Friday, 20 February 2015

കമ്പനി നിയമം: വകുപ്പ് 336: പിരിയുന്ന കമ്പനികളിലെ ഓഫീസര്‍മാരുടെ കുറ്റങ്ങ ള്‍


പിരിയുന്ന കമ്പനികളിലെ ഓഫീസര്‍മാരുടെ കുറ്റങ്ങ ള്‍

ട്രിബ്യൂണല്‍ വഴിക്കോ സ്വമേധയായോ പിരിച്ചു വിടപ്പെടുന്ന അഥവാ പിന്നീട് ട്രിബ്യൂണല്‍ പിരിച്ചുവിടാ ന്‍ ഉത്തരവിട്ട അഥവാ സ്വമേധയാ പിരിച്ചുവിടാന്‍ ഒരു പ്രമേയം പിന്നീട് പാസ്സാക്കിയ  ഒരു കമ്പനിയുടെ, ആരോപിക്കപ്പെട്ട കുറ്റകൃത്യ സമയത്ത് ഒരു ഓഫീസര്‍ ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തി,-

(a)    കമ്പനിയുടെ എല്ലാ വസ്തുവകകളും, സ്ഥാവരവും ജംഗമവും, എങ്ങനെ, ആര്‍ക്ക്, എന്തു പ്രതിഫലത്തിന്‌ എപ്പോ ള്‍, ഏതെങ്കിലും ഭാഗം കമ്പനി കൈയൊഴിഞ്ഞെന്ന്, കമ്പനി സാധാരണ ബിസിനസ്സി ല്‍ കൈയൊഴിഞ്ഞ തരം ഭാഗമല്ലാതെ, കമ്പനി ലിക്വിഡേറ്ററോട്, അയാളുടെ ഉത്തമമായ അറിവിലും വിശ്വാസത്തിലും പൂര്‍ണമായും സത്യസന്ധമായും വെളിപ്പെടുത്തുന്നില്ല;

(b)   അയാളുടെ കസ്റ്റഡിയിലുള്ളതും അഥവാ നിയന്ത്രണത്തിലുള്ളതും അയാള്‍ നിയമപ്രകാരം സമര്‍പ്പിക്കേണ്ടതുമായ കമ്പനിയുടെ സ്ഥാവരവും ജംഗമവുമായ വസ്തുവകകളുടെ അത്തരം എല്ലാ ഭാഗവും കമ്പനി ലിക്വിഡേറ്റര്‍ക്ക് അഥവാ അദ്ദേഹം നിര്‍ദ്ദേശിച്ച പോലെ സമര്‍പ്പിക്കുന്നില്ല;

(c)    അയാളുടെ കസ്റ്റഡിയിലുള്ളതും അഥവാ നിയന്ത്രണത്തിലുള്ളതും അയാള്‍ നിയമപ്രകാരം സമര്‍പ്പിക്കേണ്ടതുമായ തരം കമ്പനിയുടെ ബുക്കുകളും പേപ്പറുകളും കമ്പനി ലിക്വിഡേറ്റര്‍ക്ക് അഥവാ അദ്ദേഹം നിര്‍ദ്ദേശിച്ച പോലെ സമര്‍പ്പിക്കുന്നില്ല;

(d)   പിരിച്ചു വിടല്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള പന്ത്രണ്ടു മാസത്തിനുള്ളിലും അഥവാ അതിനു ശേഷം ഏതു സമയത്തും,-

(i)      ആയിരം രൂപയോ അതിലധികമോ മൂല്യമുള്ള കമ്പനിയുടെ വസ്തുവകകളുടെ ഏതെങ്കിലും ഭാഗം ഒളിപ്പിക്കുന്നു, അഥവാ കമ്പനിക്ക്‌ കിട്ടാനുള്ളതോ കൊടുക്കാനുള്ളതോ ആയ ഏതെങ്കിലും കടം ഒളിപ്പിക്കുന്നു;

(ii)    ആയിരം രൂപയോ അതിലധികമോ മൂല്യമുള്ള കമ്പനിയുടെ വസ്തുവകകളുടെ ഏതെങ്കിലും ഭാഗം വഞ്ചനാപരമായി നീക്കം ചെയ്യുന്നു;

