Tuesday, 24 February 2015

കമ്പനി നിയമം: വകുപ്പ് 350: ഷെഡ്യൂള്‍ഡ് ബാങ്കി ല്‍ പണം നിക്ഷേപിക്കണം


കമ്പനി ലിക്വിഡേറ്റ ര്‍ ഷെഡ്യൂള്‍ഡ് ബാങ്കി ല്‍ പണം നിക്ഷേപിക്കണം

ഒരു കമ്പനിയുടെ ഓരോ കമ്പനി ലിക്വിഡേറ്ററും നിര്‍ദ്ദേശിച്ച വിധത്തിലും സമയങ്ങളിലും തന്‍റെ സ്ഥാനത്തിരുന്ന് താന്‍ സ്വീകരിച്ച തുകകള്‍ ഒരു ഷെഡ്യൂള്‍ഡ് ബാങ്കി ല്‍ താന്‍ അതിനായി തുറന്ന ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം:

എന്നാല്‍, ഉത്തമര്‍ണര്‍ക്കോ കോണ്‍ട്രിബ്യൂട്ടറികള്‍ക്കോ കമ്പനിക്കോ സൌകര്യമെന്നു ട്രിബ്യൂണല്‍ പരിഗണിച്ചാ ല്‍ അത് വ്യക്തമാക്കുന്ന മറ്റേതെങ്കിലും ബാങ്കില്‍ അക്കൗണ്ട്‌ തുറക്കാ ന്‍ അത് അനുവദിക്കും.

[വ. 350 (1)]

അയ്യായിരം രൂപാ അഥവാ കമ്പനി ലിക്വിഡേറ്റ ര്‍ അപേക്ഷിച്ച് ട്രിബ്യൂണല്‍ അദ്ദേഹത്തെ കരുതാ ന്‍ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും തുകയി ല്‍ കൂടുന്ന ഒരു തുക  പത്തു ദിവസത്തില്‍ കൂടുത ല്‍ ഏതെങ്കിലും കമ്പനി ലിക്വിഡേറ്റ ര്‍ ഏതെങ്കിലും സമയത്ത് കരുതിയാ ല്‍, കരുതലിന് അദ്ദേഹം ട്രിബ്യൂണലിന് തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കി ല്‍, അദ്ദേഹം-

(a)    അധികം അങ്ങനെ കരുതിയ തുകയ്ക്ക് പന്ത്രണ്ടു ശതമാനം വാര്‍ഷിക നിരക്കി ല്‍ പലിശയും കൂടാതെ ട്രിബ്യൂണ ല്‍ തീരുമാനിക്കുന്ന പിഴയും കൊടുക്കണം;

(b)   തന്‍റെ വീഴ്ച മൂലം വന്നുചേര്‍ന്ന ഏതെങ്കിലും ചിലവുക ള്‍ കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്; കൂടാതെ

(c)    ട്രിബ്യൂണല്‍ യുക്തവും നീതിപരവും എന്ന് പരിഗണിക്കുന്നപോലെ തന്‍റെ വേതനം മുഴുവനോ ഭാഗികമായോ തിരസ്കരിക്കപ്പെടാ ന്‍ ബാദ്ധ്യസ്ഥനാണ്, അഥവാ തന്‍റെ ഓഫീസി ല്‍ നിന്നും നീക്കം ചെയ്യപ്പെടാം.   

[വ. 350 (2)]

#CompaniesAct

No comments:

Post a Comment