Saturday, 7 February 2015

കമ്പനി നിയമം: കമ്പനി ലിക്വിഡേറ്റ റുടെ അധികാരങ്ങളും ചുമതലകളും


കമ്പനി ലിക്വിഡേറ്റ റുടെ അധികാരങ്ങളും ചുമതലകളും           

ട്രിബ്യൂണലിന്‍റെ ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി
ട്രിബ്യൂണ
ല്‍ വഴി ഒരു കമ്പനിയുടെ ഒരു പിരിച്ചു വിടലി ല്‍ കമ്പനി ലിക്വിഡേറ്റ ര്‍ക്ക് താഴെപ്പറയുന്ന അധികാരങ്ങള്‍ ഉണ്ടായിരിക്കും-

(a)    കമ്പനിയുടെ പ്രയോജനപ്രദമായ പിരിച്ചു വിടലിന് ആവശ്യമായ തരത്തില്‍ കമ്പനിയുടെ ബിസിനസ്‌ തുടരാന്‍;

(b)   ആയ എല്ലാ പ്രവൃത്തികളും ചെയ്യാനും കമ്പനിയുടെ പേരിലും അതിനു വേണ്ടിയും ആധാരങ്ങളും രസീതുകളും മറ്റു പ്രമാണങ്ങളും എക്സിക്യൂട്ട് ചെയ്യാനും ആ ആവശ്യത്തിന് വേണ്ടി വേണ്ടപ്പോള്‍ കമ്പനിയുടെ സീ ല്‍ ഉപയോഗിക്കാനും;

(c)    കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കളും വ്യവഹാര അവകാശവാദങ്ങളും പൊതു ലേലം വഴിയോ സ്വകാര്യ കരാ ര്‍ വഴിയോ വില്‍ക്കാനും അത്തരം വസ്തുവകക ള്‍ ഏതെങ്കിലും വ്യക്തിക്കോ ബോഡി കോര്‍പ്പറേറ്റിനോ കൈമാറ്റം ചെയ്യാനുള്ള അധികാരം സഹിതം അഥവാ അവ ഗഡുക്കളായി വില്‍ക്കാ ന്‍;

(d)   കമ്പനിയുടെ മൊത്തം ഉദ്യമം തുടരുന്ന സ്ഥാപനമായി വില്‍ക്കാന്‍;

(e)   കമ്പനിയുടെ ആസ്തികളുടെ സെക്യുരിറ്റിയില്‍ ആവശ്യമുള്ള പണം സ്വരൂപിക്കാന്‍;

(f)     ഏതെങ്കിലും വ്യവഹാരം, പ്രോസിക്യൂഷന്‍, അഥവാ മറ്റു നിയമ നടപടികള്‍, സിവിലായാലും ക്രിമിനലായാലും, കമ്പനിയുടെ പേരിലും അതിനുവേണ്ടിയും സ്ഥാപിക്കാനോ പ്രതിരോധിക്കാനോ;

(g)    ഉത്തമര്‍ണരുടെ, ഉദ്യോഗസ്ഥരുടെ അഥവാ മറ്റേതെങ്കിലും അവകാശിയുടെ അവകാശങ്ങ ള്‍  ക്ഷണിക്കാനും തീര്‍ക്കാനും  ഈ നിയമപ്രകാരം സ്ഥാപിതമായ മുന്‍ഗണനക ള്‍ അനുസരിച്ച് വിറ്റുവരവ് വിതരണം ചെയ്യാനും;

(h)   റജിസ്ട്രാറുടെയോ മറ്റേതെങ്കിലും അതോറിറ്റിയുടെയോ
ഫയലുകളി
ല്‍ നിന്നും കമ്പനിയുടെ രേഖകളും റിട്ടേണുകളും പരിശോധിക്കാന്‍;

(i)      ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറിയുടെ പാപ്പരത്വത്തി ല്‍ അയാളുടെ എസ്റ്റേറ്റില്‍ ബാക്കി നി ല്‍ക്കുന്നതില്‍ റാങ്ക് തെളിയിക്കാനും അവകാശമുന്നയിക്കാനും, അത്തരം ബാക്കി നി ല്‍ക്കുന്നതില്‍ നിന്നും പാപ്പരത്വത്തിനുശേഷവും  നേട്ടങ്ങളുണ്ടെങ്കില്‍ സ്വീകരിക്കാനും, പാപ്പരായ വ്യക്തിയില്‍ നിന്നും വരേണ്ടത് പ്രത്യേക കടമായും, മറ്റു വ്യത്യസ്ഥ ഉത്തമര്‍ണരോടൊപ്പം സമവീതമായും;

(j)     ഏതെങ്കിലും നെഗോഷ്യബി ള്‍ ഇന്‍സ്ട്രുമെന്റ്സ്; ചെക്ക്, ബി ല്‍ ഓഫ് എക്സ്ചേഞ്ച്, ഹുണ്ടി, അഥവാ പ്രോമിസ്സറി നോട്ടും ഉള്‍പ്പെടെ; കമ്പനിയുടെ പേരിലും അതിനു വേണ്ടിയും  ഡ്രാ ചെയ്യാനും സ്വീകരിക്കാനും ഉണ്ടാക്കാനും പ്രാമാണീകരിക്കാനും, അത്തരം ഇന്‍സ്ട്രുമെന്റ്സ് കമ്പനി അതിന്‍റെ ബിസിനസ്സിനിടയി ല്‍ തന്നെ അതോ അതിനു വേണ്ടിയോ ഡ്രാ ചെയ്തത്, സ്വീകരിച്ചത്, ഉണ്ടാക്കിയത്, അഥവാ പ്രാമാണീകരിച്ചത് പോലെ തന്നെ;

