Sunday, 15 February 2015

കമ്പനി നിയമം: വകുപ്പ് 327: പണം കൊടുക്കുന്നതില്‍ മുന്‍ഗണന


പണം കൊടുക്കുന്നതില്‍ മുന്‍ഗണന  

ഒരു പിരിച്ചു വിടലില്‍, വകുപ്പ് 326-ന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി മറ്റു കടങ്ങളെക്കാള്‍ മുന്‍ഗണന ഉള്ളവ,-

(a)    സംഗതമായ ദിവസം കേന്ദ്ര ഗവര്‍ന്മേണ്ട്, അഥവാ ഒരു സംസ്ഥാന ഗവര്‍ന്മേണ്ട്, അഥവാ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‌ കമ്പനിയില്‍ നിന്നും വരേണ്ട എല്ലാ വരുമാനവും, ടാക്സുകളും, സെസ്സുകളും, കൂടാതെ മറ്റു നിരക്കുകളും കൂടാതെ ആ ദിവസത്തിനു തൊട്ടുമുന്‍പുള്ള പന്ത്രണ്ടു മാസത്തിനുള്ളി ല്‍ കൊടുക്കേണ്ടതിനും;

(b)   എല്ലാ കൂലിയും ശമ്പളവും, സമയ അഥവാ ഉല്‍പന്ന
നിരക്കി ല്‍ പണിക്കു കൊടുക്കേണ്ട കൂലി ഉള്‍പ്പെടെ, കൂടാതെ കമ്പനിക്ക്‌ നല്‍കിയ സേവനത്തി
ല്‍ ഏതെങ്കിലും ഉദ്യോഗസ്ഥ ന്‍ കമ്മിഷന്‍ ആയി മുഴുവനായോ ഭാഗികമായോ നേടിയ ശമ്പളം, കൂടാതെ സംഗതമായ ദിവസത്തിന്‌ തൊട്ടുമുന്‍പുള്ള പന്ത്രണ്ടു മാസത്തിനുള്ളില്‍ നാലു മാസത്തി ല്‍ കൂടാത്ത ഒരു കാലത്തേക്ക് കൊടുക്കേണ്ടത്, ഈ ഉപവകുപ്പ് പ്രകാരം ഏതെങ്കിലും തൊഴിലാളിക്ക് കൊടുക്കേണ്ട തുക നിര്‍ദ്ദേശിച്ച തുകയി ല്‍ കൂടാതെയെന്ന നിബന്ധനയ്ക്ക് വിധേയമായി;

(c)    ഏതെങ്കിലും ഉദ്യോഗസ്ഥന് കൊടുക്കേണ്ടി വരുന്ന എല്ലാ കൂട്ടിവെച്ച അവധി ദിവസ വേതനവും, അഥവാ അയാളുടെ മരണത്തില്‍, അയാളുടെ അവകാശം ഉന്നയിക്കുന്ന മറ്റൊരു വ്യക്തിക്ക്, പിരിച്ചു വിട ല്‍ ഉത്തരവിന്‍റെ ഫലമായോ അഥവാ അതിനു മുന്‍പോ അയാളുടെ തൊഴി ല്‍ നിര്‍ത്തലാക്കുമ്പോള്‍, അഥവാ യഥാക്രമം കമ്പനി പിരിയുമ്പോള്‍;

(d)   പുനഃസംഘടനയ്ക്കോ മറ്റൊരു കമ്പനിയുമായി ലയനത്തിനോ ഉള്ള ആവശ്യങ്ങള്‍ക്ക് മാത്രമായി കമ്പനി സ്വമേധയാ പിരിച്ചു വിടുന്നതല്ലെങ്കി ല്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട്‌, 1948 അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം വ്യക്തികളുടെ തൊഴിലുടമ എന്ന നിലയില്‍ സംഗതമായ ദിവസത്തിന്‌ തൊട്ടുമുന്‍പുള്ള പന്ത്രണ്ടു മാസക്കാലം പങ്കുകളായി കൊടുക്കേണ്ട എല്ലാ തുകയും;

