Monday, 23 February 2015

കമ്പനി നിയമം: വകുപ്പ് 343: അധികാരങ്ങ ള്‍ അനുമതിയോടെ മാത്രം


കമ്പനി ലിക്വിഡേറ്ററുടെ ചില അധികാരങ്ങ ള്‍ അനുമതിയോടെ മാത്രം

കമ്പനി ലിക്വിഡേറ്റര്‍ക്ക്–

(a)    ട്രിബ്യൂണല്‍ കമ്പനി പിരിച്ചു വിടുമ്പോ ള്‍, ട്രിബ്യൂണലിന്‍റെ അനുവാദത്തോടെ;  കൂടാതെ

(b)   സ്വമേധയാ പിരിച്ചു വിടുമ്പോ ള്‍, കമ്പനിയുടെ ഒരു വിശേഷ പ്രമേയത്തിന്‍റെ അനുമതിയോടെയും ട്രിബ്യൂണലിന്‍റെ മുന്‍‌കൂ ര്‍ അനുവാദത്തോടെയും,-

(i)      ഉത്തമര്‍ണരുടെ ഏതു ശ്രേണിയും പൂര്‍ണമായി  കടം വീടാം.

(ii)    ഉത്തമര്‍ണരുമായി അഥവാ ഉത്തമര്‍ണരെന്നു അവകാശപ്പെടുന്ന വ്യക്തികളുമായി, അഥവാ കമ്പനിക്കെതിരേ, ഇപ്പോള്‍ അഥവാ ഭാവിയില്‍, അസന്ദിഗ്ധമോ സന്ദിഗ്ധമോ ആയ ഏതെങ്കിലും അവകാശം ഉള്ള അഥവാ അവര്‍ക്ക് ഉണ്ടെന്ന് ആരോപിക്കുന്ന അഥവാ അതുവഴി കമ്പനിക്ക്‌ ബാദ്ധ്യത ഉണ്ടാക്കിയേക്കാവുന്നവരുമായി എന്തെങ്കിലും അനുരഞ്ജനം അഥവാ ക്രമം ഉണ്ടാക്കാം, അഥവാ

(iii)   ഏതെങ്കിലും ആഹ്വാനം അഥവാ ആഹ്വാനത്തിനുള്ള ബാദ്ധ്യത, കടം, കടമായിത്തീരാവുന്ന ബാദ്ധ്യത, കൂടാതെ ഏതെങ്കിലും അവകാശം, ഇപ്പോള്‍ അഥവാ ഭാവിയി ല്‍, അസന്ദിഗ്ധമോ സന്ദിഗ്ധമോ, നിര്‍ണയിച്ചത് അഥവാ നഷ്ടപരിഹാരം ഉയര്‍ത്തിയേക്കാവുന്നത്, കമ്പനിയും ഒരു കോണ്‍ട്രിബ്യൂട്ടറി അഥവാ ആരോപിക്കപ്പെട്ട കോണ്‍ട്രിബ്യൂട്ടറി, അഥവാ മറ്റു കടപ്പെട്ടവ ന്‍ അഥവാ കമ്പനിയോട് ബാദ്ധ്യത ഉണ്ടെന്നു ഭയക്കുന്ന വ്യക്തിയും തമ്മി ല്‍ നിലനില്‍ക്കുന്ന അഥവാ നിലനില്‍ക്കുന്നു എന്ന് ആരോപിക്കപ്പെടുന്നതിന്, അനുരഞ്ജനവും, കമ്പനി പിരിച്ചു വിടുന്നതുമായോ ആസ്തികളുമായോ ബാദ്ധ്യതകളുമായോ ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട അഥവാ ബാധിക്കുന്ന എല്ലാ ചോദ്യങ്ങളും, തീരുമാനിച്ച തരം നിബന്ധനകളില്‍, കൂടാതെ അത്തരം ആഹ്വാനം, കടം, ബാദ്ധ്യത, അഥവാ അവകാശം ഒഴിക്കാന്‍ എന്തെങ്കിലും സെക്യുരിറ്റി എടുക്കുന്നതും, കൂടാതെ അതിനു ഒരു പൂര്‍ണമായ തീര്‍പ്പും.                

 [വ. 343 (1)]

ഉ.വ.(1)-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, ട്രിബ്യൂണല്‍ വഴിക്കുള്ള ഒരു പിരിച്ചു വിടലില്‍, കമ്പനി ലിക്വിഡേറ്റര്‍ക്ക്, നിര്‍ദ്ദേശിച്ച പോലെ, ഉണ്ടെങ്കില്‍ വേണ്ട സാഹചര്യങ്ങളില്‍, കൂടാതെ ഉണ്ടെങ്കി ല്‍ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പരിധികള്‍ക്കും വിധേയമായി ഉ.വ. (1) (b) യുടെ (ii) –ലും, (iii)-ലും പറയുന്ന ഏതെങ്കിലും അധികാരങ്ങള്‍, ട്രിബ്യൂണലിന്‍റെ അനുമതി കൂടാതെ പ്രയോഗിക്കാം എന്ന് വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങ ള്‍ കേന്ദ്ര ഗവര്‍ന്മേണ്ടിനു ഉണ്ടാക്കാം.

[വ. 343 (2)]

ഈ വകുപ്പ് പ്രകാരം കമ്പനി ലിക്വിഡേറ്റ ര്‍ പ്രയോഗിക്കുന്ന അഥവാ പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും അധികാരങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉത്തമര്‍ണന് അഥവാ കോണ്‍ട്രിബ്യൂട്ടറിക്ക് നിര്‍ദ്ദേശിച്ച വിധത്തി ല്‍ ട്രിബ്യൂണലിന് അപേക്ഷ കൊടുക്കാം, അത്തരം അപേക്ഷകനും കമ്പനി ലിക്വിഡേറ്റ ര്‍ക്കും ന്യായമായ അവസരം കൊടുത്ത ശേഷം, ട്രിബ്യൂണല്‍, അതിനു യുക്തമായ ഉത്തരവുകള്‍ പാസ്സാക്കും.

[വ. 343 (3)]

#CompaniesAct

No comments:

Post a Comment