(k)    ഏതെങ്കിലും മരിച്ച കോണ്‍ട്രിബ്യൂട്ടറിക്ക് തന്‍റെ ഔദ്യോഗിക
പേരി
ല്‍ അഡ്മിനിസ്ട്രെറ്റീവ് ലെറ്ററുക ള്‍ എടുക്കാനും, കമ്പനിയുടെ പേരില്‍ എളുപ്പത്തി ല്‍ ചെയ്യാ ന്‍ പറ്റാത്തതും ഒരു കോണ്‍ട്രിബ്യൂട്ടറിയി ല്‍ നിന്നും അഥവാ അയാളുടെ എസ്റ്റേറ്റി ല്‍ നിന്നും കിട്ടാനുള്ള ഏതെങ്കിലും പണം നേടിയെടുക്കാനുള്ള ആവശ്യത്തിനുവേണ്ടി അദ്ദേഹത്തിന്‍റെ ഔദ്യോഗിക പേരി ല്‍ ചെയ്യാനും, കൂടാതെ അത്തരം എല്ലാ കേസിലും  അഡ്മിനിസ്ട്രെറ്റീവ് ലെറ്ററുകള്‍ എടുക്കാനും അഥവാ പണം വീണ്ടെടുക്കാനും കമ്പനി ലിക്വിഡേറ്റ റെ സഹായിക്കാന്‍ വേണ്ടി, കിട്ടാനുള്ള പണം കമ്പനി ലിക്വിഡേറ്റ ര്‍ക്ക് തന്നെ കിട്ടാനുള്ളതായി പരിഗണിക്കും.

(l)      അദ്ദേഹത്തിന്‍റെ ചുമതലകളും കടപ്പാടുകളും കൂടാതെ ഉത്തരവാദിത്വ ങ്ങളും നിറവേറ്റാ ന്‍ ഏതെങ്കിലും വ്യക്തിയി ല്‍ നിന്നും ഏതെങ്കിലും പ്രോഫെഷണ ല്‍ സഹായം നേടാനും കൂടാതെ കമ്പനിയുടെ ആസ്തികള്‍ സംരക്ഷിക്കാനും  കമ്പനി
ലിക്വിഡേറ്റ
ര്‍ക്ക് തന്നെത്താനെ ചെയ്യാ ന്‍ പറ്റാത്ത ഏതെങ്കിലും വ്യാപാരം ചെയ്യാന്‍ ഒരു ഏജെന്റിനെ നിയമിക്കാനും;

(m) സാദ്ധ്യമായ എല്ലാ പ്രവൃത്തികളും നടപടികളും എടുക്കാനും, അഥവാ വേണ്ട ഏതെങ്കിലും പേപ്പ ര്‍, ആധാരം, പ്രമാണം, അപേക്ഷ, ഹര്‍ജി, അഫിഡാവിറ്റ്, ബോണ്ട്‌, അഥവാ ഇന്‍സ്ട്രുമെന്റ്, ഒപ്പ് വെയ്ക്കാനും എക്സിക്യൂട്ട് ചെയ്യാനും പരിശോധിക്കാനും-    

(i)      കമ്പനി പിരിച്ചു വിടാന്‍;

(ii)    ആസ്തികള്‍ വിതരണം ചെയ്യാന്‍;

(iii)   കമ്പനി ലിക്വിഡേറ്റ റായി അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വങ്ങളും  കടപ്പാടുകളും ചുമതലകളും നിര്‍വഹിക്കാ ന്‍;

(n)   കമ്പനി പിരിച്ചുവിടാന്‍ ആവശ്യമായ തരം ഉത്തരവുകള്‍ക്കും  നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി ട്രിബ്യൂണലിനോട് അപേക്ഷിക്കാ ന്‍.

[വ. 290 (1)]

ഉ.വ.(1) പ്രകാരമുള്ള കമ്പനി ലിക്വിഡേറ്റ റുടെ അധികാരങ്ങള്‍ പ്രയോഗിക്കുന്നത് ട്രിബ്യൂണലിന്‍റെ ആകെയുള്ള നിയന്ത്രണത്തിന്‌ വിധേയമായിട്ടായിരിക്കും.

[വ. 290 (2)]

ഉ.വ.(1) –ന്‍റെ വ്യവസ്ഥക ള്‍ എന്തായിരുന്നാലും കമ്പനി ലിക്വിഡേറ്റ ര്‍ ട്രിബ്യൂണല്‍ ഇതിനു വേണ്ടി വ്യക്തമാക്കുന്ന തരം മറ്റു ചുമതലകളും നിര്‍വഹിക്കും.

[വ. 290 (3)]

#CompaniesAct  

No comments:

Post a Comment