(e)   പിരിച്ചു വിടുന്നതു തുടങ്ങുമ്പോ ള്‍,    തൊഴിലാളികളുടെ നഷ്ടപരിഹാര നിയമം, 1923  വകുപ്പ് 14, പറയുന്ന ഇന്‍ഷു ര്‍ ചെയ്യുന്നവരുമായി ഉള്ള തരം ഒരു കരാ ര്‍ പ്രകാരം തൊഴിലാളികള്‍ക്ക് കൈമാറ്റം ചെയ്യാനും നിക്ഷിപ്തമാക്കാനും കഴിയുന്ന അവകാശങ്ങ ള്‍ കമ്പനിക്കില്ലെങ്കില്‍, കമ്പനിയുടെ ഏതെങ്കിലും ഉദ്യോഗസ്ഥന് മരണമോ അംഗഭംഗമോ ആയി ബന്ധപ്പെട്ട് പറഞ്ഞ നിയമത്തിലുള്ള നഷ്ടപരിഹാരത്തിന്‌ ഉള്ള ഏതെങ്കിലും നഷ്ട പരിഹാരം അഥവാ ബാദ്ധ്യതയ്ക്ക് കൊടുക്കേണ്ട എല്ലാ തുകയും:

എന്നാല്‍ പറഞ്ഞ നിയമപ്രകാരം ഉള്ള ഏതെങ്കിലും നഷ്ടപരിഹാരം ആഴ്ചതോറും കൊടുക്കേണ്ടതാണെങ്കി ല്‍, ഈ ഉപവകുപ്പ് പ്രകാരം കൊടുക്കേണ്ട തുക, ആ നിയമപ്രകാരം തൊഴിലുടമ നല്‍കിയ ഒരു അപേക്ഷയില്‍ അത്തരം ആഴ്ച തോറും കൊടുക്കേണ്ട തുക പ്രതിദാനം ചെയ്യാവുന്ന അഥവാ ചെയ്ത മൊത്തം തുകയായി പരിഗണിക്കും;

(f)     കമ്പനി നിലനിര്‍ത്തുന്ന പ്രോവിഡന്റ് ഫണ്ട്, പെന്‍ഷ1ന്‍ ഫണ്ട്, ഗ്രാറ്റ്വിറ്റി ഫണ്ട്, അഥവാ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായുള്ള മറ്റേതെങ്കിലും ഫണ്ട്, എന്നിവയില്‍ നിന്നും ഏതെങ്കിലും ഉദ്യോഗസ്ഥന് കൊടുക്കേണ്ട എല്ലാ തുകയും.;        

(g)    വകുപ്പ് 213, 216 എന്നിവ പ്രകാരമുള്ള ഏതെങ്കിലും അന്വേഷണ ചിലവുക ള്‍, കമ്പനി കൊടുക്കെണ്ടതായി വരുന്നത്രയും.

[വ. 327 (1)]

കൂലിയോ ശമ്പളമോ കൂട്ടിവെച്ച അവധി ദിവസ വേതനമോ ആയി ഒരു കമ്പനിയുടെ ഏതെങ്കിലും ഉദ്യോഗസ്ഥന് , ആ ആവശ്യത്തിന്‌ ഏതെങ്കിലും വ്യക്തി മുന്‍കൂറായി കൊടുത്ത തുകയി ല്‍ നിന്നും, അയാള്‍ക്ക്‌ തന്നെയോ അഥവാ അയാളുടെ മരണത്തില്‍, അയാള്‍ വഴി അവകാശം ഉന്നയിക്കുന്ന മറ്റേതെങ്കിലും വ്യക്തിക്കോ എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കി ല്‍, ഒരു പിരിച്ചു വിടലില്‍, അങ്ങനെ മുന്‍കൂറായി തുക കൊടുത്ത വ്യക്തിക്ക് മുന്‍കൂറായി കൊടുത്ത പണത്തിനു ഒരു മുന്‍ഗണനാ അവകാശം ഉണ്ടായിരിക്കും, അങ്ങനെ ഉദ്യോഗസ്ഥ ന്‍ അഥവാ മറ്റു വ്യക്തിക്ക് തന്‍റെ അവകാശമായി മുന്‍ഗണനാ അവകാശത്തോടെ പിരിച്ചു വിടലി ല്‍ കിട്ടേണ്ട തുകയില്‍ അത് കൊടുത്തതു മൂലം കുറവ് വന്ന തുകയ്ക്ക്.

