Monday, 9 February 2015

കമ്പനി നിയമം: ഇന്ത്യ വിടാനോ മുങ്ങാനോ ശ്രമിക്കുന്ന വ്യക്തിക്ക് അറസ്റ്റ്


ഇന്ത്യ വിടാനോ മുങ്ങാനോ ശ്രമിക്കുന്ന വ്യക്തിക്ക് അറസ്റ്റ്

ഒരു പിരിച്ചു വിടല്‍ ഉത്തരവ് പാസ്സാക്കുന്നതിന് മുന്‍പോ പിന്‍പോ ഏതു സമയത്തും ഒരു കോണ്‍ട്രിബ്യൂട്ടറി അഥവാ കമ്പനിയുടെ വസ്തുവകകള്‍, കണക്കുകള്‍, അഥവാ പേപ്പറുകള്‍, തന്‍റെ കൈവശമുള്ള ഒരു വ്യക്തി ആഹ്വാനങ്ങള്‍ക്ക്‌ പണം കൊടുക്കുന്നത് ഒഴിവാക്കാനോ കമ്പനിയുടെ കാര്യങ്ങളിലെ പരിശോധന ഒഴിവാക്കാനോ വേണ്ടി     ഇന്ത്യ വിടാനോ മറ്റു വിധത്തി ല്‍ മുങ്ങാനോ അഥവാ അയാളുടെ ഏതെങ്കിലും വസ്തുവകക ള്‍ നീക്കം ചെയ്യാനോ ഒളിപ്പിക്കാനോ ശ്രമിക്കുന്നു എന്ന് ട്രിബ്യൂണലിന് തൃപ്തിയായാല്‍, ട്രിബ്യൂണ ല്‍ താഴെപ്പറയുന്നതിന് കാരണമാകും:

(a)    ട്രിബ്യൂണല്‍ ഉത്തരവിടുന്ന സമയം വരെ കോണ്‍ട്രിബ്യൂട്ടറിയെ തടഞ്ഞുവെയ്ക്കാന്‍; കൂടാതെ

(b)   അയാളുടെ ബുക്കുകളും പേപ്പറുകളും ജംഗമ വസ്തുക്കളും പിടിച്ചെടുക്കാനും ട്രിബ്യൂണ ല്‍ ഉത്തരവിടുന്ന സമയം വരെ സുരക്ഷിതമായി സൂക്ഷിക്കാനും.

[വ. 301)]

#CompaniesAct  

No comments:

Post a Comment