Friday, 6 February 2015

കമ്പനി നിയമം: പ്രോത്സാഹകരും ഡയറക്ടര്‍മാരും സഹകരിക്കണം


പ്രോത്സാഹകരും ഡയറക്ടര്‍മാരും സഹകരിക്കണം

കമ്പനിയുടെ ഉദ്യോഗത്തിലുള്ള അഥവാ ആയിരുന്ന, അഥവാ കമ്പനിയോടൊപ്പം പ്രവര്‍ത്തിക്കുന്ന അഥവാ സഹകരിക്കുന്ന പ്രോത്സാഹകരും ഡയറക്ടര്‍മാരും ഓഫീസര്‍മാരും ഉദ്യോഗസ്ഥരും  കമ്പനി ലിക്വിഡേറ്റ ര്‍ക്ക് അദ്ദേഹത്തിന്‍റെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാ ന്‍ പൂര്‍ണ സഹകരണം നല്‍കണം.

ഏതെങ്കിലും വ്യക്തി മതിയായ കാരണമില്ലാതെ ഉ.വ.(1) പ്രകാരമുള്ള അയാളുടെ കടപ്പാടുകള്‍ നിര്‍വഹിക്കുന്നതി ല്‍ വീഴ്ച വരുത്തിയാ ല്‍ അയാള്‍ ആറുമാസം വരെ ജയില്‍വാസത്തിനും അന്‍പതിനായിരം രൂപാ വരെ പിഴയും അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 284]

#CompaniesAct

No comments:

Post a Comment