(iii)   കമ്പനിയുടെ കാര്യങ്ങള്‍ അഥവാ വസ്തുവകകളുമായി ബന്ധപ്പെട്ട അഥവാ ബാധിക്കുന്ന ഏതെങ്കിലും ബുക്കോ പേപ്പറോ ഒളിപ്പിക്കുന്നു, നശിപ്പിക്കുന്നു, വികലമാക്കുന്നു, അഥവാ കൃത്രിമപ്പെടുത്തുന്നു അഥവാ ഒളിപ്പിക്കുന്നതിന്, നശിപ്പിക്കുന്നതിന്, വികലമാക്കുന്നതിന്, അഥവാ കൃത്രിമപ്പെടുത്തുന്നതിന് കൂട്ടു നില്‍ക്കുന്നു;

(iv)  കമ്പനിയുടെ കാര്യങ്ങള്‍ അഥവാ വസ്തുവകകളുമായി ബന്ധപ്പെട്ട അഥവാ ബാധിക്കുന്ന ഏതെങ്കിലും ബുക്കിലോ  പേപ്പറിലോ ഏതെങ്കിലും തെറ്റായ പ്രവേശിക ചേര്‍ക്കുന്നു അഥവാ ചേര്‍ക്കുന്നതിന് കൂട്ടു നില്‍ക്കുന്നു;

(v)    കമ്പനിയുടെ കാര്യങ്ങള്‍ അഥവാ വസ്തുവകകളുമായി ബന്ധപ്പെട്ട അഥവാ ബാധിക്കുന്ന ഏതെങ്കിലും ബുക്കോ പേപ്പറോ വഞ്ചനാപരമായി കൈയൊഴിയുന്നു, തിരുത്തുന്നു അഥവാ അതില്‍ എന്തെങ്കിലും വിട്ടു കളയുന്നു, അഥവാ വഞ്ചനാപരമായി കൈയൊഴിയുന്നതിന്, തിരുത്തുന്നതിന് അഥവാ അതില്‍ എന്തെങ്കിലും വിട്ടു കളയുന്നതിന് കൂട്ടു നില്‍ക്കുന്നു;

(vi)  തെറ്റിദ്ധരിപ്പിച്ചോ വഞ്ചനയിലൂടെയോ കമ്പനിക്കോ അതിനു വേണ്ടിയോ ഏതെങ്കിലും വസ്തുവകകള്‍, കടമായി നേടുന്നു, കമ്പനി പിന്നീട് അതിന്‍റെ പണം കൊടുക്കുന്നില്ല;

(vii)  കമ്പനി അതിന്‍റെ ബിസിനസ്‌ തുടരുന്നു എന്ന് തെറ്റായി ധരിപ്പിച്ച് കമ്പനിക്കോ അതിനു വേണ്ടിയോ ഏതെങ്കിലും വസ്തുവകക ള്‍, കടമായി നേടുന്നു, കമ്പനി പിന്നീട് അതിന്‍റെ പണം കൊടുക്കുന്നില്ല; അഥവാ

(viii)                       കടമായി നേടിയ, പണം കൊടുക്കാത്ത കമ്പനിയുടെ ഏതെങ്കിലും വസ്തു പണയപ്പെടുത്തുന്നു അഥവാ കൈയൊഴിയുന്നു, അങ്ങനെ പണയപ്പെടുത്തുന്നത് അഥവാ കൈയൊഴിയുന്നത്‌ കമ്പനിയുടെ സാധാരണ ബിസിനസ്സില്‍ ഉള്ളതല്ലെങ്കില്‍; 

(e)   കമ്പനിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രസ്താവനയില്‍ ഏതെങ്കിലും സാരവത്തായ വിട്ടുകളയ ല്‍ നടത്തുന്നു;

(f)     പിരിച്ചു വിടലില്‍ ഏതെങ്കിലും വ്യക്തി ഒരു തെറ്റായ കടം തെളിയിച്ചതായി അറിഞ്ഞുകൊണ്ട് അഥവാ വിശ്വസിച്ചുകൊണ്ട് അത് കമ്പനി ലിക്വിഡേറ്ററെ അറിയിക്കുന്നതി ല്‍ ഒരു മാസക്കാലം വീഴ്ച വരുത്തുന്നു;

