുന്ന സാഹചര്യത്തിലെ കാര്യങ്ങള്‍ക്ക് വേണ്ടി
നിലവിലുള്ള മറ്റേതു നിയമത്തിലും ബന്ധപ്പെട്ട വ്യക്തി ശിക്ഷാര്‍ഹനാണെന്നത് കണക്കാക്കാതെ ഈ വകുപ്പ്
ബാധകമാകും.
[വ. 339 (4)]
വിശദീകരണം.- ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി,-
(a) “ഭരമേറ്റയാ ള്‍”
എന്ന സംജ്ഞ, ഏതു വ്യക്തിക്ക് അഥവാ ആര്‍ക്കുവേണ്ടി, ബാധ്യതയുള്ള വ്യക്തിയുടെ നിര്‍ദ്ദേശങ്ങ ള്‍
വഴി, കടം, കടപ്പാട്, പണയം, അഥവാ ചാര്‍ജ്, നിര്‍മിച്ചു, ഇറക്കി അഥവാ കൈമാറ്റം
ചെയ്തു, അഥവാ താല്‍പര്യം നിര്‍മിച്ചുവോ, അയാള്‍ ഉള്‍പ്പെടുന്നു, എന്നാല്‍
മൂല്യമുള്ള പ്രതിഫലത്തിന് ഭരമേറ്റയാ ള്‍
ഉള്‍പ്പെടുന്നില്ല, പ്രഖ്യാപനം നടത്തുന്ന സാഹചര്യത്തിലെ ഏതെങ്കിലും കാര്യങ്ങള്‍ക്ക്
അറിയിപ്പ് ഇല്ലാതെ ഉത്തമ വിശ്വാസത്തില്‍ നല്‍കിയ വിവാഹം വഴിയുള്ള പ്രതിഫലം കൂടാതെ;
(b) “ഓഫീസര്‍”
എന്ന സംജ്ഞയി ല്‍, കമ്പനിയുടെ ഡയറക്ടര്‍മാ ര്‍ ആരുടെ നിര്‍ദ്ദേശങ്ങള്‍ക്കും
ഉപദേശങ്ങള്‍ക്കും അനുസരിച്ചാണോ സാധാരണയായി പ്രവര്‍ത്തിക്കുന്നത് ആ വ്യക്തി ഉള്‍പ്പെടും.
#CompaniesAct
No comments:
Post a Comment