[വ. 327 (2)]

ഈ വകുപ്പി ല്‍ എണ്ണമിട്ട കടങ്ങ ള്‍-

(a)    തമ്മില്‍ തുല്ല്യമായി ഇനം തിരിക്കും, കൂടാതെ പൂര്‍ണമായി കൊടുക്കണം, അഥവാ ആസ്തികള്‍ അവ കൊടുക്കാ ന്‍ തികയാതെ വന്നാ ല്‍, തുല്ല്യമായ അനുപാതത്തി ല്‍ അവയി ല്‍ കിഴിവ് വരുത്തും, കൂടാതെ      

(b)   പൊതു ഉത്തമര്‍ണര്‍ക്ക് കൊടുക്കാ ന്‍ ലഭ്യമായ കമ്പനിയുടെ ആസ്തിക ള്‍ അതിനു തികയാതെ വന്നാ ല്‍, കമ്പനി ഉണ്ടാക്കിയ ഏതെങ്കിലും പ്ലവമായ  ചാര്‍ജ് പ്രകാരമുള്ള ഡിബെഞ്ചറുടമകളുടെ അവകാശങ്ങള്‍ക്കും മേ ല്‍, മുന്‍ഗണന ഉണ്ടായിരിക്കും, കൂടാതെ അത്തരം ചാര്‍ജിലുള്ളതും അഥവാ അതിനു വിധേയമായതുമായ ഏതെങ്കിലും വസ്തുവകകളില്‍ നിന്നും കൊടുക്കും.

[വ. 327 (3)]

പിരിച്ചു വിടലിന്‍റെ ചെല്ല് ചെലവുകള്‍ക്ക്‌ ആവശ്യമായ തരം തുകക ള്‍ പിടിച്ചു വെയ്ക്കുന്നതിന് വിധേയമായി ഈ വകുപ്പിലെ കടങ്ങള്‍, ആസ്തിക ള്‍ അവ നേരിടാ ന്‍ പര്യാപ്തമായത്രയും ഉടനടി വീടണം, കൂടാതെ ഉ.വ.(1) (d) പ്രകാരം മുന്‍ഗണന നല്‍കിയ കടങ്ങളുടെ
കാര്യത്തി
ല്‍, മറ്റു വിധത്തി ല്‍ നിര്‍ദ്ദേശിച്ച പോലെയൊഴികെ ഔപചാരിക തെളിവുകള്‍ ആവശ്യമില്ല.

[വ. 327 (4)]

ഒരു ഭൂവുടമയോ മറ്റു വ്യക്തിയോ കമ്പനിയുടെ വസ്തുക്കളോ സ്വത്തോ ഒരു പിരിച്ചു വിട ല്‍ ഉത്തരവിന്‍റെ ദിവസത്തിനു തൊട്ടുമുന്‍പുള്ള മൂന്നു മാസത്തിനുള്ളില്‍, കണ്ടുകെട്ടുന്നെങ്കില്‍ അഥവാ കണ്ടുകെട്ടിയിട്ടുണ്ടെങ്കില്‍, ഈ വകുപ്പി ല്‍ മുന്‍ഗണന നല്‍കിയ കടങ്ങള്‍ക്ക് അങ്ങനെ കണ്ടുകെട്ടിയ വസ്തുക്കളിലും അഥവാ സ്വത്തുക്കളിലും അഥവാ അതിന്‍റെ വിറ്റുവരവിലും ആദ്യ ചാര്‍ജ് ഉണ്ടായിരിക്കും:

