കമ്പനി
ലിക്വിഡേറ്ററുടെ നിയമനം
സ്വമേധയാ പിരിച്ചു വിടാനുള്ള ഒരു പ്രമേയം പാസ്സാക്കിയിട്ടുള്ളപ്പോ ള്‍ കമ്പനിയുടെ കാര്യങ്ങള്‍
പിരിയുന്നതിന്‍റെ ആവശ്യത്തിനും ആസ്തികളുടെ വിതരണത്തിനും കേന്ദ്ര ഗവര്‍ന്മേണ്ട്
തയ്യാറാക്കിയ പാനലില്‍ നിന്നും ഒരു കമ്പനി ലിക്വിഡേറ്ററെ കമ്പനി അതിന്‍റെ
പൊതുയോഗത്തി ല്‍
നിയമിക്കും, കൂടാതെ കമ്പനി ലിക്വിഡേറ്റര്‍ക്ക് കൊടുക്കേണ്ട ഫീസ് ശുപാര്‍ശ
ചെയ്യും.
[വ. 310 (1)]
വകുപ്പ് 306 (3) പ്രകാരം കമ്പനിയുടെ പിരിച്ചു വിടലിന് ഒരു പ്രമേയം ഉത്തമര്‍ണ ര്‍ പാസ്സാക്കിയിട്ടുള്ളപ്പോ ള്‍ കമ്പനിയുടെ ഉത്തമര്‍ണരുടെ
മൂല്യത്തിന്‍റെ ഭൂരിപക്ഷവും അതിനു അനുമതി നല്‍കിയ ശേഷം മാത്രമേ ഈ വകുപ്പ്
പ്രകാരമുള്ള കമ്പനി ലിക്വിഡേറ്ററുടെ നിയമനം ഫലപ്രദമാകൂ:
എന്നാല്‍, അത്തരം ഉത്തമര്‍ണ ര്‍, അത്തരം കമ്പനി ലിക്വിഡേറ്ററുടെ നിയമനം
അംഗീകരിക്കുന്നില്ലെങ്കി ല്‍,
ഉത്തമര്‍ണ ര്‍
മറ്റൊരു കമ്പനി ലിക്വിഡേറ്ററെ നിയമിക്കും.
[വ. 310 (2)]
ഉത്തമര്‍ണ ര്‍
യഥാക്രമം കമ്പനി നിയമിച്ച കമ്പനി ലിക്വിഡേറ്ററുടെ നിയമനം അഥവാ അവ ര്‍ തിരഞ്ഞെടുത്ത കമ്പനി
ലിക്വിഡേറ്ററുടെ നിയമനം അംഗീകരിക്കുമ്പോ ള്‍, കമ്പനി ലിക്വിഡേറ്ററുടെ ഫീസിനു യുക്തമായ
പ്രമേയവും പാസ്സാക്കും.
[വ. 310 (3)]
കമ്പനി ലിക്വിഡേറ്ററായി നിയമിതനാകുമ്പോ ള്‍, അത്തരം ലിക്വിഡേറ്റര്‍ നിയമന
ദിവസത്തിനു ശേഷം ഏഴു ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫോമി ല്‍, അദ്ദേഹത്തിന്‍റെ നിയമനവുമായി
ബന്ധപ്പെട്ട് ഭിന്ന താല്‍പര്യമോ അസ്വതന്ത്രതയോ ഉണ്ടെങ്കില്‍ വെളിപ്പെടുത്തി ഒരു
പ്രഖ്യാപനം കമ്പനിക്കും ഉത്തമര്‍ണര്‍ക്കും ഫയ ല്‍ ചെയ്യുകയും അതിനുള്ള കടപ്പാട്
അദ്ദേഹത്തിന്‍റെ അഥവാ അതിന്‍റെ നിയമന കാലാവധി മുഴുവ ന്‍ തുടരുകയും ചെയ്യും.
[വ. 310 (4)]
#CompaniesAct
No comments:
Post a Comment