(g)    കമ്പനിയുടെ കാര്യങ്ങ ള്‍ അഥവാ വസ്തുവകകളുമായി ബന്ധപ്പെട്ട് അഥവാ ബാധിക്കുന്ന ഏതെങ്കിലും ബുക്ക് അഥവാ പേപ്പര്‍ ഹാജരാക്കുന്നത് പിരിച്ചു വിട ല്‍ തുടങ്ങിയ ശേഷം തടയുന്നു;

(h)   പിരിച്ചു വിടല്‍ തുടങ്ങിയ ശേഷം അഥവാ  പിരിച്ചു വിടല്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള പന്ത്രണ്ടു മാസത്തിനുള്ളി ല്‍ കമ്പനിയുടെ ഉത്തമര്‍ണരുടെ ഏതെങ്കിലും യോഗത്തി ല്‍ കമ്പനിയുടെ വസ്തുവകകളുടെ ഏതെങ്കിലും ഭാഗം അയഥാര്‍ത്ഥമായ നഷ്ടങ്ങ ള്‍ അഥവാ ചിലവുകള്‍ വഴി കണക്കി ല്‍ കൊള്ളിക്കാ ന്‍ ശ്രമിക്കുന്നു; അഥവാ

(i)      കമ്പനിയുടെ കാര്യങ്ങളുമായി അഥവാ പിരിച്ചു വിടലുമായി ബന്ധപ്പെട്ട് ഒരു കരാറിന് കമ്പനിയുടെ ഉത്തമര്‍ണരുടെ അഥവാ അവരില്‍ ആരുടെയെങ്കിലും അനുവാദം നേടുന്ന ആവശ്യത്തിന് എന്തെങ്കിലും തെറ്റിദ്ധരിപ്പിച്ചതിനോ വഞ്ചനയ്ക്കോ അപരാധിയാണ്,

എങ്കില്‍, അയാള്‍ മൂന്നു വര്‍ഷത്തി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു വര്‍ഷം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ മൂന്നു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും:

എന്നാല്‍ വഞ്ചനയ്ക്ക് അഥവാ കമ്പനിയുടെ യഥാര്‍ത്ഥ അവസ്ഥ മറച്ചുവയ്ക്കാന്‍ അഥവാ നിയമം ലംഘിക്കാ ന്‍ അയാള്‍ക്ക്‌  ഉദ്ദേശം ഇല്ലായിരുന്നു എന്ന് കുറ്റാരോപിത ന്‍ തെളിയിച്ചാല്‍ അത് നല്ല പ്രതിരോധമായിരിക്കും.

[വ. 336 (1)]

ഏതെങ്കിലും വ്യക്തി ഏതെങ്കിലും വസ്തുവകക ള്‍ പണയപ്പെടുത്തുകയോ കൈയൊഴിയുകയോ ചെയ്യുന്നത് ഉ.വ.(1) (d) (viii) പ്രകാരം ഒരു കുറ്റമാകുന്ന സാഹചര്യത്തില്‍ അത് പണയം അഥവാ കൈയൊഴിഞ്ഞത് മുന്‍പറഞ്ഞ സാഹചര്യത്തിലാണ് എന്നറിഞ്ഞുകൊണ്ട്‌ വസ്തുവക പണയത്തില്‍ അഥവാ മറ്റു വിധത്തി ല്‍ സ്വീകരിക്കുന്ന ഓരോ വ്യക്തിയും മൂന്നു വര്‍ഷത്തി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു വര്‍ഷം വരെ ജയില്‍വാസത്തിനും മൂന്നു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു  ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

[വ. 336 (2)]

വിശദീകരണം:- ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “ഓഫീസര്‍” എന്ന സംജ്ഞയി ല്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആരുടെ നിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരിച്ചാണോ സാധാരണയായി പ്രവര്‍ത്തിക്കുന്നത് ആ വ്യക്തി ഉള്‍പ്പെടും.

#CompaniesAct    

No comments:

Post a Comment