എന്നാല്‍ അത്തരം ഏതെങ്കിലും ചാര്‍ജി ല്‍ എന്തെങ്കിലും പണം കൊടുത്തതിന് ഭൂവുടമ അഥവാ മറ്റു വ്യക്തിക്ക് പണം ആര്‍ക്കു കൊടുത്തോ ആ വ്യക്തിയുടെതുപോലുള്ള മുന്‍ഗണനാ അവകാശങ്ങളുണ്ടായിരിക്കും.

[വ. 327 (5)]

ഒരവധിക്കാലം അഥവാ രോഗമോ മറ്റു യോജ്യമായ മെഡിക്ക ല്‍ കാരണങ്ങളാലോ പണിയി ല്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴുള്ള ഏതെങ്കിലും വേതനം ആ കാലത്ത് കമ്പനിക്കു നല്‍കിയ സേവനങ്ങള്‍ക്കുള്ള കൂലിയായി പരിഗണിക്കപ്പെടും.

[വ. 327 (6)]

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി,-

(a)    “കൂട്ടിവെച്ച അവധിക്കാല വേതനം” എന്ന സംജ്ഞ ഏതെങ്കിലും വ്യക്തിക്ക് അയാളുടെ തൊഴി ല്‍ കരാറിന്‍റെ ബലത്തി ല്‍ അഥവാ ഏതെങ്കിലും നിയമമോ അതുപ്രകാരമുള്ള ഉത്തരവോ നിര്‍ദ്ദേശമോ ഉള്‍പ്പെടെ അയാള്‍ക്ക്‌ അവധി അനുവദിക്കുന്നതിന് അവകാശം ഉണ്ടാകുന്നത് വരെ അയാള്‍ കമ്പനിയുടെ തൊഴിലി ല്‍

തുടരുന്നെങ്കി ല്‍ സാധാരണപോലെ ഒരവധിക്കാലത്തിനു അയാള്‍ക്ക്‌ കൊടുക്കേണ്ടി വരുമായിരുന്ന വേതനത്തിനായി കൊടുക്കേണ്ടത് ഉള്‍പ്പെടുന്നു;

(b)   “ഉദ്യോഗസ്ഥന്‍”  എന്ന സംജ്ഞയി ല്‍ ഒരു തൊഴിലാളി ഉള്‍പ്പെടുന്നില്ല;

(c)    “സംഗതമായ ദിവസം” എന്ന സംജ്ഞ അര്‍ത്ഥമാക്കുന്നത്-

(i)      ട്രിബ്യൂണല്‍ പിരിച്ചു വിടുന്ന ഒരു കമ്പനിയുടെ കാര്യത്തില്‍, ഒരു താത്കാലിക ലിക്വിഡേറ്ററുടെ നിയമന ദിവസം അഥവാ ആദ്യ നിയമനം അഥവാ അങ്ങനെ നിയമനമൊന്നും നടത്തിയില്ലെങ്കി ല്‍, പിരിച്ചു വിടല്‍ ഉത്തരവിന്‍റെ ദിവസം, രണ്ടു കേസിലും ആ ദിവസത്തിനു മുന്‍പ് കമ്പനി സ്വമേധയാ പിരിച്ചു വിടുന്നത് തുടങ്ങിയില്ലെങ്കില്‍ ; കൂടാതെ

(ii)    മറ്റേതു കേസിലും, കമ്പനി സ്വമേധയാ പിരിച്ചു വിടുന്നതിനുള്ള പ്രമേയം പാസ്സാകുന്ന ദിവസം.  

 
 #CompaniesAct

No comments:

Post a Comment